വംശനാശവും ഉത്തരവാദികളും !




കാലാവസ്ഥയിലെ തിരിച്ചടികൾ വൻ പ്രതിസന്ധികൾ ഉണ്ടാക്കുമ്പോൾ തന്നെ ജീവിവർഗ്ഗങ്ങളുടെ കുലങ്ങൾ തന്നെ അറ്റുപോകുന്ന അവസ്ഥ രൂക്ഷമാകുകയാണ്.സ്വാഭാവികമായി പ്രകൃതിയുടെ ഭാഗമായ നശീക രണവും പുതിയവയുടെ ആവിർഭാവവും കോടിക്കണക്കിന് വർഷ ങ്ങൾക്കു മുമ്പ് ആവർത്തിച്ച് ഉണ്ടായിരുന്നു.എന്നാൽ ഇന്നു നടക്കുന്ന സ്പീഷിസുകളുടെ തകർച്ചയും മനുഷ്യവർഗ്ഗത്തിൻ്റെ അധിനിവേശവും ഒട്ടെറെ പ്രശ്നങ്ങൾ വരുത്തി വെയ്ക്കുന്നുണ്ട്.


ജൈവവൈവിധ്യങ്ങളുടെ തകർച്ചയ്ക്ക് വികസിത രാജ്യങ്ങൾ പ്രധാന കാരണക്കാരാണ് എന്ന് Nature മാസിക വ്യക്തമാക്കുകയുണ്ടായി. സ്വന്തം രാജ്യങ്ങൾക്കു പുറത്ത് , വ്യവസായ രാജ്യങ്ങൾ നടത്തുന്ന ഖനനവും നിർമാണവും വ്യവസായങ്ങളും വൻകിട തോട്ടങ്ങളും കൃഷിയും പ്രകൃതി സമ്പന്നമായ നാടുകളുടെ വൈവിധ്യങ്ങളെ പ്രതികൂലമാക്കി.അവിടുത്തെ ഉരുൾപൊട്ടലും പേമാരിയും ഒക്കെ വർധിച്ചു.


ലോകത്താകെ ഉണ്ടാക്കിയ ജൈവവൈവിധ്യ തകർച്ചയിൽ 13.5% ഉത്തരവാദികൾ ആ നാട്ടുകാരല്ല.അമേരിക്ക,ജർമ്മനി,ജപ്പാൻ,ചൈന എന്നീ രാജ്യങ്ങൾ സ്വന്തം നാട്ടിലുണ്ടാക്കിയ പ്രശ്നങ്ങളുടെ 15 ഇരട്ടി യാണ് അവരുടെ അതൃത്തിയ്ക്ക് പുറത്തു വരുത്തി വെച്ചത്.
അമേരിക്ക ഏറെ തിരിച്ചടികൾ ഉണ്ടാക്കിയത് മധ്യ അമേരിക്കയിൽ . ചൈനയും ജപ്പാനുമാകട്ടെ തെക്കു കിഴക്കൻ ഏഷ്യയിലും.


ഏറ്റവും അധികം നാശങ്ങൾ സംഭവിച്ച മഡഗാസ്കർ പരിശോധിച്ചാൽ വാനില കൃഷിയാണ് ജൈവ വൈവിധ്യ തകർച്ചയുടെ പ്രധാന കാരണ മായത്.കൊക്കൊ കൃഷി ഇൻഡോന്യേഷ്യൻ കാടുകളെ ബാധിച്ചു. മലേഷ്യയിലെ പാമോലിയൻ കൃഷിയും കാടുകൾക്ക് ഭീഷണിയാണ് .

മലേഷ്യ,മ്യാൻമാർ ,കോംഗോ,ഗാബൻ ദ്വീപുകൾ, ആമസോൺ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിലെ തടി വ്യവസായം സമ്പന്ന രാജ്യങ്ങളുടെ താൽപ്പര്യങ്ങളെ മുൻനിർത്തിയാണ് നടന്നു വരുന്നത്.

എണ്ണത്തിൽ കുറവു വരുന്ന പല ജീവിവർഗ്ഗങ്ങളുടെയും നിയമത്തെ മറന്നുള്ള അന്തർദേശിയ കൈമാറ്റങ്ങൾ പ്രധാന വിഷയമാണ്. ഇവിടെയും ഗുണഭോക്താക്കൾ സമ്പന്നരാജ്യങ്ങളും നഷ്ടം സംഭവിച്ചത് വികസ്വര രാജ്യങ്ങൾക്കുമാണ്.


പ്രകൃതിയിലെ ജീവിവർഗ്ഗങ്ങളുടെ നാശം മറ്റു ജീവികളുടെ നിലനിൽ പ്പിനോ വംശവർധനവിനാെ കാരണമാകുന്നു.രോഗങ്ങളുടെ വർധനവും മറ്റൊരു തിരിച്ചടിയായി.


ഉയർന്ന തോതിലെ മത്സ്യബന്ധവവും നദികളുടെ തകർച്ചയും ചതുപ്പു നിലങ്ങൾ ഇല്ലാതാകുന്നതും മഞ്ഞുമലകളുടെ ഉരുക്കവും ജീവിവർഗ്ഗ ങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി വരുന്നു.അതുണ്ടാക്കുന്ന തിരിച്ചടികൾ പ്രധാനമായും ബ്രസീൽ, ഇന്തോനേഷ്യ ഇന്ത്യ-യെ പോലെ യുള്ള രാജ്യങ്ങൾക്ക് വർധിച്ച നാശം വരുത്തിവെയ്ക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment