പൊന്മുടിയിൽ അനധികൃത നിർമ്മാണം തുടരുന്നു !




പരിസ്ഥിതി ലോല പ്രദേശമായ പൊന്മുടിയില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നതായി വാർത്ത പുറത്തു വന്നുകൊണ്ടിരിക്കുന്നു.പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാ രുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 ഒക്ടോബര്‍ 26 മുതല്‍ പൊന്മുടിയില്‍ നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കായിക താരങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനെന്ന വ്യാജേന യാണ് അനധികൃത റിസോര്‍ട്ട് നിര്‍മ്മാണമെന്നാണ് ആരോപണം.

 

പൊന്മുടി മര്‍ക്കിസ്റ്റന്‍ തോട്ടത്തിലാണ് നിര്‍മ്മാണം നടക്കു ന്നത്. കായിക താരങ്ങള്‍ക്ക് താമസിക്കുവാന്‍ വേണ്ടി പഴയ ലയങ്ങള്‍ ഇടച്ചുമാറ്റി പുതിയ റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നടത്തുകയാണ്.പാര്‍ക്കിംഗിനായി  വിശാലമായ ഗ്രൗണ്ടുകള്‍, തേയിലക്കൃഷി പൂര്‍ണ്ണമായി നശിപ്പിച്ച്,ചെടികള്‍ക്കിടയില്‍ ഗ്രാമ്പുതൈകള്‍ വച്ചു പിടിപ്പിക്കുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

 

ഗ്രാമ്പു കായ്ഫലമുള്ളവയായി തീരുമ്പോള്‍ വിളവെടുപ്പിന് തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ ഇവിടെ എത്തിച്ച് തോട്ടം മേഖലയിലെ തൊഴിലാളികളെ ഒഴിവാക്കാനാണ് ലക്ഷ്യമെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് നിര്‍മ്മാണം നടക്കുന്നത്.

 

 

തോട്ടം മേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കി ട്യൂറിസം നടത്തുക എന്ന ഗൂഢലക്ഷ്യമാണ്  പ്രവര്‍ത്തനത്തിന്റെ പിന്നില്‍.പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്താശയോടെയാണ്  നിര്‍ മ്മാണം നടക്കുന്നതെന്നും പറയുന്നു.ഇത്തരത്തിലുള്ള പ്രവര്‍ ത്തികളിലൂടെ ഭാവിയില്‍ വലിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടേ ണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനാല്‍ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

 

പൊന്മുടി മേഖലയിൽ വ്യാപകമായി മലയിടിച്ചിലുകൾ ശക്ത മാകുന്ന സാഹചര്യത്തിലാണ് അനധികൃത നിർമ്മാണം നടക്കു ന്നത്.സംസ്ഥാന സർക്കാരിന്റെ അറിവോടെ സംഘടിപ്പിക്കുന്ന  ബൈക്ക് റാലിയുടെ മറവിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങ ളിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നത് എന്നത് ഗൗര വതരമായ നിയമ ലംഘനമായി ബന്ധപ്പെട്ടവർ കാണണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment