2025 ലെ സാർവ്വദേശീയ പരിസ്ഥിതി സമ്മേളനങ്ങൾ നിർണ്ണായകം !

കഴിഞ്ഞു പോയ വർഷത്തെ പൊതുവായ രാഷ്ട്രീയ സമീപനങ്ങൾ തുടരുവാനുള്ള സാർവ്വദേശീയ പശ്ചാത്തലം നിലനിൽക്കെ,യുദ്ധം മുതൽ പലായനവും കാലാവസ്ഥാ തിരിച്ചടികളും കോർപ്പറേറ്റ് കൊള്ളയും ഊഹ വിപണിയുടെ സ്വാധീനവും ശക്തമാകാനാണ് സാധ്യത.
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം രൂക്ഷമാകുന്നതും പരിസ്ഥിതിയിലെ തിരിച്ചടികളും തമ്മിൽ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അത് അസ്ഥിരതകൾ ഉണ്ടാക്കുമ്പോൾ തന്നെ ആരോഗ്യ,പ്ലാസ്റ്റിക്, രാസജൈവ വൈവിധ്യ -സമുദ്ര സുരക്ഷയെ പറ്റിയുള്ള ധാരണകൾ ഉണ്ടാക്കാൻ 2025 ൽ ശ്രമങ്ങൾ നടക്കുന്നു.
കോവിഡ് പൊട്ടി പുറപ്പെട്ടപ്പോൾ സംഭവിച്ച പാളീച്ചകൾ ആവർത്തി ക്കാതിരിക്കാൻ The Global pandemic Treaty മെയിൽ നിലവിൽ വരും. ലോക ആരോഗ്യ സംഘടനയുടെ 78ആമത് സമ്മേളനത്തിൽ പ്രതിരോധം,കൂട്ടായ പ്രവർത്തനങ്ങൾ, സാമ്പത്തിക സഹായം മുതലായ വിഷയങ്ങളിൽ ധാരണ ഉണ്ടാകും എന്നാണ് ധാരണ.
2024 ൽ നടപ്പിലാക്കേണ്ട പ്ലാസ്റ്റിക് നിയന്ത്രണ കരാർ(Plastic Treaty)ഈ വർഷം നിലവിൽ വരും.വിഷയത്തിൽ ക്രൂഡ് ഓയിൽ കമ്പനികൾ നടത്തുന്ന അട്ടിമറി ശ്രമങ്ങൾ തുടരുകയാണ്.മാലിന്യ മുക്ത വിഷയ ത്തെ പ്ലാസ്റ്റിക് ഉപഭോഗവുമായി കൂട്ടി നിർത്തരുത് എന്ന വാദത്തി ലാണ് പെട്രൂളിയം കമ്പനികൾ.അവരുടെ അജണ്ടകൾ ഇന്നും ശക്തമായി തുടരുന്നു.
ഐക്യരാഷ്ട്ര സഭയുടെ 7th(UNEA-7)പരിസ്ഥിതി അസംബ്ലി ഡിസംബറിൽ നടക്കും.തിരിച്ചടി നേരിടുന്ന ഭൂമിക്കായി സുസ്ഥിരമായ പദ്ധതികൾ(Advancing Sustinable Solutions for a resilient Planet) എന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.2022 മുതൽ സയൻസി നെ മുൻനിർത്തിയുള്ള കുറച്ചു മാലിന്യവും മാലിന്യ സംസ്കരണവും രാസപദാർത്ഥങ്ങളെ അപകടരഹിതമാക്കൽ തുടങ്ങിയ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
മെർക്കുറി ഉപയോഗം ഇല്ലാതാക്കാൻ(1part per million(ppm)ഈ വർഷം കൊണ്ട് കഴിയണം. പഠനങ്ങൾക്കല്ലാതെ മരുന്നിനും സൗന്ദര്യ വസ്തുക്കളിലും ബാറ്ററിയിലും മെർക്കുറി ഉണ്ടാകരുത് എന്ന COP - 5 സമ്മേളന തീരുമാനം നടപ്പിലാക്കുകയാണ് ഈ വർഷം.
സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ നടപ്പിലാ ക്കാനുള്ള അന്തർദേശീയ സമുദ്ര സമ്മേളന(3rd UN Ocean Conference) ത്തിന് കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും എന്നാണ് ഐക്യ രാഷ്ട്ര സഭാ നേതൃത്വം പറയുന്നത്.
അന്യം നിൽക്കുന്ന ജീവിവർഗ്ഗത്തിൽപെട്ടവയുടെ സുരക്ഷയെ സംബന്ധിച്ച ഇരുപതാമത് സമ്മേളനം(International Convention on Trade in Endangered species,CITES)ഉസ്ബസ്ക്കിസ്ഥാനിൽ ഡിസംബർ മാസം നടക്കും.അബുദാബിയിൽ നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന International Union for Conservation of Nature(IUCN) ൻ്റെ എട്ടാമത് സമ്മേളനം ഈ വർഷമാണ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ പ്രകൃതി ദുരന്തങ്ങൾ മുൻ വർഷങ്ങളെക്കാൾ രൂക്ഷമായിരുന്നു.ഹരിത വാതക ബഹിർഗമനം കുറയ്ക്കുന്നതിൽ ആശാവഹമായ പുരോഗതി കാണുന്നില്ല.അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾട്ട് ട്രമ്പിൻ്റെ മടങ്ങി വരവ് ധ്രുവ പ്രദേശത്തെ മുതൽ സമുദ്രത്തിലും ആമസോൺ കാടുകളിലും വരെ ഖനന പ്രവർത്തന ങ്ങളെ തൃപ്തിപ്പെടുത്തും.
ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ രൂക്ഷമായ കാലാവസ്ഥാ തിരിച്ച ടികളിൽ പെട്ടു കൊണ്ടിരിക്കെ,അവയെ ലഘൂകരിച്ചു നിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാർ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല.
കേരളത്തിൻ്റെ പശ്ചിമഘട്ടവും തീരപ്രദേശങ്ങളും വിവിധങ്ങളായ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു.അവയെ പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിര കേരള വികസന സമീപനങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങുമ്പോൾ 2025 എങ്ങനെയാകും നമുക്ക് അനുഭവേദ്യ മാകുക ?
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment