ഭൂമിയിലെ തിരിച്ചടികൾ വർധിക്കുകയാണ്




ലോകമെമ്പാടുമുള്ള ഏകദേശം 2.3 കോടി ആളുകൾ ഈയം, സിങ്ക്, ചെമ്പ്,ആർസെനിക് തുടങ്ങിയ ലോഹ ഖനനമാലിന്യ ങ്ങളുടെ അപകടകരമായ സാനിധ്യമുളള തറയിലാണ്  ജീവി ക്കുന്നത് .22,610സജീവ ലോഹ ഖനികളിൽ നിന്നുള്ള മാലിന്യ ങ്ങൾ-ഉപേക്ഷിക്കപ്പെട്ടതിന്റെ ഏഴിരട്ടി-നദികൾ വഴി വിതരണം ചെയ്യുകയും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിക്ഷേപിക്കു കയും ചെയ്യുന്നുണ്ട്.

 

ആമസോൺ നദിയും ഗംഗയും യമുനയും മഞ്ഞനദിയും പെരിയാറും പമ്പയും ഒക്കെ വൻ തോതിലുള്ള മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്.ഇതിൽ ഖനികളിൽ നിന്നുള്ള അവ ശിഷ്ടങ്ങൾ നൈജീരിയ,കെനിയ തുടങ്ങിയ നാടുകളിൽ ദേശീയ ദുരന്തമായി മാറിക്കഴിഞ്ഞു.മധ്യ ഇന്ത്യയിലെ  ചമ്പാരൻ . നർമ്മദ മറ്റ് ചെറുതും വലുതുമായ നദികളിലെക്ക് ഇരുമ്പ്,ബോക്സൈറ്റ് ,കൽക്കരി ഖനികളിൽ നിന്നുള്ള മാലിന്യങ്ങൾ ഡെൽറ്റയിലെ കൃഷിയിടങ്ങളിൽ വൻ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

 

പ്രദേശങ്ങളിൽ പലതിലും കൃഷിയും ജലസേചനവുമുണ്ട്. വിളകൾക്കും കന്നുകാലികൾക്കും ദോഷകരമായ അവസ്ഥ രൂക്ഷമാക്കുകയാണ് ഈ മാലിന്യങ്ങൾ .

 

25 കോടി വർഷത്തിനുള്ളിൽ ഭൂമിയുടെ 92% വരെയും സസ്ത നികൾക്ക് വാസയോഗ്യമാകില്ല എന്ന ശാസ്ത്രജ്ഞരുടെ വിശദീകരണം വിശ്വസിക്കാൻ നിർബന്ധിതമായിരിക്കുന്നു.

 

ഗ്രഹത്തിലെ ഭൂപ്രദേശങ്ങൾ ഒഴുകി  നീങ്ങുമ്പോൾ മറ്റൊരു ആഫ്രോ- യൂറേഷ്യൻ ഭൂഖണ്ഡം ഒടുവിൽ അമേരിക്കയിൽ ഇടിച്ച് ഒരു പുതിയ സൂപ്പർ ഭൂഖണ്ഡം രൂപീകരിക്കും എന്നാണ് അനുമാനം. "പാംഗിയ അൾട്ടിമ"എന്ന സൂപ്പർ ഭൂഖണ്ഡത്തിന്റെ സൃഷ്ടി അഗ്നിപർവ്വത സ്ഫോടനമുണ്ടാക്കും.ഇത് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഭൂരിഭാഗം ഭൂപ്രദേശത്തെയും തരിശായ,ചൂടുള്ള മരുഭൂമിയാക്കുകയും ചെയ്യും.

 

ഏറ്റവും മോശം സാഹചര്യത്തിൽ,ഗ്രഹത്തിന്റെ ഉപരിതലത്തി ന്റെ വെറും 8% മാത്രമേ മിക്ക സസ്തനികൾക്കും വാസയോഗ്യ മായിരിക്കൂ എന്നാണ് ധരിക്കേണ്ടത്.

 

25 കോടി വർഷങ്ങൾ മനുഷ്യ വർഗ്ഗത്തെ സമ്പന്തിച്ച് നീണ്ടതെ ങ്കിലും ഭൂമിയെ സമ്പന്തിച്ച് ചെറിയ സമയമാണ്.ഈ കാലത്തി നിടയിൽ ഭൂമിയിലെ 92% സസ്തനികൾ ഇല്ലാതെയാകും എന്ന ഊഹം പോലും ഭീതി ജനകമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment