ചുട്ടുപൊള്ളുന്ന കേരളം ; വംശനാശ ഭീഷണിയിൽ പെട്ട ജീവികളും ...




കേരളത്തില്‍ ദിനംപ്രതി ചൂട് വര്‍ധിച്ചു വരികയാണ്.മാത്രവുമല്ല വംശനാശ ഭീഷണിയിൽ എത്തിയ ജീവികളുടെ എണ്ണവും കൂടുകയുമാണ്.അത് ഭക്ഷ്യ സുരക്ഷയെയും പാൽ ഉൽപ്പാദനത്തെയും നാണ്യവിളകളെയും പ്രതികൂലമായി ബാധിക്കും.മാർർച്ച് ആദ്യ ആഴ്ച്ചയിൽ രാജ്യത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത് കോട്ടയം ജില്ലയിലായിരുന്നു.37ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോഴും പകല്‍ സമയങ്ങളില്‍ കോട്ടയത്തെ താപനില. അടുത്ത കാലത്തൊന്നും കോട്ടയത്ത് ഇത്രയും ഉയര്‍ന്ന പകല്‍ ചൂട് രേഖപ്പെടുത്തിയിട്ടില്ലെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.കൊല്ലം,കോട്ടയം, തൃശൂര്‍,കണ്ണൂര്‍ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളില്‍ ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്.അതേസമയം,ഹൈറേഞ്ച് മേഖലകളില്‍ 20-27 ഡിഗ്രി വരെയും തീരപ്രദേശത്ത് 30-33 ഡിഗ്രി വരെയുമാണ് ചൂട്.ഇടനാട്ടിലാണ് ചൂട് കൂടുതല്‍ രേഖപ്പെടുത്തുന്നത്.വരണ്ട അന്തരീക്ഷ സ്ഥിതിയാണ് കേരള ത്തിലും ലക്ഷദ്വീപിലും ഉള്ളത്.ഇത് താപനില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.വേനൽ മഴയിലെ കുറവ് ചൂടു വർധിച്ചു നിൽക്കുവാൻ പ്രധാന കാരണമാണ്.

മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്നത് പാലക്കാട് ജില്ലയിലായിരുന്നു.കഴിഞ്ഞ ദിവസം പകല്‍ 37.3ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് നഗരത്തില്‍ രേഖപ്പെടുത്തിയ താപനില.ഏഴ് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിക്കഴിഞ്ഞു. രാത്രിയിലും ശരാശരി 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്.വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.കോട്ടയം,കൊല്ലം എറണാകുളം,ആലപ്പുഴ,,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്. 

മാര്‍ച്ച് ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതിനാല്‍ ഏപ്രില്‍ മാസത്തില്‍ ഇതിലും ഉയര്‍ന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.കേരളത്തില്‍ ചൂട് വര്‍ധിച്ചതോടെ സര്‍ക്കാരും ആരോഗ്യ വകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും ചൂട് നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.ചൂട് വര്‍ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപക ടങ്ങള്‍ക്കും സാധ്യതയുണ്ട്.

ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് താപനിലയുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാമതുള്ള നഗരം.അഹമ്മദ് നഗര്‍(37.2), ഭദ്രാചലം(36.8),കര്‍ണൂല്‍(36.6) എന്നീ സ്ഥലങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.ആറ് വര്‍ഷം മുന്‍പ് മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ഇവിടങ്ങളിൽ രേഖപ്പെ ടുത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് ഉണ്ടായി.3 മുതൽ 4 ഡിഗ്രി വരെ ചൂടു വർധിക്കുന്നു എന്നാണ് കാലാവസ്ഥാ രംഗത്തെ  കണക്കുകൾ പറയുന്നത്.

വംശനാശ ഭീഷണികൾ :

ലോകത്ത്  8400 സ്പീഷിസുകൾ വംശനാശ ഭീഷണിയുടെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്.30000 ഇനങ്ങളുടെ സ്ഥിതിയും ആശാവഹമല്ല. ഇന്ത്യയിൽ 199 ഇനങ്ങൾ നാശത്തിന്റെ വക്കിലായി.കഴിഞ്ഞ വർഷം മാത്രം 20 ഇനങ്ങൾ തകർച്ചയുടെ പട്ടികയിൽ എത്തി.(10% മുതൽ 20%ത്തിനു താഴെ മാത്രം അവശേഷിക്കുന്നവയെ ആണ് വംശനാശ ഭീഷണി പട്ടികയിൽ പെടുത്തുക).ആസാമിലെ നദികളിലും ചതുപ്പിലും കാണുന്ന Roofed Tortoise(മര ആമ)വംശനാശ ഭീഷണിയിലാണ്.Asian Giant Softshell Turtle,Black Softshell Turtle,Sand Tiger Shark,തമിഴ്നാട് മലനിരകളിലെ മഞ്ഞനിറത്തിലെ പാമ്പുകൾ,ഗംഗ സ്രാവുകൾ(ശുദ്ധജല സ്രാവുകൾ)ബംഗാൾ ഗിത്താർ മത്സ്യം(രണ്ടുതരം),കാശ്മീരിലെ ഒരു തരം മത്സ്യം,സത്താര എന്ന പേരുളള പല്ലി(മഹാരാഷ്ട്ര)എന്നിവയും വരും നാളുകളിൽ നിലനിൽക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്.ഏഷ്യൻ ആനകൾ 100 തരം സസ്യ ങ്ങളുടെ ഭക്ഷണമായി മാറ്റുന്നു.ആഫ്രിക്കൻ ആനകളുടെ മേച്ചിൽ പുറങ്ങൾ 50% കണ്ടു കുറഞ്ഞു.ഏഷ്യൻ ആനകൾക്ക് അവശേഷിക്കുന്നതാകട്ടെ 15% മേടുകളും.

214 ജീവികളാണ്​ സംസ്ഥാനത്ത്​ വംശനാശ ഭീഷണിയിലുള്ളത്​.31 ഇനം സസ്തനികൾ,220 ഇനം പക്ഷികൾ,54 വീതം ഇനം ഉരഗവർഗങ്ങളും തവള കളും.35 ഇനം ശുദ്ധജല മത്സ്യങ്ങൾ,49 ചിത്രശലഭങ്ങൾ,നാലിനം കടുവ ചിലന്തികൾ,മൂന്നിനം ശുദ്ധജല കക്കാവർഗങ്ങൾ എന്നിവ വംശനാശത്തി ലാണ്.മൂന്ന്​ ഇനം സസ്തനികൾ,ഏഴിനം പക്ഷികൾ,അഞ്ച് ചിത്രശലഭങ്ങൾ,രണ്ട് തുമ്പികൾ,നാല് ശുദ്ധജല ഞണ്ടുകൾ എന്നിവയെ 2002ലെ ജൈവ വൈവിധ്യ നിയമത്തിന്റെ 38 ആം ഖണ്ഡികയിൽ ഉൾ​പെടുത്തി സംരക്ഷിക്കേണ്ടതുണ്ട്.

നീർനായ,ഈനംപേച്ചി,കുട്ടിതേവാങ്ക്,വിവിധ ഇനം വെരുകുകൾ,വെള്ളിമുങ്ങ,തത്തതൂക്കണാംകുരുവി,നക്ഷത്ര ആമകൾ,പെരുമ്പാമ്പ്,ഉടുമ്പ്,ഇരു തല മൂരി,പാമ്പുകൾ എന്നിവരാണ് വേട്ടയാടലും വന്യജീവി കച്ചവടത്താലും ഗുരുതര ഭീഷണി നേരിടുന്നത്.കൂരി,വരാൽ,മുശി,മഞ്ഞളേട്ട,വാള എന്നീ മത്സ്യ വർഗങ്ങളും അപ്രത്യക്ഷമാകുകയാണ് . ഇവ ഐ.യു.സി.എൻ (ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്​ നാച്വർ) പറയുന്ന വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ 'റെഡ്​ബുക്കിൽ' ഉൾപ്പെട്ടിരിക്കുന്നു.

വേനൽ മഴയും കേരളവും ..

ഭൂപ്രകൃതിയാൽ ഈർപ്പമുള്ള വായു മുകളിലേക്ക് ഉയരുമ്പോൾ ഘനീഭവിച്ച് ഒറോഗ്രാഫിക് മഴ സംഭവിക്കുന്നു.വേനൽ കാലത്ത് കേരളത്തിനു ലഭിക്കു ന്നത് ഒറോഗ്രാഫിക് മഴ, റിലീഫ് റെസിപിറ്റേഷൻ എന്നു പറയുന്ന തരത്തിൽ പെടുന്നു.നീരാവി നിറഞ്ഞ കാറ്റ് ഉയർന്ന പ്രദേശത്തെ അഭിമുഖീകരിക്കു മ്പോൾ വായു മുകളിലേക്ക് നീങ്ങുന്നതിലൂടെ ഉണ്ടാകുന്ന മഴയാണ് വേനലിൽ കിട്ടുക. മാർച്ച് മുതൽ മെയ് വരെ 135 mm മഴ മാത്രമാണ് കിട്ടുക. കൃഷി ആരംഭിക്കുവാൻ സഹായകരവും കാപ്പി,മാവ് എന്നിവയുടെ പൂവ്വിരിയലിനു നിർണ്ണായകവുമാണ് ഈ മഴ.അതുകൊണ്ട് വേനൽ മഴയെ Cofee Blossom Rain /Mango Rain എന്നും വിളിക്കും.മഴയിലെ കുറവും വർദ്ധിച്ച ചൂടും വംശനാശ ഭീഷണിയിൽപെട്ട ജീവികളുടെ എണ്ണം വർധിക്കുന്നതു മൊക്കെ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിരിച്ചടികളായി പരിഗണിക്കണം ,ഇതു മനസ്സിലാക്കുവാൻ കഴിയാത്ത സർക്കാരും ജനവും നാടിനെ വാസയോഗ്യമല്ലാതെ ആക്കി എടുക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment