മേയ് ഒന്ന് തൊഴിലാളി ദിനമായി മാറുന്നതിന് മുൻപ് യൂറോപ്പിൽ വസന്ത ദിനമായിരുന്നു




മേയ് ഒന്നിനെ തൊഴിലാളി ദിനമായി ആഘോഷിച്ചു തുടങ്ങുന്നതിനും മുൻപ് മേയ് ഒന്ന് വസന്ത ദിനമായി യൂറോപ്പ് പരിഗണിച്ചു. (Spring Day) ഉഷ്ണ കാലത്തിനും  ശൈത്യത്തിനും ഇടയിൽ വരുന്ന ഈ  3 മാസത്തിലാണ് ചെടികൾ പുഷ്പിക്കുന്നത്. മൃഗങ്ങൾ പലതും പ്രത്യുൽപ്പാദനം നടത്തുന്ന ഈ സീസണലിൽ ഭൂമി സൂര്യന ഭിമുഖമായി എത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവ് പതിയെ വർദ്ധിക്കുന്നു. ജൂതന്മാർ ആഘോഷിക്കുന്ന pass over പെരുന്നാളും ഈസ്റ്ററും വസന്ത കാലത്തിന്റെ ഉത്സവങ്ങളാണ്.


Celts എന്ന യൂറോപ്പിലെ പ്രബല ആദിമവാസികളുടെ ഉത്സവമായ മേയ് ദിനം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ സൂചിപ്പിച്ചു.ദ്വീപാവലിയെ ഓർമ്മിപ്പിക്കും വിധം  വെളിച്ചം തെളിയിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തുന്നത്.  ഈ ഉത്സവ ദിനം ഋതുക്കളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്നു. റോമക്കാർ  ഇംഗ്ലണ്ട് കീഴടക്കിയ ശേഷം April അവസാന ആഴ്ച മുതൽ May 2 വരെ Floroia എന്ന പുഷ്പോത്സവം  ആഘോഷിക്കുവാൻ തുടങ്ങി.( Godess of Fiowers, FIora) 


May Pole Dance എന്ന ആഘോഷത്തിന് എത്ര കാലത്തെ ചരിത്രമുണ്ടെന്ന് എങ്ങും രേഖപ്പെടുത്തിയിട്ടില്ല. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഈ പരിപാടിക്കു പകരം അമേരിക്കയിൽ May Basket Day എന്ന കുട്ടയിൽ പൂവ് നിറച്ച് മെഴുകുതിരി കത്തിച്ചു വെക്കുന്ന ചടങ്ങുകൾ May 1 ന് നടത്താറുണ്ട്.


1886 ലെ ഹെ മാർക്കറ്റ് സംഭവം ലോകത്തെ മാറ്റിമറിക്കുവാൻ സഹായകരമായ നിരവധി പോരാട്ടങ്ങൾക്ക് വേദിയായി. American Federation of Labor, or AFL എന്ന സംഘടന ചിക്കാഗോയിൽ ചേർന്ന്   (1884)1886 മേയ് മുതൽ 8 മണിക്കൂർ അദ്ധ്വാനവും  ബാക്കി സമയം  വിനോദവും വിശ്രമവും എന്ന ആവശ്യമുയർത്തി. ശേഷം  നടത്തിയ പ്രകടനങ്ങളും വെടിവെപ്പും അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ലോകത്തിലുണ്ടാക്കിയ ചലനങ്ങൾ അവിശ്വസനീയമായിരുന്നു.  


ലോക വ്യവസ്ഥിതിയിൽ മുതലാളിത്തത്തിനെതിരെ രാഷ്ട്രീയ സമരങ്ങൾ നടത്തിയ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങൾ, ഉൽപ്പാദന ബന്ധങ്ങളെ പറ്റിയും അതിൽ നടക്കുന്ന ചൂഷണത്തെയും വിശദമാക്കി.അദ്ധ്യാനത്തിന്റെ പിന്നിലെ മനുഷത്വ വിരുദ്ധ നിലപാടിനെ  ശക്തമായി നേരിട്ട കമ്യുണിസ്റ്റു പാർട്ടി, മുതലാളിത്തം അവതരിപ്പിക്കുന്ന മാർക്കറ്റ് വിപ്ലവത്തിന്റെ അപകടത്തെ  വിമർശിച്ചു . സമൂഹത്തിന്റെ ആവശ്യകതയെ പരിഗണിക്കാതെ ,അധികം ഉൽപ്പാദനവും ഉൽപ്പാദ ത്തിലൂടെയുണ്ടാകുന്ന മാലിന്യവും പ്രകൃതിയെ തകർക്കുന്നു.അമിതമായ ഉൽപ്പാദനത്തെ പ്രാേത്സാഹിപ്പിക്കുന്നതിനൊപ്പം ഉൽപ്പന്നങ്ങൾ ചിലർക്കു മാത്രം ലഭ്യമാകുന്ന അവസ്ഥ ഒരേ സമയം ജനാധിപത്യത്തെയും പ്രകൃതി സംതുലനത്തെയും  അട്ടിമറിച്ചു. സാങ്കേതിക വിദ്യയുടെ കുതിപ്പുകൾ ലാഭം നേടാനുള്ള മാർഗ്ഗമായി ചുരുങ്ങി. മുതലാളിത്തത്തിന്റെ പരിമിതികളെ കടന്നാക്രമിച്ച തൊഴിലാളി വർഗ്ഗ പാർട്ടികളും ഭരണ കൂടങ്ങളും പ്രകൃതിയെ ചൂഷണം ചെയ്യുവാൻ മുതലാളിത്തം കാട്ടിയ സമീപനങ്ങൾ തന്നെ തുടർന്നു.അതിന്റെ ഭാഗമായി തൊഴിലാളി വിപ്ലവങ്ങൾ നടന്ന സോവിയറ്റ് റഷ്യ ഉൾപ്പെടുന്ന രാജ്യങ്ങളിൽ അനുഭവപ്പെട്ട പ്രകൃതി ചൂഷണങ്ങൾ നിരവധിയായിരുന്നു.


ലാേകത്തെ ഏറ്റവും പ്രസിദ്ധമായ  റഷ്യയുടെ  അരാൽ തടാകം നദികളെ പരസ്പരം ബന്ധിപ്പിക്കുവാൻ നടത്തിയ ശ്രമത്തിലൂടെ വറ്റിവരണ്ടു.അതിന്റെ ഭാഗമായ 1100 ദ്വീപുകൾ ഇന്നനാധമായി. കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള തടാകം ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി.


ചൈനയുടെ ചെയർമാർ ഭക്ഷ്യ സുരക്ഷക്കായി വെട്ടി കിളികളെ കൂട്ടകൊല ചെയ്യുവാൻ എടുത്ത തീരുമാനം,ചൈനയിലെ 3 കോടി ആളുകളെ കൊലപ്പെടുത്തുവാൻ സാഹചര്യമൊരുക്കിയിരുന്നു. വയൽ സംരക്ഷണത്തിനായി നടത്തിയ ശ്രമം പക്ഷേ പട്ടിണി വ്യാപകമാകുവാൻ ഇട നൽകി.


മേയ് ദിനത്തിൽ ലോകം  തൊഴിലാളികളുടെ അവകാശ സമരത്തെ  ഓർത്തു  സംസാരിക്കുമ്പോൾ അവിടെ  ലോക മുതലാളിത്തത്തെ ശക്തമായി വിമർശിക്കുന്നു. മുതലാളിത്തം മുന്നോട്ടു വെക്കുന്ന വികസന സമീപനത്തിനു പകരം, പ്രകൃതി വിഭവങ്ങൾക്ക് മുഖ്യ പരിഗണന നൽകുന്നതിനെ പറ്റി തൊഴിലാളി വർഗ്ഗ രാഷ്ട്രീയം ഇനി എങ്കിലും  ശക്തമായി  പ്രതി പാദിക്കേണ്ടതുണ്ട്.എന്നാൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന വികസന നിലപാടുകൾ ലോക മുതലാളി ത്തത്തിന്റെ ഛായയിൽ പിൻ തുടരുമ്പോൾ ,മേയ് ദിന ചിന്തകൾ അതിന്റെ ശരിയായ ലക്ഷ്യം നേടുവാൻ ഇനിയും വൈകും എന്നു പറയുവാൻ ഓരോ തൊഴിലാളിയും  നിർബന്ധിതരായി കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment