കട്ട മരക്കാരനും കമ്പ വലക്കാരനും നാടു വിടാം! കടലിലൂടെ വികസനമെത്തിക്കാൻ അദാനി എത്തി!




Vizhinjam International Seaport, Thiruvananthapuram,എന്ന സ്വപ്ന പദ്ധതിയെ പറ്റി വാചാലരാണ് ഭരണ-പ്രതിപക്ഷ കക്ഷി കൾ .

 

ശ്രീ. വി മുരളീധരനെ സമ്പന്തിച്ച് ,തന്റെ രാഷ്ട്രീയ ദൈവം, നരേന്ദ്ര മോദിയുടെ സാമ്പത്തിക ഗുരുവിന്റെ പദ്ധതിയെ മുൻ നിർത്തി ആളാകാൻ പിണറായിയും കൂട്ടരും ആരാണ് എന്ന സംശയമെ കേന്ദ്ര സഹമന്ത്രിക്കുള്ളൂ

 

ഇവരുടെ ആഘോഷത്തിനിടയിൽ  വന്ന വാർത്തയാണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട്  നഷ്ട പരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി എന്നത് .

എന്താണ് ഈ വാർത്തയുടെ പിന്നിൽ ?

 

നൂറ്റാണ്ടുകളായി മത്സ്യ ബന്ധനം നടത്തുന്നവർക്ക് അവരുടെ തൊഴിൽ ഇടങ്ങൾ നഷ്ടപ്പെടുന്നു.അവരുടെ തൊഴിൽ ഉപക രണങ്ങൾ വിഴിഞ്ഞം തീരത്തു നിരോധിക്കുന്നു.ഇങ്ങനെ ഒരു സംഭവത്തെ അസ്വാഭാവിക മനുഷ്യാവകാശ ലംഘനമായി കാണാൻ കേരള സർക്കാരോ പ്രതിപക്ഷമൊ മാധ്യമങ്ങളൊ തയ്യാറല്ല എന്തു കൊണ്ട് ?

 

കമ്പവല ഉപയോഗിച്ചിരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി കൾ,അവരുടെ തൊഴിൽ വാഹനമായ കട്ടമരം എന്നിവർ ക്കാണ് വിലക്ക്.ബ്രിട്ടീഷ്കാരുടെ കാലത്ത് മാഞ്ചസ്റ്റർ തുണി കച്ചവടത്തിനായി ഡാക്കയിലെ നെയ്ത്തുകാരുടെ വിരൽ ഛേദിച്ച സംഭവത്തിൽ നിന്ന് കട്ടമരവും കമ്പവലയും നിരോധിച്ച വിഷയത്തെ വേറിട്ടു കാണാൻ അധികാരത്തിന്റെ യും പണ കൊത്തിയുടെയും മത്തുപിടിച്ചവർക്കെ കഴിയൂ !

അത്തരക്കാരുടെ കൈയ്യിലാണ് ഇന്നത്തെ കേരളം .

 

കട്ടമര തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക 4.20 ലക്ഷം രൂപയാക്കി 53 തൊഴിലാളികള്‍ക്ക് നൽകുമ്പോൾ  എത്രയൊ നൂറ്റാണ്ടുകളായി തങ്ങൾക്കു സ്വന്തമായിരുന്ന കടലും പണിയായുധങ്ങളും ഗൗതം അദാനി എന്ന മുതലാളി ക്കായി സർക്കാർ പിടിച്ചെടുക്കുകയാണ്. അതിൽ ഒരു തെറ്റും കാണാത്ത കമ്യൂണിസ്റ്റു പാർട്ടി !

 

 

 2007 ലെ ഐക്യരാഷ്ട്ര സഭയുടെ Declaration on the Rights of the Indigenous People , International Convention on the Labour Rights of Indigenous & Tribal People ( No.169) , International Human Rights Conventions(& National Legislations)എന്നിവ യിൽ അംഗമാണ് ഇന്ത്യ.

 

പരമ്പരാഗത മത്സ്യ തൊഴിലാളികൾ,കാട്ടിലും മറ്റും വിഭവങ്ങ ൾ ശേഖരിച്ചു ജീവിക്കുന്നവർ തുടങ്ങിയവർക്ക്  തൊഴിലിട ങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയ ഇന്ത്യ,അദാനിയുടെ തുറമുഖ വിഷയത്തിൽ അന്തർദേശീയ ധാരണകളെ മറക്കാൻ ധ്രുതികാട്ടിയിരിക്കുന്നു.

 

ഏഷ്യയിലെ തന്നെ ഏറ്റവും ജൈവവൈവിധ്യസമ്പന്നമായ ഒരു പ്രദേശത്താണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മിക്കുന്നത്.മുല്ലൂർ മുതൽ കോവളം വരെയുള്ള കടലിന്റെ ഭാഗം അതീവ പ്രാധാന്യം നിറഞ്ഞതാണ്.

 

മത്സ്യ ബന്ധനം പൊതുവെ വല ഉപയോഗിച്ചും മറ്റൊന്ന് ചൂണ്ട ഉപയോഗിച്ചുമാണ് നടത്തുക.കടലിലെ ഉപരിതല മത്സ്യങ്ങളെ യും ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന മത്സ്യങ്ങളെയും പിടിക്കാ നാണ് വല ഉപയോഗിക്കുന്നത്.ഒഴുക്കൻ വല,തെളിവൻ വല, അടക്കം വല,ഡിസ്കോ വല,നൊത്തൊലി വല തുടങ്ങി ഓരോ മീനുകൾക്കും വ്യത്യസ്ത തരം വലകളുണ്ട്.വലയിലെ കണ്ണിക ളുടെ വലുപ്പത്തിനനുസരിച്ചുള്ള മീനുകൾ മാത്രമേ ഈ വല യിൽ പെടുകയുള്ളൂ.

 

ചൂണ്ട ഉപയോഗിച്ച് പാരുകളിൽ(Reef Ecosystem)നിന്നും മീൻ പിടിക്കുന്നു.കടലിന്റെ അടിത്തട്ടിൽ പാരുകളിൽ ജീവിക്കുന്ന മറ്റ് ജീവികൾക്ക് ഒരു കോട്ടവും വരുത്തുന്നില്ല എന്നതാണ് ചൂണ്ടപ്പണിയുടെ പ്രത്യേകത.ഓരോ മീനിന്റെയും പ്രത്യേകത അനുസരിച്ച് വിവിധതരം കൊളുത്തുകളുണ്ട്.ആ മീനുകളെ മാത്രം ലക്ഷ്യമാക്കിയുള്ള മീൻപിടുത്തമാണിത്. തട്ടുമടി പണി യാണ് പമ്പരാഗതമായി തുടർന്നുവരുന്ന മറ്റൊരു മീൻപിടിത്ത രീതി.കരമടിവളക്കൽ മുതൽ പരമ്പരാഗത മത്സ്യത്തൊഴിലാളി കളുടെ എല്ലാ മത്സ്യബന്ധന രീതികളും സുസ്ഥിരമാണ്.(തട്ടു മടി , കരമടി എന്നിവ തീര കടലിൽ നിന്നു വല ഉപയോഗിച്ചു മീൻ പിടിക്കുന്ന രീതി) .

 

കടലിന്റെ അടിത്തട്ടിൽ(under-water)നടത്തിയ പഠനങ്ങളിൽ അപൂർവ്വ ജീവജാലങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വിഴിഞ്ഞത്തു നിന്നാണ്.

 

പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ ചിപ്പികൾ ശേഖരി ക്കുന്ന,പാരുകളിൽ ജീവിക്കുന്ന/ ചേർന്ന് ജീവിക്കുന്ന, ചലി ക്കാൻ കഴിയാത്തതടക്കമുള്ള ജീവികൾ അധിവസിക്കുന്ന വലിയൊരു വിഭാഗം സ്ഥലം മുഴുവനായും ഇടിച്ചു നിരത്തി ക്കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയുടെ നിർമാണം നടക്കുന്നത്.

 

വിഴിഞ്ഞത്തുള്ളത് (Inter Tidal) വേലിത്തട്ട് മേഖലയാണ്. പ്രദേശത്തുനിന്ന് 147 സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 32 തരം കടൽസസ്യങ്ങൾ(sea weeds),11 തരം സ്പോഞ്ചുകൾ(ചലനശേഷിയില്ലാത്ത കടൽജീവികൾ),ആറു തരം സൈലൻററേറ്റ്സ് (celenteates),2 തരം ബ്രയോസോ വൻസ് (bryozoans ),31 തരം കടൽ ഒച്ചുകൾ (molluses), ഏഴു കടൽ വിരകൾ (annelids), ചളിയിൽ കാണുന്ന രണ്ടുതരം വിരകൾ (sipunculids),ഐസോപൊഡുകൾ(Isopods), ആംഫി പോഡ്സ് എന്നറിയപ്പെടുന്ന കൊഞ്ചിനു സമാനമായ ശരീര പ്രകൃതിയുള്ള 12 ഇനം ജീവികൾ (ആംഫിപോഡ്സ് ), ഒച്ചിനെ പ്പോലെ പുറന്തോടുള്ള തരം ഞണ്ട് ഒരിനനം (hermit crab),മറ്റു 12 തരം കടൽ ഞണ്ടുകൾ (brachyuran crabs),12 ഇനം കൊഞ്ചുകൾ (alpheid shrimps) തുടങ്ങിയവയുണ്ട്.

 

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി മുല്ലൂർ കടൽ തുര ക്കൽ ആരംഭിച്ചപ്പോൾ ആ ഭാഗത്തുണ്ടായിരുന്ന  കക്ക ജീവി വർഗങ്ങളെല്ലാം ഇല്ലാതായി.ഒരു വർഷം കൊണ്ട്‌ മുല്ലൂരിലെ കടലിൽ നിന്നും ഡ്രഡ്ജിംഗ് മൂലം അപ്രത്യക്ഷമായത്‌ Ceballaridae വർഗ്ഗത്തിൽപ്പെട്ട അപൂർവ്വയിനം കടൽജീവിക ളുടെ കോളനിയാണ്‌.പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവിന്റെ പശ്ചാത്തലത്തിൽ ഈ പാരുകളിൽ നിന്ന് ഇന്ത്യ യിലെ തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കടലൊച്ചുകൾ അടക്കമുള്ള അപൂർവയിനം ജീവജാലങ്ങളെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് 2016 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

 

കേരളത്തെ കൊള്ളയടിക്കുവാൻ അപകടകരമായ ട്രാക്കുറി ക്കാർഡുകൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഗൗതം അദാനിയു ടെ കമ്പനിക്ക് അവസരമൊരുക്കുമ്പോൾ കമ്പ വലയും കട്ട മരവും അതിലെ തൊഴിലാളിയും എവിടെ എങ്കിലും പോയി തകരട്ടെ എന്ന് പറയാൻ ജനാധിപത്യ സർക്കാരിന് ഒരു മടിയു മില്ല. കൈയ്യടിക്കുവാൻ മാധ്യമ ലോകവും വികസന ഭീകരരും .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment