32912 കോടിയുടെ നമാമി ഗംഗ പദ്ധതി ഗംഗയെ രക്ഷിക്കുന്നില്ല !




2019-ൽ ഗംഗ ശുദ്ധമാകുമെന്ന കേന്ദ്ര സർക്കാർ പ്രഖാപനം  എങ്ങുമെത്തിയില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഗംഗാ നദീതടവും നദിയും അതിന്റെ പോഷകനദികളും11 സംസ്ഥാനങ്ങളെയും ഡൽഹിയെയും ഉൾക്കൊള്ളുന്നു.40 കോടിയോളം ആളുകൾ,കൃഷിയിടങ്ങളിലും ഫാക്ടറികളിലും വീടുകളിലുമായി ജീവിതത്തിനും ഉപജീവനത്തിനും ആത്മീയ ഉപജീവനത്തിനും , നദിയെ ആശ്രയിക്കുന്നുണ്ട്.

2,525 കിലോമീറ്റർ നീളമുള്ള ഗംഗ വടക്കേ ഇന്ത്യയിലെ ജന സാന്ദ്രതയുള്ള സമതലങ്ങളിലേക്ക് എത്തുമ്പോഴെക്കും മാലിന്യം പേറുന്ന അവസ്ഥയ്ക്കു മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ബ്രഹ്മപുത്ര നദിയുമായി ചേർന്ന് വലിയ ഡെൽറ്റ രൂപപ്പെടുന്ന ബംഗാളിൽ പോലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ്.


2023 ജനുവരിയിൽ നദിയുടെ 71% മോണിറ്ററിംഗ് സ്റ്റേഷനു കളിലും ഭയാനകമായ അളവിൽ കോളിഫോം ബാക്ടീരിയാ സാനിധ്യം ഉണ്ട് എന്ന് കണ്ടെത്തി.ഗംഗാ നദിയിലെ മലിനീ കരണം കുറക്കാൻ കഴിഞ്ഞുവെന്ന കേന്ദ്ര സഹമന്ത്രി വിശ്വേശ്വർ ടുഡുവിൻെറ അകാശവാദം തള്ളുകയാണ് പഠന റിപ്പോർട്ട്.

2014 മുതൽ നദി ശുചീകരിക്കുന്നതിനായി 32,912 കോടി രൂപ യാണ് നീക്കിവെച്ചത്.എന്നിട്ടും നദിയിലെ കോളിഫോമിന്റെ ഭയാനകമായ അളവ് റിപ്പോർട്ട് ചെയ്യുകയാണ്.മനുഷ്യരുടെ യോ മറ്റ് മൃഗങ്ങളുടെയോ മലമൂത്ര വിസർജ്ജന വസ്തുക്ക ളാൽ ജലം മലിനമായതായി അവയുടെ സാന്നിധ്യം സൂചിപ്പി ക്കുന്നു .

ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ  സംസ്ഥാന ങ്ങളിൽ മലിനീകരണം ഭയാനകമാണ്.ബീഹാറിലും പശ്ചിമ ബംഗാളിലും 37 നിരീക്ഷണ കേന്ദ്രങ്ങളിലും അനാരോഗ്യകര മായ അളവിൽ കോളിഫോം കണ്ടെത്തി.ഉത്തർപ്രദേശിൽ നിരീക്ഷിക്കപ്പെട്ട 10 സ്റ്റേഷനുകളിൽ അഞ്ചെണ്ണത്തിലും ഉയർന്ന തോതിലുള്ള മലിനീകരണമാണുള്ളത്.

ഗംഗയുടെ തീരത്തുള്ള 99.33% ഗ്രാമങ്ങളെയും സ്വച്ഛ് ഭാരത് മിഷൻ തുറസ്സിടങ്ങളിലെ മലമൂത്രവിസർജനമുക്ത ഗ്രാമങ്ങ ളായി പ്രഖ്യാപിച്ചു.4,000 ഗ്രാമങ്ങളിലായി 27 ലക്ഷം കക്കൂസു കൾ കണക്കുകളിലുണ്ട്.ഗംഗയിലെ കോളിഫോമിന്റെ അളവ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം.എന്നാൽ 100 ഇരട്ടി വരെയാണ് ഇന്നും വിസർജ്യ സാനിധ്യം.

1970കളെ അപേക്ഷിച്ച് 2016 ൽ നദിയുടെ അടിയൊഴുക്ക് 
56% കുറഞ്ഞു.നമാമി ഗംഗയുടെ ലക്ഷ്യമനുസരിച്ച് പ്രതിദിനം 2,00 കോടി ലിറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റു കൾ(എസ്ടിപി)പുനഃസ്ഥാപിക്കേണ്ടതുണ്ട്.പദ്ധതികൾ മുടന്തി നീങ്ങുമ്പോൾ ലോകത്തെ നദീ ശുചീകരണ വിഷയ ത്തിൽ ഏറ്റവും അധികം ചെലവു വരുന്ന നമാമി ഗംഗാ പദ്ധതി ഒരു രാഷ്ട്രീയ സ്റ്റണ്ടായി മാറിയിരിക്കുന്നു എന്നാണ് യാഥാർത്ഥ്യം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment