മുഖ്യമന്ത്രിയും വേട്ടയും ! ഭാഗം : 2

വേട്ട അനുവദിക്കപ്പെട്ട രാജ്യത്തെ പറ്റി !
വേട്ടയാടലിനും നിയന്ത്രണത്തിനും US-ന് നീണ്ട ചരിത്രമുണ്ട്.1864-ൽ ആദ്യത്തെ സംസ്ഥാന വേട്ട ലൈസൻസ് ഫീസ് നിലവിൽ വന്നു.തുടക്കത്തിൽ,വേട്ടയാടൽ വലിയ തോതിൽ നിയന്ത്രണരഹിതമായിരുന്നു,ഇത് വന്യജീവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കി.19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തി ലും വന്യജീവികളെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ വേട്ടയാടൽ പ്രോത്സാഹിപ്പി ക്കുന്നതിനും നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വേണ്ടി വാദിക്കുന്നതിൽ കായിക താരങ്ങളും പിന്തുച്ചു.
വേട്ടയെ സ്നേഹിച്ചിരുന്ന തിയോഡോർ റൂസ്വെൽറ്റിൻ്റെ നേതൃത്വത്തിൽ ആരോഗ്യ കരമായ വേട്ടയ്ക്കായി Broone and Crocket Club രൂപീകരിച്ചു(1886)വന്യജീവി പരിപാലന പരിപാടികൾ,വേട്ടക്കാർക്ക് തുറന്നിരിക്കുന്ന ഭൂമി വാങ്ങൽ,വേട്ടക്കാരുടെ വിദ്യാഭ്യാസം,സുരക്ഷ ക്ലാസുകൾ എന്നിവയ്ക്കായി ഓരോ വർഷവും ഏകദേശം 20 കോടി ഡോളർ വേട്ടക്കാരുടെ ഫെഡറൽ എക്സൈസ് നികുതി വഴി,സംസ്ഥാന ഏജൻസികൾക്ക് വിതരണം ചെയ്യുന്നു.1934 മുതൽ,പതിനാറ് വയസ്സിനു മുകളിലുള്ള ദേശാടന ജലപക്ഷി വേട്ടക്കാർക്ക് വേണ്ടി ഫെഡറൽ താറാവ് സ്റ്റാമ്പുകളുടെ വിൽപ്പ ന,ദേശീയ വന്യജീവി സങ്കേതത്തിലെ ജലപക്ഷികളെയും മറ്റ് നിരവധി വന്യ ജീവിക ളെയും പിന്തുണയ്ക്കുന്നതും പലപ്പോഴും വേട്ടയാടലിന് തുറന്നിരിക്കുന്നതുമായ ഭൂമി കൾക്കായി 52 ലക്ഷം ഏക്കറിലധികം(21,000 ച.കി.മീ) ആവാസ വ്യവസ്ഥ വാങ്ങാ നായി 70 കോടി ഡോളറിലധികം സമാഹരിച്ചു.
വേട്ടയാടൽ പ്രധാനമായും സംസ്ഥാന നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നു.ദേശാടന പക്ഷികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും കാര്യത്തിൽ US പരിസ്ഥിതി നിയമത്തിലൂടെ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി വലിയ മൃഗങ്ങളെ വേട്ടയാടുന്നതിന് ഓരോ മൃഗത്തിനും ഒരു"ടാഗ്" ആവശ്യമാണ്.വേട്ടയാടൽ ലൈസൻ സിന് പുറമേ ടാഗുകൾ വാങ്ങണം,ഒരു വ്യക്തി ക്ക് നൽകുന്ന ടാഗുകളുടെ എണ്ണം പരിമിതമായിരിക്കും.വേട്ടക്കാർ കൂടുതലുള്ള സന്ദർഭങ്ങളിൽ,ലോട്ടറി വഴിയാണ് ടാഗുകൾ നൽകുന്നത്.ദേശാടന ജല പക്ഷികളെ വേട്ടയാടുന്നതിന് ഉചിതമായ സംസ്ഥാന വേട്ടയാടൽ ലൈസൻസിന് പുറമേ Fish and Wild Life സർവീസിൽ നിന്നുള്ള താറാവ് സ്റ്റാമ്പ് ആവശ്യമാണ്.
വന്യജീവികളെ അവയുടെ ജനസംഖ്യ എന്നെന്നേക്കുമായി നിലനിർത്താൻ കഴിയുന്ന തരത്തിൽ , വേട്ടക്കാർ നൽകുന്ന പണം സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
48 സംസ്ഥാനങ്ങളിൽ Elk(ഒരു തരം മാൻ),മല ആട്,വലിയ കൊമ്പുള്ള ചെമ്മരിയാട് എന്നിവയുടെ 80% ആവാസവ്യവസ്ഥയ്ക്കും;1.2 കോടി ഏക്കർ വരെ ജല പക്ഷിക ളുടെ ആവാസവ്യവസ്ഥയ്ക്കും; 2.8 കോടി ഏക്കർ കാട്ടു ടർക്കിക്കായുള്ള ആവാസ വ്യവസ്ഥയ്ക്കും;മറ്റ് നിരവധി മൃഗങ്ങൾക്കും സമൃദ്ധമായി ദേശീയ വനങ്ങൾ സംരക്ഷണം നൽകുന്നു.
വേട്ട അനുവദിക്കപ്പെട്ട നാട്ടിൽ യഥാർത്ഥ കാടുകൾ സംരക്ഷിക്കാൻ ശ്രദ്ധിക്കുന്നു. സ്വകാര്യ വനങ്ങൾ ഉണ്ടാക്കി വേട്ട നടത്തുന്നുണ്ട്.വേട്ടയ്ക്ക് കൃത്യമായ ഫീസും നിയമം തെറ്റിച്ചാൽ ശിക്ഷയും നൽകുന്നു.എത്ര മൃഗത്തെ വേട്ടയാടാമെന്ന് മുൻകൂട്ടി തീരുമാനിക്കുന്നു അമേരിക്കയിൽ .
ലോകത്തെ അത്ഭുത പരിസ്ഥിതി പ്രദേശമായ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷ ണത്തിൽ ഭരണകക്ഷികളും പ്രതിപക്ഷവും മറ്റു പ്രധാന പാർട്ടികളും ജാതി-മത സംഘടനകളും ഉദ്യോഗസ്ഥരും എടുക്കുന്ന സമീപനം തീർത്തും നിരാശാജനകമാണ്. കസ്തൂരി രംഗൻ റിപ്പോർട്ട് ,ഉമ്മൻ -P-ഉമ്മൻ തുടങ്ങിയവരുടെ പരിസ്ഥിതി വിരുദ്ധത നിറഞ്ഞ റിപ്പോർട്ടുകൾ പോലും അംഗീകരിക്കാൻ തയ്യാറല്ല അധികാരികൾ.ജൈവ വൈവിധ്യ മണ്ഡലങ്ങൾക്കും റിസർവ്വ് വനങ്ങൾക്കു പോലും ബഫർ സോണുകൾ പാടില്ല എന്ന് വാദിക്കുന്നവരാണ് നമ്മുടെ ജനപ്രതിനിധികൾ .
യഥാർത്ഥ കർഷകരെ മറന്ന് ,കൈയ്യേറ്റക്കാർക്കും റിയൽ എസ്റ്റേറ്റ്,ടൂറിസം വ്യവസാ യികൾക്കും ക്വാറി ഉടമകൾക്കും കൈകടത്താൻ അവസരം ഉണ്ടാക്കി കൊടുത്ത തിലൂടെ കാടുകൾ ചുരുങ്ങി,കാലാവസ്ഥ വ്യതിയാനം കാടിൻ്റെ സംതുലനത്തെ തകർ ത്തു.വിദേശ സസ്യങ്ങളുടെ കടന്നു കയറ്റവും ഉയർന്ന ചൂടും അരുവികളും കുളങ്ങളും വറ്റി വരണ്ടതും പ്രശ്നങ്ങളെ രൂക്ഷമാക്കി.സാഹചര്യങ്ങളെ ശാസ്ത്രീയമായി മനസ്സി ലാക്കാൻ മെനക്കെടാത്ത ഭരണകർത്താക്കളും ഉദ്യോഗസ്ഥരും വന്യമൃഗ-മനുഷ്യ സംഘർഷത്തെ തെരുവു നായ്ക്കളെ കൊന്നു പ്രശ്നം പരിഹരിക്കാം എന്ന തര ത്തിൽ കാണാൻ ശ്രമിക്കുന്നു.
ഷെഡ്യൂൾഡ് 1, 2 വിഭാഗത്തിലെ പെടുന്ന ജീവികളെ ഒഴിച്ച് ,ശല്യക്കാർ എന്ന് പരിഗണിച്ച് അവയെ നിയന്ത്രിക്കാൻ വകുപ്പുകൾ അനുവദിക്കുന്നുണ്ട്.മനുഷ്യ ജീവന് ഭീഷണിയായ ജീവികളെ ചീഫ് കൺസർവേറ്ററുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊലപ്പെടു ത്താൻ അവകാശമുണ്ട്.
എന്നാൽ വന്യജീവി -മനുഷ്യ സംഘർഷത്തിൻ്റെ യഥാർത്ഥ കാരണങ്ങളെ മറന്നുള്ള , വന്യജീവികളെ വേട്ടയാടി എണ്ണം കുറക്കുന്നതിൽ കുഴപ്പമില്ല എന്ന മുഖ്യമന്ത്രിയുടെ യും അതിനെ ശരിവെയ്ക്കുന്ന വനം മന്ത്രിയുടെയും വിശദീകരണം നാടിൻ്റെ നിലവി ലുള്ള നിയമത്തോടുള്ള വെല്ലുവിളി കൂടിയാണ് .
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment