വേനൽ കാലത്തെ തണുത്ത രാത്രികൾ ഇടവപ്പാതിയെ പ്രതികൂലമാക്കാം !




കാലാവസ്ഥാ വ്യതിയാനം പുതിയ പുതിയ പ്രശ്നങ്ങൾ വരുത്തു വെയ്ക്കുകയാണ്.വേനൽ കാലത്ത് അനുഭവപെട്ട ചിലയിടങ്ങളിലെ തണുത്ത രാത്രികൾ,മൺസൂൺ മഴയെ പ്രതികൂലമായി ബാധിയ്ക്കും.കടലിന്റെ ചൂടും കരയുടെ ചൂടും തമ്മിലുള്ള അന്തരം കുറയുന്നതിലൂടെ മഴയുടെ കരുത്തു ക്ഷയിക്കാം.മാർച്ച് മുതൽ മെയ് വരെയുള്ള കാലാവസ്ഥ മാറ്റം മഴയുടെ സ്വഭാവത്തെ വീണ്ടും കുഴപ്പത്തിലാക്കാം.

 

 

കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും തണുത്ത രാത്രികൾ ഏപ്രിലിൽ ഉണ്ടായി.കടുത്ത ചൂട് വലിയ തരത്തിൽ ബാഷ്പീ കരണം ഉണ്ടാക്കും.അത് വൻ കാർമേഘങ്ങളുടെ സാനിധ്യം കൂട്ടും.

 

കൂമ്പാര മേഘങ്ങൾ ഇടവപ്പാതിയിൽ പെരുമഴയുടെ എണ്ണം വർധിപ്പിച്ചു.അത് ഇടവപ്പാതിയുടെ ശൈലിയിൽ വലിയ മാറ്റ ങ്ങളാണ് കേരളത്തിന് ഉണ്ടാക്കിയത്.ജൂൺ-ജൂലൈ മാസങ്ങ ളിൽ കുറഞ്ഞ മഴയും ആഗസ്റ്റിലെ ഒന്നോ രണ്ടോ അഴ്ച്ചയിൽ രൂക്ഷ മഴയും 2018 മുതൽ കാണുകയാണ്.വൻ മേഘങ്ങൾ ക്കൊപ്പം ഇടിമിന്നലും വിഷയമായിരുന്നു.എന്നാൽ തണുത്ത വേനൽരാത്രികൾ മേഘങ്ങളുടെ രൂപീകരണത്തെ പിൻതുണ യ്ക്കില്ല.അങ്ങനെ എങ്കിൽ ഇടവപ്പാതി താളം തെറ്റും.

 

 

വേനൽ ചൂട് അതിരൂക്ഷമാകുക ,രാത്രിയിൽ തണുപ്പ് കൂടുക, മുതലായ അസ്വാഭാവിക മാറ്റങ്ങൾ മഴയുടെ സ്വഭാവത്തെ അട്ടിമറിക്കും. വർഷത്തെ മൺസൂൺ മഴയെ ഏപ്രിലിലെ തണുത്ത രാത്രികളുടെ സാനിധ്യം മാറ്റിമറിക്കാൻ സാധ്യത യുണ്ട് എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ വിലയിരുത്തൽ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment