മഞ്ഞ് തടാകങ്ങൾ വളരുന്നു , തകർന്നു വീഴുന്നു !

മഞ്ഞു മലകൾ വേഗത്തിൽ ഉരുകുകയാണ്.അതിൽ തന്നെ വലിയ പ്രതിസന്ധി ഹിന്ദുകുഷ് മലനിരകളിൽ സംഭവിക്കു ന്നു(Hindu Kush Himalaya).2011-2020 കാലത്തെ ഉരുകൽ 65% വേഗത്തിലാണ്.ഏഷ്യൻ-പസഫിക് മേഖലയിൽ ആണ് ലോകത്തെ ഏറ്റവും ഉയരമുള്ള മലകളും മഞ്ഞ് മലകളും ഉള്ളത്.അവയുടെ വിസ്തൃതി 5 കോടി ച.km , അവയിൽ 1 ലക്ഷം ച .km ഗ്ലേഷ്യറുകൾ സ്ഥിതി ചെയ്യുന്നു.
ഈ മേഖലയെ Third Pole/Water tower of Asia എന്ന് വിളിക്കാൻ കാരണം ആർട്ടിക്ക്/അൻ്റാർട്ടിക്ക് മേഖല കഴിഞ്ഞാൽ ഏറ്റവും അധികം മഞ്ഞുള്ള പ്രദേശമാണ് ഹിമാലയം.
10 വൻ നദികൾ ഇവിടെ നിന്ന് ഒഴുകി 200 കോടി ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്നു.
ഭൗമ ചൂട് 1.5 മുതൽ 2 ഡിഗ്രി വർധിച്ചാൽ ഹിന്ദുകുഷ് മല നിരകളിലെ മഞ്ഞ് 2100 കൊണ്ട് 30-50% കുറയും.2 ഡിഗ്രി കടന്നാൽ കൂടുതൽ വർഷങ്ങൾ കാത്തു നിൽക്കാതെ 45% മഞ്ഞും അപ്രത്യക്ഷമാകും.
അഫ്ഗാൻ മുതൽ ബംഗ്ലാദേശ്,ഭൂട്ടാൻ,ചൈന,ഇന്ത്യ, മ്യാൻമാർ,നേപ്പാൾ ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വ്യാപരിച്ചിരിക്കുന്ന മലനിരകളിൽ 24കോടി ജനങ്ങൾ താമസിക്കുന്നു.താഴെ165 കോടി ജനങ്ങളെ അനുഗ്രഹി ക്കുന്നു എന്ന് പറയാം.
മഞ്ഞുരുകൽ മഞ്ഞു തടാകങ്ങൾ പിളരുവാൻ അവസരം ഒരുക്കും.Glacial Lake Outburst Floods(GLOF)എന്ന് പേരിട്ടിരി ക്കുന്ന തരത്തിലുള്ള മല ഇടിച്ചിലും കുത്തൊഴുക്കും വൻ ആൾനാശവും മറ്റു ദുരന്തങ്ങളും ഉണ്ടാകും.കഴിഞ്ഞ 200 വർഷത്തിനിടയിൽ12000 ജീവനുകൾ അങ്ങനെ മാത്രം നഷ്ടപ്പെട്ടു.അതിൽ ഭൂരിപക്ഷവും ഹിന്ദുകുഷ് മേഖലയിൽ ഉണ്ടായി.
ചിലിയും അർജൻ്റീനയിലും ഒക്കെ മഞ്ഞുമലകളിലെ ലിതിയം ഖനനം പ്രശ്നങ്ങളെ രൂക്ഷമാക്കുന്നു.ഒരു ടൺ ലിതിയം ശുദ്ധീകരിക്കാൻ 20 ലക്ഷം ലിറ്റർ വേണ്ടതുണ്ട്.
ജോർജ്ജിയയിൽ ജലക്ഷാമം രൂക്ഷമാകുവാൻ മലനിരകളി ലെ ഡാമുകൾ കാരണമായി.മഞ്ഞുരുകൽ കൂടുന്നതും മറ്റൊരു തിരിച്ചടിയാണ്.
ഹിമാലയൻ ഗ്രാമങ്ങളിൽ(ജോഷിമഠ് ജില്ല മൊത്തമായി) മഞ്ഞു തടാകങ്ങൾ പൊട്ടി ഒഴുകുന്നത് ഭൂമി പിളരാൻ തന്നെ ഇടനൽകി.ഇത്തരം ദുരന്തങ്ങൾ വർധിക്കുകയാണ്. ഇന്ത്യയിലും മറ്റ് മലനിരകളിലും
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment