അരയന്ന പക്ഷികൾ സ്പെയിൻ തീരങ്ങൾ വിട്ടു പോകുന്നു ?




സ്പെയിനിലെ പ്രസിദ്ധമായ തെക്കൻ തണ്ണീർത്തടങ്ങളിൽ നിന്ന് ഫ്ലെമിംഗൊ പക്ഷികൾ അകലുകയാണ്.നീണ്ടു നിൽ ക്കുന്ന തീവൃ വരൾച്ച മറ്റെവിടെയെങ്കിലും കുഞ്ഞുങ്ങളെ വിരിയിക്കാൻ അരയന്നങ്ങളെ നിർബന്ധിതരാക്കി എന്ന് കരുതാം.

 

1984-ൽ മലാഗ പ്രവിശ്യയിലെ ഫ്യൂണ്ടെ ഡി പീഡ്ര തണ്ണീർത്ത ടങ്ങൾ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടു ള്ളതാണ്.ഈ ഉപ്പുവെള്ള തടാകത്തിൽ ഏതാനും ഡസൻ പ്രായപൂർത്തിയായ പക്ഷികളെ മാത്രമേ കാണാനായുള്ളൂ.

 

മെയ് പകുതിയോടെ സ്‌പെയിനിൽ പ്രതീക്ഷിച്ചതിലും 28% കുറവ് മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു.

 

1961 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വസന്തം ഇത് കണ്ടു, വേനൽക്കാലത്ത് ഉടനീളം ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ട്.

 

മുമ്പ് 2 ലക്ഷം-ലധികം അരയന്നക്കുഞ്ഞുങ്ങൾ  വിരിഞ്ഞിട്ടു ണ്ടെന്ന് പ്രദേശത്തെ കൃഷി ഓഫീസ് അറിയിച്ചു.കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് പ്രദേശവാസികളും പറഞ്ഞു.

 

ടൂറിസ്റ്റ്കൾ വന്നിരുന്നത് പക്ഷികളെ കാണാനാണ്.ഈ മാറ്റം വിനോദ സഞ്ചാരികളെ അകറ്റും.അത് പ്രദേശത്തിന്റെ സാമ്പത്തിക രംഗത്തും തിരിച്ചടി ഉണ്ടാക്കും യൂറോപ്പിനെ ആകെ ബാധിച്ച കാലാവസ്ഥാ ദുരന്തങ്ങൾ സ്പെയിനിലെ ചതുപ്പു പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളിൽ ഒന്നാണ് ഫ്ലെമിംഗാെ പക്ഷികളെ പ്രദേശങ്ങളിൽ നിന്ന് അകറ്റുന്നത് .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment