കാട്ടുനായ്ക്കൾ അതിജീവിക്കുന്നു, വയനാടൻ കാടുകളിൽ...




ഒരാവാസവ്യവസ്ഥയുടെ കണ്ണികൾ ഇഴ ചേർന്നിരിക്കുന്നത് പ്രതീക്ഷ നൽകുന്നു. കാട്ടുനായ്ക്കൾ വയനാടൻ കാടുകൾ അതിജീവിക്കുന്നു.


വംശനാശ ഭീഷണി നേരിടുന്നതും മാംസഭുക്കുകളുടെ ഉന്നത ശ്രേണിയില്‍ പെടുന്നതുമായ ഏഷ്യാറ്റിക് കാട്ടുനായയുടെ പ്രഥമ സെന്‍സസ് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തി. കണക്കെടുപ്പില്‍ 50-ാളം കാട്ടുനായക്കളെയാണ് കണ്ടെത്തിയത്. വൈല്‍ഡ്ലൈഫ് കണ്സര്‍വേഷന്‍ സൊസൈറ്റി ഇന്ത്യ, നാഷണല്‍ സെന്റര്‍ ബയോളജിക്കല്‍ സയന്‍സ്, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, യുഎസ്എയിലെ ഫ്ളോറിഡ, സ്റ്റാൻ്റ്ഫോര്‍ഡ് യൂണിവേഴ്സിറ്റി കളുടെ സഹകരണത്തോടെയാണ് കാട്ടുനായകളുടെ സെന്‍സസ് ഇന്ത്യയിലാദ്യമായി നടത്തിയത്.


ഇന്ത്യയിലാദ്യമായി നടത്തിയ കണക്കെടുപ്പിലാണ് കാട്ടുനായ്ക്കളുടെ കണക്കെടുപ്പ് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയത്. ഇതിലാണ് വംശ നാശ ഭീഷണി നേരുന്ന 50-ാളം കാട്ടു നായകളെ കണ്ടെത്തിയത്. 350 ചതരുശ്ര കിലോമീറ്ററുള്ള വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുനായ കണക്കെടുപ്പ് ആരംഭിച്ചത് 2019ലാണ്. തുടര്‍ന്ന ഇവയുടെ കാഷ്ടം ശേഖരിച്ച് അതില്‍ നിന്നും ഡിന്‍എ വേര്‍തിരിച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയത്.ഇതില്‍ നിന്നുമാണ് വംശനാശഭീഷണി നേരിടുന്ന മാംസഭുക്കായ കാട്ടുനായകളെ വയനാട് വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയത്.100 ചതുരശ്ര കിലീമീറ്ററില്‍ 12 മുതല്‍ 14വരെ കാട്ടുനായകളെയാണ് പഠനത്തില്‍ കണ്ടെത്തിയത്.ഇതേ ചുറ്റളിവല്‍ 11 മുതല്‍ 13 വരെ കടവുകളും വയനാട് വന്യജീവിസങ്കേതത്തിലുണ്ടാണ് കണക്കുകള്‍. ഉന്നത ശ്രേണിയില്‍ പെടുന്ന ഈ രണ്ട് മാംസഭുക്കുകളും വയനാട് വന്യജീവിസങ്കേതത്തില്‍ കാണപ്പെടാന്‍ കാരണം ഇരകളുടെ ലഭ്യവും, ഏറ്റവും നല്ല ആവാസ വ്യവസ്ഥയും കൊണ്ടാണന്നുമാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. കൂടാതെ വനം നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നതും ഇവയുടെ നിലനില്‍പ്പിന് കാരണ മാകുന്നുണ്ട്.ഏഷ്യാറ്റിക് കാട്ടുനായകളെ കുറിച്ച് കൂടുതല്‍ പഠിച്ച് ഇവയെ സംരക്ഷിക്കാന്‍ പഠനവും കണക്കെടുപ്പും സഹായകമാകും എന്നപ്രതീക്ഷയാണ് സംഘത്തിനുള്ളത്.


ലോകത്തുള്ള മാംസഭുക്കുകളില്‍ 23% ഇന്ത്യന്‍ കാടുകളിലാണ് അധിവസിക്കുന്നത്. അതില്‍ ഏറ്റവും വലിയ മാംസഭുക്കുകളില്‍ ഒന്നാണ് ധോള്‍ അതവാ ഏഷ്യാറ്റിക് കാട്ടുനായ.ഇവയുടെ കണക്കെടുപ്പ് ഇതുവരെ നടക്കാതിരുന്നപ്പോഴാണ് ഇവര്‍ ശാസ്ത്രീമായ രീതി അവംലബിച്ച് കാട്ടുനായകളുടെ കണക്കെടു്പ്പ് ആദ്യമായി ഇന്ത്യയില്‍ നടത്തിയത്...


കാടകം നില നിന്നാലെ നാടിൻ്റെ
നിലനില്പും സാധ്യമാകു, കാട് 
അതിജീവിക്കണമെങ്കിൽ അവിടെ 
മരങ്ങൾക്കൊപ്പം ,ജന്തുജാലങ്ങും
നില നിൽക്കണം... അതിൻ്റെ തുടർകണ്ണികളായി നാട്ടിൽ ശുദ്ധജലം, ശുദ്ധ വായു ശുദ്ധ ഭക്ഷണം നമുക്ക് കിട്ടും.. അന്യാധീനമാകുന്ന എല്ലാ ജന്തുജാലങ്ങളും കാടകത്തിൽ വളരട്ടെ 
അതോടെ നാടും ഉർവ്വരമാകട്ടെ...


സുനീഷിൻ്റെ ഫേസ്ബുക് പോസ്റ്റിനോട് കടപ്പാട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment