ബോസ്റ്റൺ ;ഗ്യാസ് പൈപ്പ്‌ലൈനിൽ സ്ഫോടനം ഒരുമരണം 15 പേർക്ക് പരിക്ക് 132 വീടുകൾ തകർന്നു




അമേരിക്കയിലെ ബോസ്റ്റണിൽ വാതക പൈപ്പ് ലൈനിലു ണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു .ഒരു ഫയർമാൻ ഉൾ പ്പടെ 15 പേർക്ക് പരിക്കേറ്റു .ജനവാസ കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിൽ 132 വീടുകൾ തകർന്നു.

 

കൊളംബിയ ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥത യിലുണ്ടായിരുന്ന കമ്പനിയിലാ ണ് തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായത് .70 ഓളം സ്ഫോ ടനങ്ങൾ ഉണ്ടായി .പൈപ്പുകളിലുണ്ടായ അമിത സമ്മർദ്ദമാ ണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

.

നൂറിലേറെ വീടുകൾ പൂർണമായും 32 വീടുകൾ ഭാഗീകമാ യും തകർന്നു.സ്ഫോടനം ഉണ്ടായ ഉടൻ തന്നെ ആളുകളെ മാ റ്റിപ്പാർപ്പിച്ചത് കാരണം വൻ ദുരന്തം ഒഴിവായി.ലോറൻ സ്,അൻഡോവർ ,വടക്കൻ അൻഡോവർ പട്ടണങ്ങളുടെ നാ ലുകിലോ മീറ്റർ ചുറ്റളവിലായിരുന്നു സ്ഫോടനം.1 .3 ദശല ക്ഷം ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നു .

 

2010 നു ശേഷം ഓയിൽ -ഗ്യാസ് വ്യവസായ മേഖലിയിലു ണ്ടായിരിക്കുന്ന വലിയ അപകടങ്ങളിൽ ഒന്നാണിത് .2010 ൽ സാൻ ബ്രൂണോയിലുണ്ടായ അപകടത്തിൽ 8 പേർ മരിച്ചി രുന്നു .2010 നുശേഷം വിവിധ കാലയളവിൽ ഇരുപത് തവണ സ്ഫോടന ങ്ങൾ ഉണ്ടായിട്ടുണ്ട് .

 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment