ഹിമാലയം മുതൽ കർണ്ണാടക വരെ ഭേദപ്പെട്ട മഴയുണ്ടാകും. കേരളത്തിലെ മഴക്കുറവു തുടരും 




ഒഡീഷ,ഛത്തീസ്ഗഡ്,മധ്യപ്രദേശ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 2,3 തീയതികളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പ്രവചിച്ചു.മധ്യപ്രദേശിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു.വ്യാഴാഴ്ച അതിശക്തമായ മഴയാകും.

 


MPയെ സംബന്ധിച്ചിടത്തോളം,ഉമരിയ,ഡിൻഡോരി,മണ്ഡല, ബാലാഘട്ട്,സിയോനി ജില്ലകളിൽ റെഡ് അലർട്ടും17 ജില്ലകളി ൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

 


ഒഡീഷയിലെ പത്ത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഛത്തീസ്ഗ ഢിലെ നാല് ജില്ലകളിൽ സമാനമാണ് സ്ഥിതി.വ്യാഴാഴ്ച ഇരു സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ തീവ്രത കുറയും.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 3 ന് കനത്ത മഴയുണ്ടാകും.

 


വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ,ഉത്തരാഖണ്ഡ്,ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 6 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

 


ഹിമാചൽ പ്രദേശിൽ കനത്ത മഴ ഉണ്ടാകും.പഞ്ചാബ്, ഹരിയാന,കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ അഗസ്റ്റ് 3 മുതൽ 5 വരെ സമാനമായ അവസ്ഥകൾ പ്രതീക്ഷിക്കുന്നു.

 

അടുത്ത നാല് ദിവസങ്ങളിൽ കൊങ്കൺ,ഗോവ,മധ്യ മഹാ രാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങളിൽ മഴ ഉണ്ടാകും. 

 


അരുണാചൽ പ്രദേശ്,അസം,മേഘാലയ തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത 5 ദിവസങ്ങളിലും ബുധ നാഴ്ച ത്രിപുരയിലും വ്യാപകമായ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.

 


 ഛത്തീസ്ഗഡിനെ സംബന്ധിച്ചിടത്തോളം,ആഗസ്റ്റ് 2,3 തീയതി കളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായ മഴ, ബുധനാഴ്ച വടക്കൻ ഛത്തീസ്ഗഡിൽ അതിശക്തമായ മഴയും പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. "

 


ആഗസ്ത് 4 വരെ തീരദേശ കർണാടകയിൽ വ്യാപകമായതും ഒറ്റപ്പെട്ടതുമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.തമിഴ് നാട് , കേരളം തുടങ്ങിയ പ്രദേശങ്ങളിൽ മഴയുടെ പ്രവർത്തനം മന്ദഗതിയിലായിരിക്കും.

 


ജൂൺ ,ജൂലൈ മാസങ്ങളിൽ കേരളത്തിലനുഭവപ്പെട്ട 35% മഴക്കുറവ് കൂടാനാണ് സാധ്യത എന്ന് ആഗസ്റ്റിലെ മഴയുടെ സ്വഭാവത്തെ മുൻ നിർത്തി പ്രതീക്ഷിക്കാം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment