കലഞ്ഞൂരിനെ വീണ്ടും ഭീതിയിലാഴ്ത്തി 20 ഏക്കർ ഭൂമിയിലെ ഖനനം; പ്രതിഷേധിക്കുക നാട്ടുകാരെ .




66 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെ ജനസംഖ്യ 32267 ആണ്. ജന സാന്ദ്രത 489 /ച.കി.മീ. മലയോര പ്രദേശമായ പഞ്ചായത്തിന്റെ  കിഴക്കു വശത്ത് സഹ്യാദ്രിയും സംരക്ഷിത വനങ്ങളാണ് എന്ന് സർക്കാർ പറയുന്നു. അവിടുത്തെ മല നിരകളെ തകർത്തെറിയുമ്പോൾ നോക്കു കുത്തിയായി നിന്ന നമ്മൾ അതിന് വലിയ വില കൊടുത്തു കൊണ്ടിരിക്കുകയാണ്.


കലഞ്ഞൂർ, കൂടൽ വില്ലേജുകളിൽ ജല ക്ഷാമം ഇന്നു സാർവ്വത്രികമായി. കൃഷി അപ്രായോഗികമാണ്. കിഴക്കൻ മേഖലയിലെ കുഴിച്ചുണ്ടാക്കിയ ഗർദ്ദങ്ങൾ അതിരുങ്കൽ, മുറിഞ്ഞകൽ, കൂടൽ അവയുടെ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന 15000 ആളുകൾക്കെങ്കിലും ഭീഷണിയാണ്.


ഖനനങ്ങൾ നടക്കുന്നത് കൃഷിക്കു മാത്രമായി അനുവദിച്ച ആരബൽ ഭൂമിയിൽ. എല്ലാ നിമയങ്ങളെയും വെല്ലുവിളിക്കുന്നവർക്ക് സഹായത്തിനായി കളക്ടർ, ജിയോളജി വകുപ്പ്, മലിനീകരണ ബോർഡ്, പോലീസ് സംവിധാനം, വില്ലേജ് ആപ്പീസും തഹസീൽദാർ ആപ്പീസും പഞ്ചായത്ത് ആപ്പീസും വാർഡ് മെമ്പർമാർ മുതലുള്ള ജന പ്രതിനിധികളും. ജനങ്ങളെ മറക്കുവാ‌ൻ രാഷട്രീയ നേതൃത്വവും മത ജാതി സംഘടനകളും. (ഇതിൽ പെടാത്തവർ ക്ഷമിക്കുമല്ലൊ. അവരോടു കടപ്പാട് ) 


കലഞ്ഞൂരിനെ വീഴ്ത്താൻ അദാനിക്കൊപ്പം ശ്രീ.സച്ചിൻ രാജൻ ഈപ്പൻ എന്നയാൾ രംഗത്തു വന്നിരിക്കുന്നു. 7 കോടി രൂപ മുടക്കി 50 ഇരട്ടി മുതൽ 100 ഇരട്ടി എങ്കിലും ലാഭമുള്ള കൊള്ള നടത്തുന്നതിലെ ,ജന പിന്തുണ അളക്കുവാനുള്ള ശ്രമം ഇന്നു നടക്കുകയാണ്. അവിടെ കലഞ്ഞൂർ ഒറ്റക്കെട്ടായി പ്രതിഷേധ മറിയിക്കണം.


കല്ലുവിള എസ്റ്റേറ്റു ഉടമയുടെ തെറ്റായ വാദങ്ങൾ നിരത്തി നാട്ടുകാർ മലിനീകരണ ബോർഡിനെ വസ്‌തുതകൾ ധരിപ്പിക്കണം. 11 വർഷം കൊണ്ട് 66 ലക്ഷം മുതൽ 100 ലക്ഷം ടൺ പാറ കടത്തൽ , 85 മീറ്റർ ആഴത്തിലെ കുഴിക്കൽ, സ്ഫോടനം, കൂടൽ വില്ലേജിനെ തകർക്കുമെന്ന് അധികാരികളെ ബോധ്യപ്പെടുത്തണം. 21 ഡിഗ്രി ചരിവിലെ കൃഷിപ്പണി പാേലും അപകടമാണെന്നിരിക്കെ, അവിടെ നടത്തുന്ന 20 ഏക്കറിലെ ഖനനം നാടിനു താങ്ങാവുന്നതിനുമപ്പുറമാണ്.


ഓരോ നാടും മറ്റൊന്നിനും പകരമാകില്ല. ഒരു കുന്നും മനുഷ്യർ നിർമ്മിക്കുന്നില്ല. ഒരു കാറ്റും കാർ മേഘവും നാട്ടുകാരുടെ സ്വന്തമല്ല എന്ന് തിരിച്ചറിയുന്ന കലഞ്ഞൂർ നിവാസികൾ ഒറ്റകെട്ടായി കൂടൽ ബ്ലോക്ക് 30, റീസർവ്വേ No.55 ലെ 8 ഹെക്ടർ ഖനനം ഉണ്ടാകരുതെന്ന് ഉറക്കെ പറയുവാൻ മടിക്കരുത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment