മുതലപ്പൊഴിയിൽ അദാനി ഒന്നും നടപ്പാക്കിയില്ല , അപകട സാധ്യത തുടരുന്നു ..




മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ഒരുമാസം പിന്നിടുമ്പോഴും പ്രഖ്യാപനമായിത്തന്നെ അവശേഷിക്കുന്നു.കരാര്‍ കമ്പനി യായ അദാനി ഗ്രൂപ്പ് കല്ലും മണ്ണും നീക്കുമെന്നും ഡ്രജിങ് നടത്തുമെന്നുമുളള വാഗ്ദാനം പ്രഹസനമായി.Sand By- passing നടത്തുമെന്നും തുറമുഖത്തേയ്ക്കുളള റോഡ് നന്നാ ക്കുമെന്നുമുളള തീരുമാനങ്ങളും നടപ്പിലായില്ല.ജൂലൈ 31 നാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

 

 

തുറമുഖ മുനമ്പില്‍ അടിഞ്ഞു കൂടിയ കരിങ്കല്‍ പാളികളും മണല്‍ത്തിട്ടകളും നീക്കം ചെയ്യുന്ന ജോലികള്‍ ക്രെയിനിന്റെ വടം പൊട്ടിയതോടെ  ആദ്യ ദിനങ്ങളില്‍ തന്നെ പാളി. കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ തുറമുഖത്ത് കുന്നു കൂടിയ ടെട്രോപോഡുകള്‍ നീക്കം ചെയ്യാനാവൂ എന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാ ട്ടിയെങ്കിലും സര്‍ക്കാരും കരാര്‍ കമ്പനിയും മുഖവിലയ്ക്കെ ടുത്തില്ല.

 

 

പുലിമുട്ട് സ്ഥാപിച്ച ശേഷം(2015)ഇതുവരെ 72 ഓളം പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്.ദിനം പ്രതി ഉണ്ടാകുന്ന അപകട ങ്ങൾ നിരവധിയാണ്.പുലിമുട്ടു നിർമാണത്തിലെ അശാസ് ത്രീയതയാണ് അപകട കെണിയായി മുതലപ്പാെഴിയെ മാറ്റിയ തെന്ന് നാട്ടുകാർ പറയുന്നു.

 

 

തിരുവനന്തപുരം നഗരത്തിൽനിന്നും 26 Km വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമായ പെരുമാതുറ പൊഴിയാണ് മുതലപ്പൊ ഴി.വാമനപുരം പുഴ,കഠിനംകുളം കായൽ വഴി കടലിൽ പതി ക്കുന്നു.കഠിനംകുളം കായലും അഞ്ചുതെങ്ങു കായലും ഈ പൊഴി വഴി കടലിൽ മുട്ടുന്നു.ശംഖുമുഖം-വേളി തുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്.പൊഴി സ്വയ മെവയൊ മനുഷ്യരുടെ ഇടപെടൽ കൊണ്ടോ തുറക്കുകയും അത് അഴിയായി മാറുകയും ചെയ്യും,മണ്ണ് അടിയുന്ന തൊടെ പൊഴിയായി തീരും.മൂന്നു കായലുകളുടെ സംഗമ ഇടമാണ് മുതലപ്പൊഴി.

 

 

ഹാര്‍ബറിന്‍റെ തെക്കുഭാഗത്ത് തീരം കൂടുതല്‍ വയ്ക്കുകയും വടക്ക് ഭാഗത്ത് തീരശോഷണം സംഭവിക്കുന്നതിനും പ്രതി വിധിയായി തെക്കുഭാഗത്തെ മണ്ണ് വടക്ക് ഭാഗത്ത് മാറ്റി നിക്ഷേപിക്കുന്ന സാന്‍ഡ് ബൈപാസിങിന് തുടക്കമിടുമെന്ന് പറഞ്ഞെങ്കിലും അതിലും ഒരനക്കവുമില്ല.പൊഴിമുഖത്തെ റോഡ് ഗതാഗത യോഗ്യമാക്കും,ഹൈമാസ്റ്റ് ലൈററുകള്‍ സ്ഥാപിക്കും തുടങ്ങിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല.രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക സംഘം രൂപീകരിച്ചതും ബോട്ടു കളും ആംബുലന്‍സും ഏര്‍പ്പെടുത്തിയതും മാത്രമാണ് നടപടിയായത്.

 

 

ഗൗതം അദാനിയുടെ താൽപര്യങ്ങളെ മാത്രം പരിഗണിക്കു ന്ന കേരള സർക്കാർ , മത്സ്യ തൊഴിലാളികളുടെ സുരക്ഷക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് തെളിയിക്കുന്നു മുതല പ്പൊഴിയിലെ ഇടപെടൽ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment