ചൂട് ഒരു ഡിഗ്രി വർധിക്കുമ്പോൾ 10% വിളകൾ തകരും !




കർണാടകയിൽ 2023ലെ എൽ നിനോ പ്രഭാവം ഒക്ടോബർ മാസത്തിലെ താപനില സാധാരണയേക്കാൾ 2-5 ഡിഗ്രി സെൽഷ്യസ് വരെ വർധിപ്പിച്ചിട്ടുണ്ട്.

 

ശൈത്യകാലത്ത് ഓരോ ഡിഗ്രി ചൂട് കൂടുമ്പോഴും10%വിള നാശം സംഭവിക്കുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

 

ഇന്ത്യയിലെ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്,ചുരുക്കം ചില സ്ഥലങ്ങൾ ഒഴികെ,കർണാടകയിലെ ഭൂരിഭാഗം പ്രദേശ ങ്ങളിലും ഒക്ടോബറിലെ എല്ലാ ദിവസത്തെയും താപനില കൂടുതലായിരിക്കും എന്നാണ്.

 

നവംബർ,ഡിസംബർ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ ചൂടിൽ നിന്ന് അൽപം ആശ്വാസം ലഭിക്കും.മൈസൂരു, മംഗളൂരു,ബിദർ,മാണ്ഡ്യ എന്നിവ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും  താപനില കൂടുതലാകും.

 

സാധാരണ ഒക്‌ടോബർ മാസത്തിൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തുമായിരുന്ന ബാഗൽകോട്ടിൽ ഒക്‌ടോബർ 11ന് 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ധാർവാഡ്(33),ചിത്രദുർഗ (32.7),ഹാസൻ (32.2),കലബുറഗി (34.7)എന്നിവ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

ഒക്ടോബറിൽ പരമാവധി 28.6 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്യുന്ന ബെംഗളൂരുവിൽ 30 ഡിഗ്രി സെൽഷ്യസാണ്. തണുപ്പു കാലത്തെ ഉയർന്ന താപനിലയിൽ മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നുമുള്ള ഈർപ്പം കൂടുതൽ വലിച്ചെടു ക്കുന്നതിനാൽ ചൂട് ഉയരുന്നതിന്റെ ആഘാതം ഏറെ അധിക മായിരിക്കും.ശൈത്യകാലത്ത് താപനില ഉയരുന്നത് ഉൽപാദന ക്ഷമതയിൽ കുറവുണ്ടാക്കും.

 

ധാന്യങ്ങളും പയറുവർഗങ്ങളും വളരുന്ന പ്രദേശങ്ങളായ കല്യാണ കർണാടക,കിറ്റൂർ കർണാടക എന്നിവയെ കാലാ വസ്ഥാ സാഹചര്യം കൂടുതൽ ബാധിക്കും.

തീരദേശ കർണാടകയിൽ സാധാരണ താപനിലയിൽ 2-3 ഡിഗ്രി സെൽഷ്യസും വടക്കൻ കർണാടക,തെക്കൻ-ഉൾ നാടൻ കർണാടക ജില്ലകളിൽ സാധാരണ താപനിലയിൽ 3-4 ഡിഗ്രി സെൽഷ്യസും ഉയർന്നേക്കും.

 

കാലാവസ്ഥ വ്യതിയാനം(ഉയർന്ന ചൂടും അതിവൃഷ്ടിയും കാലം തെറ്റിയ മഴയും)സാമ്പത്തികമായി വലിയ തിരിച്ചടി ഉണ്ടാക്കുന്നത് കാർഷിക പ്രധാന സംസ്ഥാനങ്ങളിലാണ്. നദീജല തർക്കങ്ങൾ തന്നെ രൂക്ഷമായി.ഹിമാലയത്തിലെ ആപ്പിൾ കൃഷിയും കേരളത്തിലെ നെൽകൃഷിയും റബ്ബറും ഏലവും ഉരളക്കിഴങ്ങും എല്ലാം തിരിച്ചടിയിലാണ്.

 

50% ത്തിലധികം ജനങ്ങൾ കാർഷിക രംഗത്തെ പ്രവർത്തി ക്കുമ്പോൾ അവിടെ ഉണ്ടാകുന്ന തിരിച്ചടികൾ തൊഴിലാളി യുടെ വരുമാനത്തിനും ഭീഷണിയാണ്. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം വലിയ സാമ്പത്തിക തിരിച്ചടിയാണ് വരുത്തി വെക്കുന്നത്.

TV രാജൻ (Greens Kerala Movements , നദീസംരക്ഷണ സമിതി)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment