2024 ലെ ഇടവപ്പാതി : താളം തെറ്റിയ തുടക്കം !
First Published : 2024-06-25, 10:28:09am -
1 മിനിറ്റ് വായന

ഇടവപ്പാതിയുടെ തുടക്കം കേരളത്തിലും(രാജ്യത്താകെയും) നല്ല കുറവ് രേഖപ്പെടുത്തി.എല്ലാ വർഷവും ഇടവപ്പാതി മുതൽ (ജൂൺ മുതൽ സെപ്തം ബർ വരെ)കനത്ത മഴ ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരത്ത് നിന്ന് വടക്കു കിഴക്കൻ അതിർ ത്തികളിലേക്ക് കടന്നു പോകുന്നു,ഇത് വയലുകളെ വെള്ളം കൊണ്ട് നിറക്കും.
ഇന്ത്യയുടെ മൺസൂൺ കാലം രാജ്യത്തെ സംബന്ധിച്ചിട ത്തോളം ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ്. നല്ല മൺസൂണിന് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും കർഷ കരുടെ ഉപജീവനത്തെയും ശ്രദ്ധേയമായി സഹായിക്കാൻ കഴിയും.കാലാവസ്ഥാ വ്യതിയാനം മഴയെ കൂടുതൽ ക്രമരഹി തമാക്കുന്നു.ഇത് കർഷകർക്ക് അവരുടെ മഴയെ ആശ്രയി ച്ചുള്ള കൃഷിയിടങ്ങളിൽ വിളകൾ നടാനും വളർത്താനും വിള വെടുക്കാനും ബുദ്ധിമുട്ടാക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം മഴ പെയ്യുന്നു അല്ലെങ്കിൽ മഴ പെയ്യുന്നില്ല എന്നതാണ് പുതിയ അവസ്ഥ.
വിതച്ചതിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ താരതമ്യേന തണുത്ത കാലാവസ്ഥയും നിരന്തരമായ ജലസേചനവും ആവശ്യമുണ്ട് പരുത്തി,സോയാബീൻ മുതലായവയ്ക്ക്. പുതിയ സാഹചര്യം അവയെ ബുദ്ധിമുട്ടിലാക്കും.
ഈ വർഷം ആദ്യം മൺസൂൺ മേഘങ്ങളിൽ നിന്ന് നല്ല മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു വെങ്കിലും ഉത്തരേന്ത്യയിലെ കടുത്ത ചൂട് മഴയുടെ പുരോഗ തിയെ തടസ്സപ്പെടുത്തി.ഈ വർഷം മഴ പ്രതീക്ഷിച്ചതിലും കുറ വായിരിക്കുമെന്ന് ജൂണിൽ കാലാവസ്ഥാ ഏജൻസി പ്രവച നങ്ങൾ പുതുക്കി.
കാലാവസ്ഥാ വ്യതിയാനം മൺസൂണിനെ എങ്ങനെ ബാധിക്കുന്നു?
ഇന്ത്യയിൽ സാധാരണയായി രണ്ട് മൺസൂണുകളാണുള്ളത്. ഒന്ന് ജൂൺ മുതൽ സെപ്തംബർ വരെ തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്കോട്ട് നീങ്ങുന്നു,മറ്റൊന്ന് ഒക്ടോബർ മുതൽ ഡിസംബർ വരെ വിപരീത ദിശയിലേക്ക് പോകുന്നത്.
ചൂടുള്ള വായുവിന് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കൂടു തൽ ഈർപ്പം നിലനിർത്താൻ കഴിയും.മഴ ഒറ്റയടിക്ക് പെയ്തി റങ്ങുന്നു.അതിനർത്ഥം മൺസൂൺ മുഴുവനും തുടർച്ചയായി മഴ പെയ്യുന്നതിനുപകരം തീവ്രമായ വെള്ളപ്പൊക്കവും വരണ്ട കാലാവസ്ഥയും കാണാം.
മഴ പെയ്യുമ്പോൾ,കനത്ത മഴ,മഴയ്ക്ക് വലിയ ഇടവേളയും. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വർദ്ധിച്ചു കൊണ്ടിരിക്കു ന്നു.ഉയർന്ന താപനിലയും ദീർഘകാല വരൾച്ചയും കർഷക രുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു.
കനത്ത മൺസൂൺ മഴ കാരണം2023-ൽ ഹിമാചലിൽ നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ടു വൻകൃഷി നാശവും.
ജലവൈദ്യുത സ്രോതസ്സുകളും സുസ്ഥിര മഴയെ മുൻ നിർത്തി യാണ് നിർമ്മിച്ചിരിക്കുന്നത്.കനത്ത മഴ വെള്ളപ്പൊക്കവും ടൈഫോയ്ഡ്,കോളറ,മലേറിയ തുടങ്ങിയ ആരോഗ്യപ്രശ്ന ങ്ങൾക്കും കാരണമാണ്.
ക്രമാതീതമായി പെയ്യുന്ന മഴ കർഷകരുടെ ഉപജീവനത്തിന് കനത്ത തിരിച്ചടിയാണ്.ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു മരിക്കുന്നതിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഒരു കാരണം.
പഞ്ചാബ്,ഹരിയാന തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരും, മഴയുള്ള ദിവസങ്ങൾ കുറയുന്നതും,അമിതമായ മഴയും പ്രതി കൂലമായി ബാധിക്കുന്നുവെന്ന് പറയുന്നു.
പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുകയും കർഷ കർ അതിനനുസരിച്ചുള്ള വിളകൾ നട്ടുപിടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
രാജ്യത്ത് പല സ്ഥലങ്ങളിലും ഇപ്പോൾ ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്,യഥാർത്ഥത്തിൽ ജൂൺ, ജൂലൈ മാസങ്ങളിലാണ് കിട്ടിയിരുന്നത്. കേരളത്തിൽ അത് ആഗസ്റ്റായി മാറി.
രാജ്യത്തുടനീളമുള്ള മെച്ചപ്പെട്ട പ്രാദേശികമായ കാലാവസ്ഥാ പ്രവചനം ലഭ്യമാകേണ്ടതുണ്ട്.ഓരോ വിളകൾക്കും വർധിച്ച ചൂടും മഴയും ഉണ്ടാക്കുന്ന ആഘാതങ്ങൾ ഗൗരവതരമായി പഠിക്കണം.മാറിയ കാലാവസ്ഥയ്ക്ക് യോജിച്ച പുതിയത് / പരമ്പരാഗതമായതൊ ആയ വിത്തുകളും കൃഷി രീതികളും അവലംബിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല.
ജൂൺ 1 മുതൽ ജൂൺ 24 വരെ കേരളത്തിൽ ലഭിക്കേണ്ട മഴ 511mm ,കിട്ടിയത് 298 mm മാത്രം.ഇടുക്കിയിൽ 54% കുറവും വയനാട്ടിൽ 58% കുറഞ്ഞ മഴയാണ് കിട്ടിയത്.എല്ലാ ജില്ലക ളിലും മഴക്കുറവ് രേഖപ്പെടുത്തി.
ഇടവപ്പാതി(ജൂൺമാസത്തി ൽ)ഏറ്റവും അധികം ലഭിക്കുക കാസർഗോഡ് (772mm , കോഴിക്കോട്( 700) ,കണ്ണൂർ(690mm) ജില്ലകളിൽ.തിരുവനന്തപുരത്ത് 264mm മാത്രവും.
കാലാവസ്ഥാ വ്യതിയാനം 4% ത്തിലധികം ദേശീയ വരുമാന ത്തെ കുറയ്ക്കും എന്ന വസ്തുത വലിയ സാമ്പത്തിക തിരിച്ചടിയാണ് നാടിനുണ്ടാക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
1.jpg)