ഇന്ത്യൻ കടലുകൾ സ്വകാര്യവൽക്കരിക്കപ്പെടുകയാണ് !




ഇന്ത്യ ദേശിയ സമുദ്ര സഞ്ചാര ദിനമായി ആചാരിക്കാൻ തുടങ്ങിയത് 1919 ഏപ്രിൽ 5 മുതലാണ്.ബോംബെയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ആദ്യ വാണിജ്യ കപ്പലിന്റെ കന്നി യാത്രയുടെ സ്മരണയ്ക്കായിട്ടാണ് ചടങ്ങ്. ബോംബെയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര എസ്.എസ് ലോയല്‍റ്റി എന്ന കപ്പൽ) തുടങ്ങിയത് ഏപ്രിൽ 5 ന് .

 

 

ഒന്നാം ലോക മഹായുദ്ധത്തിന്റെ ഒടുവിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രോ വിൽസൺ മുന്നോട്ടു വച്ച പതിനാലിന നിർദേശത്തിൽ കടൽ എല്ലാവർക്കും അവകാശ പ്പെടതായിരിക്കും എന്ന് പറഞ്ഞിരുന്നു.1994-ൽ ഐക്യ രാഷ്ട്ര സംഘടനയുടെ വേദിയിൽ പ്രൊഫ.ഗുന്തർ പോളിയാണ് നീല സമ്പദ് വ്യവസ്ഥ എന്ന നിലപാട് മുന്നോട്ടുവെച്ചത്. അതിന്റെ പേരിൽ ഇന്ത്യൻ കടൽ തീരവും കടലും സ്വകാര്യ മുതലാളി മാരുടെ നിയന്ത്രണത്തിലെക്ക് എത്തുകയാണ്.

 

 

ഇന്ത്യക്ക് 8,118 കി.മീറ്റര്‍ ദൂരം തീരവും 20 ലക്ഷം ച.കി.മീറ്റര്‍ വരുന്ന സമുദ്ര മേഖലയില്‍ പരമാധികാരവും ഉണ്ട്.118 ചെറു കിട തുറമുഖവും12 വലിയ തുറമുഖവും രാജ്യത്തിനു സ്വന്തമാണ്.
ഇന്ത്യൻ തീരത്തു നിന്നും വാണിജ്യ അടിസ്ഥാനത്തില്‍ 665 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെ പിടിച്ച് 40 ലക്ഷം മത്സ്യത്തൊഴി ലാളികൾ ജീവിക്കുന്നു.17 കോടിയോളം വരുന്ന ജനങ്ങള്‍ തീര വാസികളാണ്.20 ലക്ഷം ക്യു.മീറ്ററോളം എണ്ണയും പ്രകൃതി വാതകങ്ങളും ഇന്ത്യൻ കടലിന്റെ അടിത്തട്ടിലുണ്ട്.ഇന്ത്യന്‍ കടലില്‍ ഏകദേശം 3.12 ലക്ഷം യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കടലില്‍നിന്ന് ഒരു വര്‍ഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടണ്‍ ആണെന്ന് സര്‍ക്കാരിന്റെ കണക്ക്.എണ്ണ, പ്രകൃതി വാത കങ്ങള്‍, മാംഗനീസ് നൊഡ്യൂള്‍സ്, ചെമ്പ്, നിക്കല്‍,കോബാ ള്‍ട്ട്,പോളി മെറ്റാലിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഖനനം ചെയ്ത് കടലില്‍ നിന്നെ എടുക്കാം.

 

 

കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതി വാതകങ്ങളും ഉള്‍പ്പെടെ എല്ലാത്തരം വിഭവങ്ങളുടെയും വിനിയോഗം ലക്ഷ്യ മാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നയമാണ് നീല സാമ്പത്തിക വ്യവസ്ഥ എന്ന ബ്ലൂ എക്കണോമി .

 

 

സെനഗലിന്റെ കടലില്‍ പ്രവര്‍ത്തിച്ച സ്പാനിഷ് ട്രാേളറുകള്‍  കടല്‍ തൂത്തുവാരി എടുത്തു1994-ല്‍ സെനഗലിലെ തൊഴിലാ ളികള്‍ 95,000 ടണ്‍ മത്സ്യം പിടിച്ചത് 2005 എത്തുമ്പോൾ അര ലക്ഷമായി കുറഞ്ഞു.സെനഗല്‍ വത്കരണം എന്നു  വിളിക്കു ന്ന ദുരന്തം  മൊറോക്കോ,സിയറാ ലിയോണ്‍,കേപ് വെര്‍ദെ എന്നീ രാജ്യങ്ങളിലും സംഭവിച്ചു.സെനഗൽ കരാർ അവസാ നിപ്പിച്ചു.

 


12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് തീര രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് US പറയുന്നു.200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ജലാതിര്‍ത്തി 'യു.എന്‍. കണ്‍വന്‍ഷന്‍ ഓണ്‍ ദ് ലോസ് ഓഫ് ദ് സീ' നിര്‍വചിച്ചിരുന്നു. ഇന്ത്യ ഈ നിലപാട് അംഗീകരിക്കുന്നു.ഐക്യ രാഷ്ട്ര സംഘടന 1973 മുതല്‍ '82 വരെ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നു രൂപപ്പെട്ടതാണ് നിലവിലെ കടല്‍ അവകാശങ്ങള്‍.ഉടമ്പടിയനു സരിച്ചു കരയില്‍നിന്നു12 നോട്ടിക്കല്‍ മൈല്‍(22 കി.മീറ്റര്‍) തീരക്കടലും(Teritorial Sea)അതിനപ്പുറത്തുള്ള 200 നോട്ടിക്കല്‍ മൈല്‍(370 കി.മീറ്റര്‍)അതാതു രാജ്യങ്ങളുടെ പ്രത്യേക സാമ്പ ത്തിക മേഖല(EEZ)യുമാണ്.അതിനു പുറത്തേക്കുള്ളതു പുറം കടലും(High Sea).അമേരിക്ക  നിലപാട് അംഗീകരിക്കാ ത്തത് കൂടുതൽ കടന്നു കയറ്റങ്ങൾ സാധ്യമാക്കാനായിരുന്നു എന്ന് കാണാം.

 

 

ആഫ്രിക്കയിലെ സീഷെല്‍സ് മുതല്‍ സമോവ വരെ പരന്നു കിടക്കുന്ന ഇന്ത്യന്‍ സമുദ്രത്തില്‍ കപ്പല്‍ ഗതാഗതം, സംയുക്ത നാവിക അഭ്യാസം,ആഴക്കടല്‍ പര്യ വേക്ഷണം, കടല്‍ക്കൊള്ളക്കാരെ തുരത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തമായ പ്രവര്‍ത്തനം നടത്തണമെന്ന് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി രേഖ പറയുന്നു.

 

 

ഇന്ത്യ,ജപ്പാൻ ,അമേരിക്ക,ആസ്ട്രേലിയ ചേർന്നുള്ള സംയു ക്ത കടൽ കരാർ (ക്വാഡ്)മുതൽ അമേരിക്ക,ഫ്രാൻസ്,ജപ്പാൻ മുതലായ നേവി സഹകരണവും ബ്ലൂ എക്കണോമിയെ സഹായിക്കും എന്നാണ് ഇന്ത്യൻ സർക്കാർ വാദം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment