മരടിലെ ഫ്ലാറ്റുകൾ പൊളിക്കപ്പെടുമ്പോൾ ശിക്ഷിക്കപ്പെടേണ്ടവർ ആരെല്ലാം? 
                                
                                                First Published : 2019-09-10, 07:22:34pm -
                                                1 മിനിറ്റ് വായന
                                
  അടുത്ത വെള്ളിയാഴ്ച്ചക്കു മുൻപ് മരടിലെ 350 ഫ്ലാറ്റുകൾ പൊളിച്ചുനീക്കുവാൻ സുപ്രീം കോടതി നിർദ്ദേശം നൽകേണ്ടിവന്ന സാഹചര്യം ഉണ്ടാക്കിയ നിർമ്മിതാക്കൾ, കൂട്ടുനിന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരിൽ നിന്നും നഷ്ടപരിഹാരം വാങ്ങി എടുക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുവാൻ സർക്കാർ തയ്യാറാവുക. 
 
ആരവല്ലി മലനിരകളിൽ 1992 നു ശേഷം നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കുവാനും 5 കോടി രൂപ പ്രദേശത്തെ പൂർവ്വസ്ഥിതിയിലെത്തിക്കുവാൻ നിർമാണ കമ്പനിയിൽ നിന്ന് പണം ഈടാക്കുവാൻ തീരുമാനിച്ച സുപ്രീം കോടതി 2018 സെപ്റ്റംബർ വിധിയെ മറന്നു കൊണ്ട് , സമാനമായ നിയമ വിരുധ നിർമ്മാണത്തെ ന്യായീകരിക്കുവാൻ കേരള സർക്കാർ ശ്രമിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുക  നിർമ്മാണ കമ്പനി  താൽപ്പര്യങ്ങൾ മാത്രമാണ്. 
27 വർഷത്തിനിടയിൽ 34 പ്രാവശ്യം നടന്ന തീര ദേശ സംരക്ഷണ കരടു രേഖയിലെ ഭേദഗതികൾ 1.71 കോടി (14%) തിരദേശ ജനതയെ  പ്രതി കൂലമായി ബാധിച്ചു.2011 ലെ CRZ 1 ൽ കണ്ടൽ കാടുകൾ, പുറ്റുകൾ, പാരുകൾ, മൺതിട്ട എന്നിവ സംരക്ഷി ക്കുവാന്‍ വകുപ്പുകള്‍ ഉണ്ടായിരുന്നു .2018 ലെത്തിയപ്പോൾ CRZ I നെ A, B എന്നു തിരിച്ചു.CRI A യിൽ കണ്ടൽ കാട് നടത്തം, ടൂറിസ്റ്റ് കുടിലുകൾ, ഉപ്പു കുറുക്കൽ എന്നിവ അനുവദിച്ചു.പുതുതായി ഉണ്ടാകുന്ന കരയിൽ പോലും (CRZ1 B)  തുറമുഖത്തിനായി പണികൾ അനുവദിച്ചു. CRZ 2 ൽ കെട്ടിടങ്ങൾ അനുവദിച്ചി രുന്നില്ല . 
20 വർഷത്തിനിടയിൽ രാജ്യത്തെ 45% തീരവും നഷ്ടപ്പെട്ടു.തീരങ്ങളിൽ ഉണ്ടായ കടലാക്രമണത്താൽ (1998 മുതൽ 2017 വരെ) 55OOO കോടിയുടെ നഷ്ടം സംഭവിച്ചു. ആഗോള താപനത്താൽ 1.2 ഡിഗ്രി വർദ്ധനവിലൂടെ , പ്രതി വർഷം 1.7 mm വെച്ച് (1900 മുതൽ 2O10 വരെ) കടൽ വെള്ളം ഉയർന്നു. ലോക ശരാശരി 0.19 മീറ്റർ ഉയർന്നപ്പോൾ ഇന്ത്യയിൽ അത് പ്രതിവർഷം 0.33 m to 5.16  mm  ആയിരുന്നു. മറ്റൊരു വശത്ത് തീരത്തെ മലിനീകരണം രൂക്ഷമായി. അമോണിയ, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. കടലിലേക്ക് മലിന ജലം തള്ളരുത് എന്ന നിർദ്ദേശം 2018 ഓടെ പരി പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. കേന്ദ്രത്തിന്‍റെ അട്ടിമറി ശ്രമങ്ങൾക്കു വേണ്ട പിന്തുണ നല്‍കിയവരാണ് സംസ്ഥാനത്തെ ഇടതു ഐക്യ മുന്നണികള്‍.,
സംസ്ഥാനത്തെ വിവിധ തരത്തില്‍ യാതന അനുഭവിക്കുന്ന നിരവധി ആളുകള്‍ നമുക്കൊപ്പമുണ്ട്.അവരുടെ ജീവിക്കുവാനുള്ള അവകാശം നഷ്ടപെടുത്തുന്നത് സര്‍ക്കാരിന്‍റെ തെറ്റായ നിലപാടുകള്‍ കൊണ്ടാണ് എന്നറിയുവാൻ വലിയ ബുദ്ധിമുട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, വികസനത്തിന്‍റെ പേരില്‍ ഊരുകള്‍ നഷ്ടപെട്ട  ആദി വാസികള്‍ , മൂലംപള്ളിയില്‍ നിന്നും കുടി ഇറങ്ങിയവര്‍, പ്ലാച്ചി മടയെ മരുഭൂമിയാക്കിയ അവസ്ഥ, ചാലിയാര്‍, ചാലക്കുടി തീരവാസികള്‍, തോട്ടം തൊഴിലാളികള്‍ , മത്സ്യ തൊഴിലാളികള്‍, ചെങ്ങറയില്‍ വോട്ടവകാശം നഷ്ടപെട്ട 3000 ആളുകള്‍, ഖനനത്താല്‍ വീടും കുടിവെള്ളവും മറ്റും നഷ്ടപെട്ടവര്‍, മലയിടി ഞ്ഞും വെള്ളം പൊങ്ങിയും മറ്റും ജീവിതം വഴി മുട്ടിയവര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ നാട്ടില്‍ നരക ജീവിതം നയിക്കുകയാണ്.അവരുടെ (ജീവിത) ഗതി കേടുകള്‍ മാലോകരെ അറിയിക്കുവാന്‍ നമ്മുടെ ഔദ്യോഗിക മാധ്യമങ്ങൾ (സോഷ്യല്‍ മീഡിയപോലും) വേണ്ട താല്പര്യം കാട്ടാറില്ല.
  
കമ്പനി നടത്തിയ നിയമ വിരുധ പ്രവർത്തനത്തെ തള്ളിപ്പറഞ്ഞ് , കമ്പനിയിൽ നിന്നും നഷ്ട പരിഹാരം ഈടാക്കി ഫ്ലാറ്റ് ഉടമകൾക്കു കൊടുക്കുവാൻ  ശ്രമിക്കാത്ത സർക്കാരിന്റെ പരാേക്ഷ ലക്ഷ്യം, മൂന്നാർ മുതലുള്ള അനധികൃത നിർമ്മാണക്കാരെ ഒരിക്കലും കൈവിടില്ല എന്ന പ്രതിജ്ഞ നിറവേറ്റൽ മാത്രമായിരിക്കുന്നു. 
മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ടെ നേരത്തെ പ്രസിദ്ധീകരിച്ച 4 ലേഖനങ്ങളുടെ ലിങ്കുകൾ ഒരിക്കൽ കൂടി താഴെ കൊടുക്കുന്നു...
 
കേരള സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ കാപട്യങ്ങൾ 
മരട് അനധികൃത കെട്ടിട നിർമ്മാണം: സർക്കാരും പ്രതിസ്ഥാനത്ത്
  
                                    Green Reporter
                                    
E P Anil. Editor in Chief.
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment