കേരള സോഷ്യൽ ഫോറം : നവംബർ 25,26 : തൃശൂർ




മറ്റൊരു ലോകം സാധ്യമാണ് എന്ന പ്രഖ്യാപനത്തോടെ നവംബര്‍ 25, 26 തിയതികളില്‍ തൃശൂരില്‍ വെച്ച് കേരള സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുകയാണ്.

 

ലോകമെമ്പാടുമുള്ള കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളും വിവിധ തൊഴിലാളി പ്രസ്ഥാന ങ്ങളും ആദിവാസി, ദളിത്, സ്ത്രീ, ക്വിയര്‍, മത്സ്യത്തൊഴിലാളി കൂട്ടായ്മകളും മറ്റു യുവജന സംഘടനകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ചേര്‍ന്നുകൊണ്ട് സമൂഹത്തിലെ വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന വേള്‍ഡ് സോഷ്യല്‍ ഫോറം അടുത്ത വര്ഷം ഫെബ്രുവരി 15 മുതല്‍ 19 വരെ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയാണ്. മാത്രമല്ല ഡിസംബര്‍ 2 മുതല്‍ 4 വരെ ബിഹാറിലെ പട്‌നയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രാദേശിക സോഷ്യല്‍ ഫോറം സംഘാടനവുമായി ബന്ധപ്പെട്ടാണ് കേരളത്തിലും സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.

 

2001 ലാണ് ബ്രസീലില്‍ ആദ്യത്തെ ‘വേള്‍ഡ് സോഷ്യല്‍ ഫോറം’ നടക്കുന്നത്.

 

ആഗോളീകരണവും ഉദാരീകരണവും ശക്തി പ്രാപിക്കുകയും മിക്ക രാജ്യങ്ങളും സാമ്പത്തിക ഭരണക്രമത്തിലേക്ക് മാറു കയും ചെയ്തതോടെ വേള്‍ഡ് എക്കണോമിക് ഫോറം G7, G20 തുടങ്ങിയ കൂട്ടായ്മകള്‍ ലോകത്തെ നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായി.

 

ഡെമോക്രസി, ഡൈവേഴ്‌സിറ്റി, ഇന്ക്ലൂസീവ്‌നെസ്സ് എന്ന മൂന്നു മുഖ്യപ്രതിപാദ്യ വിഷയങ്ങളിലൂന്നി രണ്ടു ദിവസങ്ങളിലായി കേരളാ സംഗീത നാടക അക്കാദമി ക്യാംപസില്‍ സംഘടിപ്പി ക്കപ്പെടുന്ന കേരള സോഷ്യല്‍ ഫോറത്തില്‍ 16ഓളം സമാന്തര സെഷനുകള്‍ 4 പ്ലീനറി സെഷനുകള്‍ എന്നിവ യിലായി മുഖ്യ പ്രഭാഷണങ്ങള്‍, വിഷയാധിഷ്ഠിത സംവാദങ്ങള്‍,എക്‌സിബി ഷനുകള്‍, ക്യാംപെയിനുകള്‍, കലാ സാംസ്‌കാരിക പരിപാടി കള്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. വിഷയാധിഷ്ഠിത സംവാദങ്ങളുമായി ബന്ധ പ്പെട്ട് കേരളത്തിലെ വിവിധ ജില്ലക ളില്‍ നിന്നുള്ള ദളിത് ആദിവാസി ക്വിയര്‍ മത്സ്യത്തൊഴിലാളി മറ്റു പിന്നോക്ക ജന വിഭാഗങ്ങളുടെ നേതാക്കളും ജനകീയ പ്രസ്ഥാനങ്ങളും സമര മുന്നണികളും പങ്കെടുക്കും.ജാതി സെന്‍സസുമായി ബന്ധ പ്പെട്ടും തുല്യപ്രതിനിത്യവുമായി ബന്ധപ്പെട്ടും ക്വിയര്‍ മനുഷ്യ രുടെ ആരോഗ്യവും അതിജീവനവുമായി ബന്ധപ്പെട്ടും വിവിധ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ സോഷ്യല്‍ ഫോറത്തില്‍ ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കും. കേരളത്തിനകത്തും പുറത്തും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്തിഥി ക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിക്കും.

 

 

വികസനവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും തൊഴിലും ആരോഗ്യവും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരു ടെയും സമുദായങ്ങളുടെയും ആശങ്കകളും കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും ലിംഗ ലൈംഗിക ന്യൂന പക്ഷങ്ങളുടെയും സവിശേഷ പ്രശ്‌നങ്ങളും വികസനത്തിന്റെ പേരില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക സാമൂ ഹിക രാഷ്ട്രീയ പാരിസ്ഥിതിക പ്രതിസന്ധി കളും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും നേരിടുന്ന പ്രശ്‌നങ്ങളും തുടങ്ങി രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും പ്രതിസ ന്ധികളും അതിന്റെ മുഴുവന്‍ പ്രാധാന്യത്തോടും കൂടി കേരള സോഷ്യല്‍ ഫോറം ചര്‍ച്ച ചെയ്യും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment