കരിങ്കൽ ക്വാറി ; വാഴക്കാട് ,ആക്കോട് പട്ടേൽ ഭാഗത്ത് ഭീതി പരത്തുന്നു !
![](https://greenreporter.in/uploads/quarry-12.jpg)
കരിങ്കൽ ക്വാറി ;
വാഴക്കാട് ,ആക്കോട് പട്ടേൽ ഭാഗത്ത് ഭീതി പരത്തുന്നു !
കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പെട്ട ആക്കോട് പട്ടേൽ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന കരിങ്കൽ ഖനന യൂണിറ്റ് അതിരൂ ക്ഷമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നിയമ ലംഘനങ്ങൾ തുടരുമ്പോൾ മുടക്കോയ് മലയുടെ നിലനിൽപ്പുതന്നെ അവതാളത്തിലാകുകയാണ്.
ഖനനം അനിയന്ത്രിതമായി തുടരുന്നതിനാൽ നൂറിൽപരം ടിപ്പറുകൾ അമിത ഭാരം കയറ്റി,നിയമപരമല്ലാതെ പോകുന്നത് നിത്യ സംഭമാണ്. വിദ്യാർഥികൾ സ്കൂളിൽ പോകുന്ന സമയത്തും മറ്റും റോഡിലൂടെയു ള്ള കാൽ നടയാത്ര വളരെയേറെ പ്രയാസകരമായി മാറി.
ഉഗ്രസ്ഫോടനം തൊട്ടടുത്ത സ്ഥലങ്ങളിലെ വീടുകൾ ഉൾപ്പെടെ പട്ടയിൽ മലയുടെ മറുഭാഗത്തെ വീടുകൾക്കും വിള്ളലുകൾ ഉണ്ടാക്കി. ജില്ലയിൽ മഴക്കാല മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ രണ്ടു ദിവസ മായിട്ട് ആശ്വാസം ഉണ്ടായിരുന്നു.
പരിസ്ഥിതി അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും മലിനീക രണ നിയന്ത്രണ ബോർഡിന്റെ രേഖകൾ പഞ്ചായത്തിൽ ഹാജരാ ക്കിയിട്ടില്ലെന്നും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തന്നെ പറയുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശങ്ങൾക്ക് വില നൽകുവാൻ ഖനനം നടത്തുന്നവർ തയ്യാറല്ല.
ഒരുപറ്റം സാമൂഹ്യവിരുദ്ധരാണ് ചില വാഹനങ്ങളിൽ ജോലിക്ക് എത്തു ന്നത് എന്ന് നാട്ടുകാർക്കു പരാതിയുണ്ട്.അപകടകരമായ ഖനനത്തി നെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമ്പലക്കുഴി സമര സമിതി ഓഫീസ് കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തിരുന്നു.
ഖനനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുള്ള പ്രവർത്തനം പ്രദേശത്തിൻ്റെ കാലാവസ്ഥയിലും മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിലും പ്രശ്നങ്ങൾ രൂക്ഷമാക്കു കയാണ്.
നിയമങ്ങളെ പരിഗണിക്കാതെയുള്ള ഖനനത്തിന് എതിരായ നാളത്തെ പ്രതിഷേധ പരിപാടിയിൽ നാട്ടുകാരുടെ സഹകരണം അഭ്യർത്ഥി ക്കുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

![](https://greenreporter.in/uploads/green41.jpg)
Green Reporter Desk