തുർക്കിയിൽ വീണ്ടും ഭൂചലനം; ഒമ്പത് മരണം




അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും ശക്തമായ ഭൂചലനം. തുര്‍ക്കിയിലെ മനിസ പ്രവിശ്യയിലാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


അതേസമയം ഇന്നലെ രാവിലെ തുര്‍ക്കിയില്‍ ഇറാന്‍ അതിര്‍ത്തിക്കു സമീപം റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങളും തകര്‍ന്നിരുന്നു. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളിലാണ് ഭൂചലനമുണ്ടായത്.


ജനുവരി 24 ന് കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1000ത്തിലധികം പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. തലസ്ഥാന ന​ഗരമായ അങ്കാരയില്‍നിന്ന് 550 കിലോമീറ്റര്‍‌ അകലെ എലസി​ഗ് പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.


കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിലാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായത്. എലസി​ഗില്‍ 13 പേരും മലട്യയില്‍ അഞ്ചു പേരും കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്ന 39 പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment