ഹരിയാനയിൽ മരങ്ങൾക്ക് പെൻഷൻ
First Published : 2021-06-17, 01:49:20pm -
1 മിനിറ്റ് വായന

ഹരിയാനയിൽ 75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്കു പ്രതിവർഷം 2,500 രൂപ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത്, അവർക്കാണ് പെൻഷൻ നൽകുക.
പഞ്ചായത്തിന്റെ ഭൂമിയിലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ വകയാണെങ്കിൽ പ്രിൻസിപ്പൽ, സ്വകാര്യസ്ഥലത്തെങ്കിൽ അതിന്റെ ഉടമയ്ക്കു തുക ലഭിക്കും. പൈതൃക മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് ഈടാക്കുക.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
.jpg)
.jpg)