കുന്നത്തുനാട്ടിലെ അനധികൃത ഭൂമി നികത്താനുള്ള അനുമതി: റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന്​ ഹൈക്കോടതി സ്​റ്റേ




എറണാകുളം കുന്നത്തുനാട്ടില്‍ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്​​റ്റേ ചെയ്‌തു. കു​ന്ന​ത്തു​നാ​ട്​ വി​ല്ലേ​ജി​ലെ 5.8365 ഹെ​ക്ട​ര്‍ നി​ലം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ര്‍. നീ​ല​ക​ണ്‌​ഠ​ന്‍ ന​ല്‍​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഹൈക്കോടതിയുടെ നടപടി.


കു​ന്ന​ത്തു​നാ​ട്ടി​ലെ നി​ലം​നി​ക​ത്താ​ന്‍ സ്പീ​ക്സ്​ പ്രോ​പ്പ​ര്‍​ട്ടീ​സ് ലി​മി​റ്റ​ഡി​ന് 2006ല്‍ ​ലാ​ന്‍​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​താ​യി ഹർ​ജി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, അ​ന്ന​ത്​ ന​ട​ന്നി​ല്ല. പി​ന്നീ​ട് 2008ല്‍ ​നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തോ​ടെ നി​ല​മാ​യാ​ണ്​ ഡാ​റ്റ ബാ​ങ്കി​ല്‍ ഈ ​സ്​​ഥ​ലം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് കമ്പനി നി​ലം നി​ക​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. 


എ​ന്നാ​ല്‍, പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല ക​ല​ക്ട​ര്‍ നി​ക​ത്ത​ല്‍ ത​ട​ഞ്ഞു. ഇ​തി​നെ​തി​രെ കമ്പനി ന​ല്‍​കി​യ റി​വി​ഷ​ന്‍ ഹ​ർ​ജി പ​രി​ഗ​ണി​ച്ച റ​വ​ന്യൂ സെ​ക്ര​ട്ട​റി ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി നി​ലം​നി​ക​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി. ജ​നു​വ​രി 31ന്​ ​പു​റ​പ്പെ​ടു​വി​ച്ച പ്രസ്‌തുത ​ഉ​ത്ത​ര​വ്​ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഇ​ത്​ ന​ട​പ്പാ​ക്കി​യാ​ല്‍ വ​ന്‍​തോ​തി​ല്‍ നി​ലം​നി​ക​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ർ​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​വാ​ദ​മാ​യ​തോ​ടെ റ​വ​ന്യൂ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ മ​ര​വി​പ്പി​ച്ചു. ഈ ​ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത്​ കമ്പനി ന​ല്‍​കി​യ ഹ​ർ​ജി​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.


നേരത്തെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതു പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ റവന്യു സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഈ വിഷയത്തില്‍ തന്റെ അറിവില്ലാതെ ഒരു ഉത്തരവും ഇറങ്ങരുതെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിലപാടെടുത്തിരുന്നു. 


ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഋ​ഷി​കേ​ശ്​ റോ​യ്, ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്ബ്യാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെഞ്ചാണ് ഇപ്പോൾ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്‌തത്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment