G - 20 ഉച്ച കോടിയിലെ Greenwashing !




G-20 സമ്മേളനത്തിന്റെ ഒന്നാം ദിവസം തന്നെ കാലാവസ്ഥാ തിരിച്ചടികളുമായി ബന്ധപ്പെട്ട സെഷൻ ഉണ്ടായിരുന്നു.

 

 

 കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള സെഷനിൽ ...

 

ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി,അനിയന്ത്രിത മായ കൽക്കരിയുടെ  ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കു ന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട് എന്ന ധാരണ ശക്തമാക്കി.

 

വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ കാർബൺ/പുറന്തള്ളലിലേ ക്കുള്ള പരിവർത്ത നത്തെ പിന്തുണയ്ക്കുന്നതിന് കുറഞ്ഞ ചെലവിൽ ധനസഹായം ലഭ്യമാക്കുന്നതിനായി വികസിത രാജ്യങ്ങൾ പ്രവർത്തിക്കണം.

 

2030-ഓടെ ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി, നിലവിലുള്ള ലക്ഷ്യങ്ങളിലൂ ടെയും നയങ്ങളിലൂടെയും ആഗോള തലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങൾ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

സുസ്ഥിര ധനകാര്യം വർദ്ധിപ്പിക്കുന്നതിന് നടപടിയെടുക്കാ നുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിക്കുന്നു.

 

കാർബൺ വിലനിർണ്ണയത്തിന്റെയും വിലനിർണ്ണയ സംവിധാ നങ്ങളുടെയും ഉപയോഗം ആവർത്തിക്കുക,Carbon Neutrality , Net Zero പ്രോത്സാഹനങ്ങൾ .

 

പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈ വരിക്കുന്നതിന് ആഗോള നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക.

 

2030-ന് മുമ്പുള്ള കാലയളവിൽ,വികസ്വര രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് അവരുടെ Emission Targetകൾ(2050 മുതൽ 2070 നിടയിൽ Zero Emission )നടപ്പിലാക്കുന്നതിന് 5.8-5.9 Trillion Dollar(464 - 472 ലക്ഷം കോടി രൂപ)ആവശ്യമാണ്.

 

പ്രതി വർഷം10000 കോടി ഡോളർ(8 ലക്ഷം കോടി)വികസ്വര രാജ്യങ്ങൾക്ക് 2024 മുതൽ എങ്കിലും ലഭ്യമാകാൻ ശ്രമം.

 

കാലാവസ്ഥാ ദുരന്തത്തിന്റെ കാരണക്കാർ സമ്പന്ന രാജ്യങ്ങളും അതിന്റെ തിരിച്ചടി ഏറ്റുവാങ്ങുന്നവർ സാമ്പത്തിക പിന്നാേക്കാവസ്ഥ അനുഭവിക്കുന്നവരുമാണ്. വർഷത്തെ മാർച്ചു മുതൽ ആഗസ്റ്റിൽ വരെയുള്ള വേനൽകാല അനുഭവങ്ങൾ പറയുന്നത് സമ്പന്ന രാജ്യങ്ങ ളിലുണ്ടാക്കിയ അസ്വാഭാവികമായ ചൂട് 17 ദിവസങ്ങളിലാ യിന്നു.എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ 47 മുതൽ 65 ദിവസം വരെ വൻ ചൂട് അനുഭവ പ്പെട്ടു.അത് എന്തൊക്കെ തിരിച്ചടികളാകും ഉണ്ടാക്കിയിട്ടു ള്ളത് എന്നൂഹിക്കാം.

 

ഹെയ്ത്തി, ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങി പാകിസ്ഥാ നിലും ഇപ്പോൾ മൊറൊക്കയിലും സംഭവിച്ച ദുരന്തങ്ങൾ നാട്ടുകാർക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പ്രകൃതി ക്ഷോഭവും പകർച്ച വ്യാധിയുമൊക്കെ ദുരന്തമായി മൂന്നാം ലോകക്കാരെ വീഴ്ത്തുമ്പോൾ പാരീസ് ഉടമ്പടിയിൽ തീരുമാനിച്ച 10000 കോടി ഡോളർ കൃത്യമായി നൽകുവാൻ സമ്പന്ന രാജ്യങ്ങൾ തയ്യാറായിട്ടില്ല.അതിനിടയിലാണ് അടുത്ത 8 വർഷത്തിനിടയിൽ 5.8 Trillion Dollar സാങ്കേതികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകണമെന്ന നിർദ്ദേശം ഉയരുന്നത്.

 

കാലാവസ്ഥയുടെ തിരിച്ചടിയാൽ പൊറുതി മുട്ടിയ ഇന്ത്യയുടെ പരിസ്ഥിതി നിയമ ങ്ങളെ നിഷ്പ്രഭമാക്കാൻ മുതിരുന്ന ഇന്ത്യൻ സർക്കാർ ചെയ്തികൾ ഒരു വശത്ത് നടക്കുമ്പോൾ വസു ദൈവ കുടുംബം മുതലായ മുദ്രാവാക്യങ്ങൾ G-20യിൽ ഉയർ ത്തിയ BJP യുടെ കാപട്യം നാട്ടുകാർക്ക് ബോധ്യപ്പെടണം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment