മൂന്നാറിലെ കൈയ്യേറ്റങ്ങൾ : ഹൈക്കോടതി ഇടപെടൽ ഗുണം ചെയ്യുമൊ ?




ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഹിമാലയൻ സംസ്ഥാന ങ്ങളിൽ പഠനം നടത്താൻ നിയോഗിക്കുന്ന സാങ്കേതിക സംഘ ത്തെ ഉപയോഗിച്ച് കേരളത്തിലെ മൂന്നാർ ഉൾപ്പെടെയുള്ള Hill station കളുടെ Carrying Capacity,('വാഹകശേഷി')വിലയിരു ത്താൻ കഴിയുമോയെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചത് ഇന്നലെയായിരുന്നു.

 

 

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യ ത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചത്.

 

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 'ഒരു ഭൂമി ഒരു ജീവിതം' തുടങ്ങിയ സംഘടനകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

 

മൂന്നാറിൽ 326 അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയതായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജ് പറഞ്ഞു.ഇത് വൻ കയ്യേറ്റമാണെന്ന് ബെഞ്ച് വിലയി രുത്തി.

 

 

കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സർവേ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും സർവേ ആവശ്യ മില്ലാത്ത കേസുകളിൽ രണ്ടുമാസത്തിനകം കക്ഷികളുടെ അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കുമെന്നും കലക്ടർ വിശദീകരിച്ചു.സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമാണം തുട രുന്ന കേസുകളുണ്ടോയെന്ന് കലക്ടറോട് കോടതി ചോദിച്ചു. സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ വില്ലേജ് ഓഫീസർ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ വിശദീകരിച്ചു.

 

 

കേരളത്തിലെ ഏറ്റവും മനോഹരമായ ഇടുക്കിയും വയനാടും പ്രകൃതി സൗകര്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.ആ നാട്ടുകാരു ടെ സാനിധ്യം പ്രകൃതിയെ പരിരക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ അനധികൃത ഭൂ കൈമാറ്റം നടത്തിയ വൻകിട കൈ യേറ്റക്കാർ(ടാറ്റയും ഹാരിസണും മറ്റും)മുതൽ ചെറുകിട റിയ ൽ എസ്റ്റേറ്റുകാർ വരെ ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾ എത്ര ഭീകരമാണെന്ന് വി.എസ്സ് സർക്കാർ നടപടികൾ വ്യക്ത മാക്കി.അത്തരം കൈയ്യേറ്റങ്ങളും ഭൂഘടനാ മാറ്റവും നടപ്പിലാ ക്കുവാൻ ഭരണകക്ഷികൾ കാട്ടിയ താൽപ്പര്യങ്ങൾ കുപ്രസിദ്ധ മാണ്.അതിനു തെളിവാണ് രാഷ്ട്രീയ പാർട്ടികൾ പാർട്ടി ആഫീസുകളെ മുൻ നിർത്തി നടത്തുന്ന കൈയ്യേറ്റങ്ങൾ.

 

 

ഇടുക്കിയിൽ മൂന്നു നിലകൾക്കു മുകളിൽ ഉയരമുള്ള കെട്ടിട ങ്ങൾ പണിയരുത് എന്നാണ് കോടതി നിലപാട്.വയനാട്ടിലും സമാനമായ അവസ്ഥയിൽ നിർമ്മാണങ്ങൾ നടത്തണം .

 

 

ഭൂപതിവ് നിയമപ്രകാരം അനുവദിച്ച ഭൂമിയിലും പാട്ടഭൂമിയിലും കൃഷിയല്ലാത്ത പ്രവർത്തനങ്ങൾ പാടില്ല.എന്നാൽ ഇത്തരം വിഷയങ്ങളിൽ കേരള സർക്കാർ ഭൂ കൈയേറ്റങ്ങൾക്കും അനധികൃത കെട്ടിട നിർമ്മാണക്കാർക്കും ഒപ്പമാണ്.ഈ സാഹചര്യങ്ങൾ തുടരുമ്പോൾ ഹൈക്കോടതിയുടെ Carrying Capacity പരിശോധനാ ശ്രമം കേരളസർക്കാരിന്റെ കൈയേറ്റ ക്കാർക്കൊപ്പമുളള ചെയ്തികളെ തുറന്നു കാട്ടാൻ ഉപകരിക്കു മെന്ന് പ്രതീക്ഷിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment