ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള Cop-28 ന്റെ പരാജയം വിനാശകരവും അപകടകരവുമാണ്




ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള Cop-28 ന്റെ പരാജയം വിനാശകരവും അപകടകരവുമാണ്" !



മനുഷ്യരുടെ ഇടപെടൽ പ്രകൃതിയിലുണ്ടാക്കുന്ന തിരിച്ചടികളെ സാർവ്വദ്ദേശീയമായി പരിഗണിക്കാൻ തുടങ്ങിയ 1972 -ലെ സ്റ്റോക്ക് ഹോം സമ്മേളനത്തിലേതിനേക്കാൾ ഗൗരവതരമായ വിഷയങ്ങൾ യുഎഇയിൽ അവസാനിച്ച കോപ്പ് 28 ഉച്ചകോടി (Climate Conference on Parties ) യിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ 50 വർഷത്തിനിടയിൽ കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ ദുരന്തങ്ങളായി മാറിയ സാഹചര്യത്തിൽ ഏറ്റവും പുതിയ കാലാവസ്ഥാ ഉച്ചകോടിയും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നാണ് വാസ്തവം. അതിനുള്ള കാരണം ലോകത്തെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനമാണ്. അതിനെ മനസ്സിലാക്കാതെയുള്ള വിലയിരുത്തലുകൾ ഉപരിപ്ലവം മാത്രമാണ്.

പ്രപഞ്ചത്തിന്റെ നിരന്തരമായ മാറ്റം സ്വാഭാവികമാണ്. ആ മാറ്റവും അതിലെ സംഘർഷവുമാണ് ജൈവ മണ്ഡലത്തിന്റെ നിലനിൽപ്പിനാധാരം. മാറ്റത്തിന്റെ സ്വാഭാവിക താളത്തെ തെറ്റിക്കുന്നു എന്നതാണ് ആധുനിക മനുഷ്യ വർഗ്ഗം ചെയ്യുന്ന തെറ്റ്. അതിന്റെ വിലയാണ് വർധിച്ച ചുഴലിയും പേമാരിയും വരൾച്ചയും ഉരുൾപൊട്ടലും കടൽക്ഷോഭവുമൊക്കെയായി വിവിധ ഭൂഖണ്ഡങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്നത്. മൃഗജന്യ രോഗങ്ങൾ മുതൽ കാലം തെറ്റിയ മഴയും മഞ്ഞുവീഴ്ച്ചയും മരുഭൂമികൾ വളരുന്നതും ഒക്കെ ഭൂമിയുടെ പ്രതിഷേധങ്ങളായി പരിഗണിക്കാൻ മറന്നു പോകുന്നത് ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടല്ല.


സമ്പൂർണ്ണ ജനാധിപത്യമുള്ളതും, അതുവഴി മനുഷ്യകേന്ദ്രീ കൃതമല്ലാത്തതുമായ പ്രകൃതിക്ക് അനന്തമായ മൂല്യമുണ്ട് (Natural Capital is infinite) എന്ന് കരുതുന്ന സമൂഹ ത്തിനെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ കഴിയൂ.ഇന്നും അത്തരം ജനങ്ങൾ ഈ ഭൂമിയിൽ അവശേഷിക്കുന്നുണ്ട് എന്നതാണ് ചെറിയ ആശ്വാസം.


"ഗ്രഹത്തിന്റെയും നമ്മുടെ ഭാവിയുടെയും ദുരന്തം"എന്നാണ് COP 28 സമ്മേളനത്തെ പലരും വിശേഷിപ്പിച്ചത്.ഫോസിൽ ഇന്ധന വ്യവസായത്തിന്റെ "സ്വപ്നഫലം" എന്ന് മറുവശത്ത് കേൾക്കാം.


UN കാലാവസ്ഥാ ഉച്ചകോടി ബുധനാഴ്ച അവസാനിച്ചത് ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് "പരിവർത്തനം" ആവശ്യ പ്പെടുന്ന ഒത്തുതീർപ്പ് കരാറോടെയാണ്.ദുബായിൽ ചർച്ചകൾ നടത്തുന്ന 198 രാജ്യങ്ങളിൽ 130 രാജ്യങ്ങളും phase-out എന്ന് ശക്തമായി വാദിച്ചു.സൗദി അറേബ്യ ഉൾപ്പെടെയുള്ള പെട്രോളിയം രാജ്യങ്ങൾ ഇത് തടഞ്ഞു.


30 വർഷത്തെ കാലാവസ്ഥാ ചർച്ചകളിൽ കാലാവസ്ഥാ പ്രതി സന്ധിയുടെ മൂലകാരണമായി ഫോസിൽ ഇന്ധനങ്ങളെ പരിഗ ണിച്ചു.ആദ്യ ഉദ്ധരണിയായതിനാൽ കരാർ ചരിത്രപരമെന്ന് വാഴ്ത്തപ്പെട്ടു.എന്നാൽ കരാറിൽ നിരവധി പഴുതുകളുണ്ട്. കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ തീവ്രതയുമായി പൊരു ത്തപ്പെടുന്നില്ല എന്നതാണ് വസ്തുത.



സയൻസ് ജേണലായ നേച്ചറിന്റെ Editor in Chief Dr.Magdalena Skipper പറഞ്ഞത് "ശാസ്ത്രം വ്യക്തമാണ് - ഫോസിൽ ഇന്ധന ങ്ങൾ പോകണം.ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെങ്കിൽ ലോക നേതാക്കൾ അവരുടെ ജനത്തെയും ഭൂമിയെയും പരാജയപ്പെടുത്തുകയാണ് " .


1.5 ഡിഗ്രി നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നതിന്, പൂർണ്ണമായ ഫോസിൽ ഇന്ധനത്തിന്റെ ഘട്ടം ഘട്ടമായുള്ള ഒഴിവാക്കൽ ഉൾപ്പെടെയുള്ള നടപടികൾ അനിവാര്യമാണ്.


ഫോസിൽ ഇന്ധനങ്ങൾ കത്തലിൽ നിന്നു പുറത്തു വരുന്ന കാർബൺ പിടിച്ചെടുക്കാനും സംഭരണവും "ത്വരിതപ്പെടു ത്തുക" തുടങ്ങിയ ആഹ്വാനങ്ങൾ പ്രായോഗികമല്ല.
ഫോസിൽ ഇന്ധനങ്ങളുടെ മാരകമായ വിപുലീകരണ പദ്ധതി കൾ തടയുന്നതിൽ Cop28 പരാജയപ്പെട്ടു


വളരെ കുറച്ച് രാജ്യങ്ങൾക്ക് ഹ്രസ്വകാല ദേശീയ താൽപ്പര്യ ങ്ങൾ ജനങ്ങളുടെയും പ്രകൃതിയുടെയും ഭാവിക്ക് മുന്നിൽ വയ്ക്കാൻ കഴിഞ്ഞുവെന്നത് നിരാശാജനകമാണ്.


കൽക്കരി, എണ്ണ,വാതകം എന്നിവ കത്തിക്കുന്നത് അതി വേഗം നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയു മ്പോൾ,പുതിയകരാർ ചിലരുടെ താൽപര്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തി.


Sultan Al Jaber said "There is no science out there, or no scenario out there, that says that the phase-out of fossil fuel is what’s going to achieve 1.5C.” Al Jaber later said: “I have said over and over the phase-down and the phase-out of fossil fuel is inevitable. In fact, it is essential.”

(Cop28 അധ്യക്ഷൻ Dr Jaber "ഫോസിൽ ഇന്ധനത്തിന്റെ ഘട്ടം ഘട്ടമായുള്ള നീക്കം 1.5 ഡിഗ്രി സെൽഷ്യസ് കൈവരിക്കാൻ പോകുന്നുവെന്ന് പറയുന്ന ഒരു ശാസ്ത്രമോ ഒരു സാഹചര്യ മോ ഇല്ല."

അൽ ജാബർ പിന്നീട് പറഞ്ഞു: “ഞാൻ വീണ്ടും വീണ്ടും പറഞ്ഞു,ഫോസിൽ ഇന്ധനത്തിന്റെ ഘട്ടം ഘട്ടം ഒഴിവാക്കൽ അനിവാര്യമാണ്".


ഭൂമിയുടെ സ്വാഭാവിക പരിണാമത്തെ ദുരന്തങ്ങളാക്കി മാറ്റു ന്നതിൽ ചെറു ന്യൂന പക്ഷം മനുഷ്യർ കൈകൊള്ളുന്ന നിലപാ ടുകൾ ശക്തമായി തുടരുന്നു എന്നാണ് COP 28 വ്യക്തമാക്കി യത്. യുദ്ധവും ഫോസിൽ ഇന്ധന കച്ചവടവും കടൽ തുരക്ക ലും തെറ്റായ വികസന സ്വപ്നങ്ങൾ ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾക്കു മുകളിൽ കെട്ടിവെക്കുന്നവരും തന്നെയാണ് COP 28 ലും കാര്യങ്ങൾ തീരുമാനിച്ചതും.

വരും നാളുകളിൽ ഭൂമിയെ സംരക്ഷിക്കാനുള്ള ജനകീയ സമരങ്ങൾ ശക്തമാക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള മാർഗ്ഗം.അതിന് COP 29 ന് എങ്കിലും കഴിയുമൊ ?


കഴിയണമെങ്കിൽ ലാഭക്കൊതി പൂണ്ട രാഷ്രീയ നേതൃത്വങ്ങൾ പടി ഇറങ്ങണം , അവരെ നിയമിച്ച കോർപ്പറേറ്റുകളെ നിലക്കു നിർത്താൻ ജനങ്ങൾ തയ്യാറാകണം .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment