പരിസര മലിനീകരണവും ഗാർബേജ് സാമ്പത്തിക രംഗവും




മാലിന്യങ്ങൾ സമൂഹത്തിന് ഭീഷണിയാകുമ്പോൾ മാലിന്യത്തെ waste to wealth ആക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ഇനി എങ്കിലും രാജ്യത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. ശരാശരി ഓരൊ ഇന്ത്യക്കാരും പ്രതിവർഷം140.3 Kg ഖര മാലിന്യങ്ങൾ ഉൽപ്പാദിപ്പി ക്കപ്പെടുന്നു.അമേരിക്കക്കാർ 812 Kg ഖരമാലിന്യങ്ങൾ പുറത്തുവിടുന്നു.ബ്രസീലു കാരൻ 380 Kg,ചൈന 282 Kg,ഇൻഡോനേഷ്യ 250 Kg എന്നിങ്ങനെയാണ് ഓരോരൊ നാട്ടുകാരും ഓരോ വർഷത്തിലും മാലിന്യങ്ങളായി പുറം തള്ളുന്നത്. ഇതിൽ അമേരിക്ക 35% മാലിന്യങ്ങൾ സംസ്ക്കരിക്കുന്നുണ്ട്.ഇന്ത്യയിൽ സംസ്ക്കരി ക്കുന്നത് 5% മാത്രമാണ്.

ഭൂമി മൂന്നുതരം പരിസ്ഥിതി ആഘാതങ്ങൾ നേരിടുകയാണ്.ജൈവ വൈവിധ്യങ്ങ ളുടെ തകർച്ച,മലിനീകരണം,മാലിന്യങ്ങൾ എന്നിവയാണ് അവ.ഉൽപ്പന്നങ്ങൾ, ഉപഭോഗത്തിനു ശേഷം സ്വാഭാവികമായി മാലിന്യമായി മാറുകയാണ് പൊതുവായ രീതി.എന്നാൽ മാലിന്യങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റി,പുനർ ചംക്രമണം നടത്തുന്ന തിലൂടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടും.മലിനീകരണം കുറക്കാം.മാലിന്യ ങ്ങൾ ഇല്ലാതെയാകും.ഇതിനെ ചാക്രിക സാമ്പത്തിക ഇടപെടൽ എന്നു വിളിക്കാം (Circular Economy).2030 ൽ ഈ രംഗത്തിന്റെ അന്തർദേശീയ സാമ്പത്തിക സാധ്യത 4.5 ലക്ഷം കോടി ഡോളർ വരും.ഇന്നത്തെ ലോക സാമ്പത്തിക മേഖലയിൽ 8.5% മാത്രമാണ് ഇതിന്റെ പങ്ക്.2050 കൊണ്ട് ഈ രംഗത്ത് 70% വർധന പ്രതീക്ഷിക്കുന്നു.

ചാക്രിക പ്രവർത്തനത്തിൽ Reduce,Reuse,Recycle എന്ന 3-R നൊപ്പം Resourse Efficent(അസംസ്കൃത ഇനങ്ങളുടെ കുറക്കൽ),Redesigning(പുനർ ക്രമീകരണം) , Reusing,Repairing,Refrubishing(നവീകരിക്കൽ),Re-manufacturing(പുനർ നിർമ്മി ക്കൽ),Repurposing(പുനർ നിർമ്മിക്കൽ(പ്രത്യേക ഉപയോഗത്തിനായി)),Recycling അങ്ങനെ മാലിന്യങ്ങളെ മൂലധനമാക്കി മാറ്റിയാൽ അത് സമൂഹത്തിനു വലിയ ആശ്വാസമാകും.

പരിസ്ഥിതി നാശത്തിന് വലിയ പങ്കു വഹിക്കുന്ന പ്ലാസ്റ്റിക്കിന്റെ 1950 മുതലുള്ള വളർച്ച 9% കണ്ടാണ്.കടലിലും കരയിലും നദികളിലും അവയുടെ സാന്നിധ്യം മോശമായ അളവിലായി കഴിഞ്ഞു.തുണി വ്യവസായത്തിൽ പ്ലാസ്റ്റിക്ക് സാനിധ്യം അധികമാകുകന്നതും വലിയ ഭീഷണിയായി മാറുന്നു.2019 ൽ 17.5% പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാത്രമാണ് പുനർ ഉൽപ്പാദിപ്പിച്ചത്.

ഇലക്ട്രോണിക്ക് മാലിന്യങ്ങളും വർധിക്കുന്നു.2019 ൽ 5.36 കോടി മെട്രിക്ക് ടൺ ഉണ്ടായിരുന്ന ഇലക്ട്രോണിക്ക് സാധനങ്ങളുടെ അളവ് 7.5 കോടി ടണ്ണായി ഉയർന്നു. 

ഭക്ഷ്യധാന്യങ്ങൾ മാലിന്യമായി തള്ളുന്നത് ഒരു വിഷയമാണ് ഇന്ത്യയിലും.ദരിദ്രർ കുറവല്ലാത്ത ഇന്ത്യയിൽ ഓരോ ഇന്ത്യക്കാരനും പ്രതിവർഷം 50 Kg ഭക്ഷണത്തെ മാലിന്യമാക്കി വലിച്ചെറിയുന്നു.92000 കോടി രൂപയുടെ പച്ചക്കറികളും ധാന്യങ്ങളും മറ്റും ഇന്ത്യയിൽ  പ്രതിവർഷം നശിച്ചു പോകുകയാണ്.പച്ചക്കറിയിൽ 4.6% മുതൽ 12.5%വരെ ചീഞ്ഞു പോകുന്നുണ്ട്.എണ്ണക്കുരുക്കളിൽ 16% വരെ സംസ്ക്കരിക്കു വാൻ കഴിയാതെ നഷ്ട്ടപ്പെടുകയാണ്.പഴവർഗ്ഗങ്ങൾ 10% വരെ മാലിന്യ കൂമ്പാരമാ കുന്നു.

രാജ്യത്തെ പ്രതിവർഷ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 34.7 ടൺ വരും.അതിന്റെ പകുതി പുനർ ചംക്രമണത്തിനു ലഭിക്കുന്നു.17 ടൺ മാലിന്യം സിമന്റ് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രതിവർഷം വർധിച്ചു വരുന്ന രാജ്യത്തിന്റെ പ്ലാസ്റ്റിക്ക് ഉപഭോഗം മണ്ണിനും ജലാശയങ്ങൾക്കും ജീവികൾക്കും തലവേദനയായി തുടരു കയാണ്.

വിളവെടുപ്പിനു ശേഷം രാജ്യത്ത് 50 കോടി ടൺ കച്ചിയും മറ്റു സമാന വിഭവങ്ങളും കത്തിക്കുന്ന രീതി വായു മലിനീകരണത്തെ വർധിപ്പിച്ചു.പഞ്ചാബിൽ നിന്നു മാത്രം 2 കോടി ടൺ കച്ചി ലഭ്യമാണ്.ഈ വിഭവത്തെ ജൈവ ഊർജ്ജ ശ്രോതസ്സ് / വളം എന്നിവയാക്കി മാറ്റുവാൻ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ 95% ഇലക്ട്രോണിക് -പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് കബഡിവാലകൾ എന്നു വിളിക്കുന്ന(അസംഘടിത കുപ്പി പറക്കുകാർ)വിഭാഗമാണ്.  വിഭവങ്ങളുടെ വേർതിരിക്കൽ അവരിൽ വിജയകരമല്ല.65%മാത്രമാണ്  സാധ്യമാകു ന്നത്.അശാസ്ത്രീയ രീതികൊണ്ട് അപകടകരമായ ലോഹങ്ങൾ ശരീരത്തിലും വെള്ളത്തിലും മറ്റും പകരുവാൻ കാരണമാകാറുണ്ട്.

രാജ്യത്തെ ഭൂഗർഭ ജലവിതാനം കുറഞ്ഞു വരികയാണ്.ഈ അവസരത്തിൽ മാലിന്യ ങ്ങൾ ജലക്ഷാമത്തെ രൂക്ഷമാക്കുന്നു.1947 ൽ ആളോഹരി ജലലഭ്യത 6042 ക്യു. മീറ്റർ ആയിരുന്നു.2001ൽ അത് 1816ലെക്കു കുറഞ്ഞു.2011ൽ 1545,2021ൽ 1486 ക്യു.മീ.2031ൽ 1367 ആയി.2041ൽ 1282 ആയി കുറയും.2051എത്തുമ്പോഴെക്കും സ്ഥിതി 1228 ക്യു മീറ്ററായി കുറയും. ഈ സാഹചര്യത്തിൽ മാലിന്യങ്ങളിലൂടെയുള്ള ജല മലിനീകരണം വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്.

മലിന ജലം ശുദ്ധീകരിക്കുന്ന വിഷയത്തിൽ ഇന്ത്യയുടെ അവസ്ഥ ദയനീയമാണ്. മൂന്നിലൊന്നു മലിനജലത്തെ പുനരുപയോഗത്തിന് വിധേയമാക്കുന്നുള്ളു രാജ്യം. മഹാരാഷ്ട്ര മലിനജലത്തിന്റെ 70% ശുചീകരിക്കുമ്പോൾ മധ്യപ്രദേശ് 81% വരെ വൃത്തിയാക്കുന്നു.പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിൽ 72% നടക്കുന്നു.ഈ വിഷയ ത്തിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്.നമ്മുടെ നാട്ടിൽ 1% മലിന വെള്ളമെ സീവേജ് പ്ലാന്റിൽ എത്തുന്നുള്ളു എന്നാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് .ഈ നിലപാട് കേരളത്തിനപമാനകരമാണ്.

Circular Economyക്കായി നീതി ആയോഗ് 11കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവയിലൂടെ മാലിന്യനിർമ്മാർജനവും അതു വഴി തൊഴിൽ സാധ്യതകൾ, വരുമാനം എന്നിവയാണ് ലക്ഷ്യങ്ങളായി പറഞ്ഞിരിക്കുന്നത്. 

ലോകത്ത് ഏറ്റവും അധികം മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യ എന്നാൽ മാലിന്യ സംസ്ക്കരണത്തിൽ അത്ര വേഗത്തിലല്ല ലക്ഷ്യത്തിലെക്കു നീങ്ങുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment