പ്രകൃതി സംരക്ഷണത്തിന്റെ ചാമ്പ്യനായി പ്രൊഫസർ മാധവ് ഗാഡ്ഗിൽ !


First Published : 2024-12-16, 10:05:54pm - 1 മിനിറ്റ് വായന


ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (UNEP)2024 ലെ champions of the Earth പുരസ്കാരം Dr.മാധവ് ഗാഡ്ഗിലിന് നൽകുവാ ൻ അന്തർ ദേശീയ സമൂഹം തീരുമാനിച്ചതിൽ ആദ്യം അഭിമാനിക്കേ ണ്ടവരാണ് നമ്മൾ, ഇന്ത്യക്കാർ വിശിഷ്യാ മലയാളികൾ . എന്നാൽ വിഷയത്തിൽ വിമുഖരാണ് കേരള സർക്കാരും രാഷ്ട്രീയ പാർട്ടികളും.


പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതിയിലെ മുൻ അംഗവും ഗാഡ്ഗിൽ കമ്മീഷൻ എന്ന (പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി യുടെ (WGEEP),2010 ലെ തലവനുമായിരുന്നു അദ്ദേഹം .

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവേഷണ ബിരുദം നേടിയ ശേഷം  1971 ൽ ഇന്ത്യയിൽ മടങ്ങി എത്തി IISc ൽ അധ്യാപകനായി Dr.ഗാഡ്ഗിൽ


1976-ൽ, കർണാടക സർക്കാർ സംസ്ഥാനത്തെ മുള വിഭവങ്ങൾ സംര ക്ഷിക്കാൻ തീരുമാനിച്ചപ്പോൾ,ഗാഡ്ഗിലിനോട് പഠനം നടത്താൻ ആവശ്യപ്പെട്ടു,ഇത് വനാധിഷ്ഠിത വ്യവസായങ്ങൾക്ക് നൽകുന്ന സബ്‌സിഡികൾ തടയാൻ സർക്കാരിനെ സ്വാധീനിച്ചു.


1986 മുതൽ 1990 വരെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേശക സമിതിയിൽ അംഗമായി.നീലഗിരിയെ ജൈവമണ്ഡലമായി പ്രഖ്യാപി ക്കാൻ അവസരമൊരുക്കിയത് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളാണ്.

 
നീലഗിരിയും അഗസ്ത്യർ കൂടവും (ജൈവമണ്ഡലങ്ങൾ )ഭാഗമായ പശ്ചിമഘട്ടത്തെ പറ്റിയുള്ള അദ്ദേഹത്തിൻ്റെ നേതൃത്വത്തിലെ പഠന  നിർദ്ദേശങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു എന്ന് പുതിയ  കാലാവസ്ഥാ പ്രതിസന്ധികൾ നമ്മെ ഓർമ്മിപ്പിക്കുന്നു.പശ്ചിമഘട്ടത്തെ പറ്റിയുള്ള അദ്ദേഹത്തിൻ്റെ നീണ്ട കാല പഠനത്തെ മുൻ നിർത്തയാണ് UNEP അന്തർദേശീയ പുരസ്കാരം നൽകി അദ്ദേഹത്തെ ബഹുമാനിച്ചത്.


മാറിയ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സഹ്യപർവ്വതിൽ സംഭവി ക്കാവുന്ന ദുരന്തങ്ങളെ പറ്റി 10 വർഷങ്ങൾക്കു മുമ്പ് സൂചന നൽകിയ ശ്രീ. ഗാഡ്ഗിൽ നേതൃത്വം നൽകിയ പശ്ചിമഘട്ട സംരക്ഷണ പഠന ത്തിൽ പ്രശ്ന പരിഹാരത്തിനും നിർദ്ദേശങ്ങൾ വെച്ചിരുന്നു.


2018 ലെ മഹാമാരിയുടെ സമയത്ത് അദ്ദേഹം തൻ്റെ ഉൽക്കണ്ഠകൾ ആവർത്തിച്ചു.എന്നാൽ അദ്ദേഹത്തിൻ്റെയും സുഹൃത്തുകളുടെയും നിർദ്ദേശങ്ങൾക്ക് പരിഗണന നൽകാതിരിക്കാൻ സർക്കാരും രാഷ്ട്രീയ -മത-ജാതി സംഘടനകൾ പ്രത്യേകം ശ്രദ്ധിച്ചുവന്നു , മലയോര ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാധ്യമങ്ങളെ കൂടെ നിർത്തി അവർ ശ്രമിച്ചു.അത്തരത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി ആദരിക്കുന്നത്.


ഗോവ ഫൗണ്ടേഷൻ എന്ന പരിസ്ഥിതി സംഘടന നടത്തിയ ആരോഗ്യ കരമായ നിരവധി ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു ഗോവയിലെ ഇരുമ്പ് ഖനനത്തിന് നിയന്ത്രണം ഉണ്ടാക്കാൻ കഴിഞ്ഞ സുപ്രീം കോടതിയുടെ വിധി.അതിൽ പ്രൊഫസർ മാധവ് ഗാഡ്ഗിൽ പ്രധാന  പങ്കുവഹിച്ചു.

കേരളത്തിൻ്റെ സുസ്ഥിര വികസന വിഷയങ്ങളിൽ ശ്രദ്ധേയമായ നില പാടുകൾ ആവർത്തിക്കുന്ന മാധവ് ഗാഡ്ഗിലിനെ ലോക പരിസ്ഥിതി സംഘടന Champion of Earth പുരസ്കാരം നൽകി ബഹുമാനിക്കു മ്പോൾകേരള സർക്കാരും പ്രധാന രാഷ്ട്രീയ പാർട്ടികളും അദ്ദേഹം ഉയർത്തിയ പശ്ചിമഘട്ട സംരക്ഷണം എന്ന വിഷയത്തിനോട് നിഷേധ നിലപാടുകൾ തുടരുന്നു. ഒപ്പം കേരളം വലിയ പരിസ്ഥിതി ദുരന്തങ്ങ ളിലെക്ക് ആണ്ടിറങ്ങുകയുമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment