ജലാശയങ്ങളിൽ നിന്ന് കിട്ടുന്ന പനിയും കാലാവസ്ഥയും


First Published : 2025-08-25, 11:03:53am - 1 മിനിറ്റ് വായന


അമീബിക്ക് പനി ബാധിച്ചവരുടെ എണ്ണം നാട്ടിൽ വർധിക്കു കയാണ്.97% മരണ സാധ്യതയുള്ള രോഗം,ജലാശയങ്ങളിലെ കുളിക്കും നീന്തലിനും ഇടയിൽ മൂക്കിലൂടെയും ചെവിയിലൂടെ യും തലച്ചോറിലെത്തി അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

തലച്ചോർ തിന്നുന്ന അമീബ അഥവാ നേഗ്‌ലേറിയ ഫൗളേരി (Negleria fowleri),Vermamoeba vermiformis എന്നീ അമീബ വിഭാഗങ്ങളാണ് രോഗകാരി.നേഗ്‌ലേറിയ ഫൗളേരി – നെയ്‌ഗ്ലേറിയ ജനുസ്സിലെ ഇനമാണ്.ഇതിനെ സാങ്കേതിക മായി Shape Shifting Amoeboflagelate Escavate എന്ന തരത്തിൽ വർഗ്ഗീകരിച്ചിരിക്കുന്നു(ചുറ്റുപാടുകൾക്കനുസരിച്ച് രൂപത്തിലും പ്രവർത്തനത്തിലും മാറാൻ കഴിയുന്നവ). സ്വതന്ത്രമായി ജീവിക്കുന്ന ഈ സൂക്ഷ്മാണുക്കൾ  ബാക്ടീരിയങ്ങളെയാണ് ആഹാരമാക്കാറുള്ളത്.


46 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ സഹിക്കാൻ കഴിയുന്നതുമായ ചൂടുവെള്ളത്തിലാണ് നെയ്ഗ്ലേരിയ നന്നായി വളരുന്നത്.ചൂടുള്ള താപനില നെയ്ഗ്ലേരിയ പോലുള്ള രോഗകാരികളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും സഹായിക്കും.

കാലാവസ്ഥാ പ്രതിസന്ധി രോഗവ്യാപനത്തെ കൂടുതൽ രൂക്ഷമാക്കുന്നു.വെള്ളപ്പൊക്കം,വരൾച്ച തുടങ്ങിയ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ വഷളാക്കുന്നു."വരൾച്ചാപ്രദേശ ങ്ങളിൽ,രോഗകാരികൾ ജലാശയങ്ങളിൽ കേന്ദ്രീകരിക്കും. മനുഷ്യർ ജലാശയങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തു മ്പോൾ രോഗകാരികളുടെ എണ്ണം വർദ്ധിക്കും.


തടാകങ്ങൾ,ചൂടു നീരുറവകൾ,മോശമായി പരിപാലിക്കപ്പെ ടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചൂടുള്ള ശുദ്ധജലത്തി ലാണ് ഈ അമീബ സാധാരണയായി കാണപ്പെടുന്നത്. നദികൾ, അരുവികൾ, ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽക്കുള ങ്ങൾ എന്നിവിടങ്ങളിലും ഇവയെ കാണാം.


നേഗ്‌ലേറിയ ഫൗളേരിക്ക് പുറമെയുള്ള Vermamoeba vermiformis എന്ന വിഭാഗമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ രോഗകാരണമെന്നാണ് സ്ഥിതീകരി ച്ചിരിക്കുന്നത്.നേഗ്‌ലേറിയ ഫൗളേരി കാരണമുള്ള അതതീവ്ര രോഗത്തെ അപേക്ഷിച്ച് Vermamoeba vermiformis ഉണ്ടാക്കുന്ന അണുബാധ അൽപ്പംകൂടി സമയമെടുത്താണ് തലച്ചോറിനെ ബാധിക്കുക.അതുകൊണ്ടുതന്നെ ആഴ്ചക ളോളം രോഗി ആശുപത്രിയിലായതിനു ശേഷം മരണപ്പെടാ നുള്ള സാധ്യതയുണ്ട്.പ്രൈമറി അമീബിക് മെനിംജോ എൻസെഫലൈറ്റിസ് (PAM)എന്ന അപൂർവവും തീവ്രവുമായ മസ്തിഷ്ക അണുബാധയ്ക്ക് ഇവ കാരണമാകാറുണ്ട്.


അമീബ ഉണ്ടാകാനിടയുള്ള ജലസ്രോതസ്സുകളിലെ, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുന്നതോ മോശമായി ക്ലോറിനേറ്റ് ചെയ്തതോ ആയ പ്രദേശങ്ങളിലെ കുളി,നീന്തൽ തുടങ്ങിയവ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.മൂക്കിൽ വെള്ളം കയറുന്നത് തടയാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരി ക്കുക,മാലിന്യം നിറഞ്ഞ ചുറ്റുപാടുകളിൽ അമീബയുടെ സാന്നിധ്യം കൂടുതലായതിനാൽ കുളങ്ങളിലും മറ്റും മാലിന്യം ഇടുന്നത് ഒഴിവാക്കുക.നീന്തൽക്കുളങ്ങൾ,ഹോട്ട് ടബ്ബുകൾ,മറ്റ് ശുദ്ധീകരിച്ച ജലസ്രോതസ്സുകൾ എന്നിവ ശരിയായി പരിപാലി ക്കുകയും ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി ഈ രോഗാണുബാധ തടയാൻ സാധിക്കും.


മലപ്പുറം,കോഴിക്കോട് ജില്ലകളിലായിരുന്നു സമീപകാല ത്തായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തത് , ഇപ്പോൾ തെക്കൻ ജില്ലകളിലും സംഭവങ്ങൾ ഉണ്ടാകുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക കൂട്ടുന്നു.
വെള്ളംകുടിക്കുന്നതുവഴിയും രോഗികളിൽ നിന്ന് മറ്റുള്ള വരിലെക്കും രോഗം പകരില്ല എന്നത് ആശ്വാസകരമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment