നാട്ടറിവ് പഠന കളരി ( ചാപ്റ്റർ 4 ) പ്രവേശനത്തിന് സമയമായി




മൂഴിക്കുളം ശാല

 

നാട്ടറിവ് പഠന കളരി - 4.

 

Local is our Furure-steps to an Economics of Happiness (ഹെലേന നോർബർഗ് ഹോഡ്ജ് എഴുതിയത്)എന്ന കേന്ദ്ര പ്രമേയത്തെ അടിസ്ഥാനമാക്കി ചുറ്റുവട്ട / പ്രാദേശിക പഠനത്തിന്റെ ഭാഗമായി നടത്തുന്നത്.

 

 

കൃഷി (ജൈവ കൃഷി - അടുക്കള കൃഷി - പുഷ്പകൃഷി - ഔഷധ കൃഷി ......) -

 

ആരോഗ്യം (ആയുർവേദം , അടുക്കള വൈദ്യം, ഋതുചര്യ കലണ്ടർ , ദിനചര്യ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, സിദ്ധ, യുനാനി, പാരമ്പര്യ വൈദ്യം ......),

 

ഭക്ഷണം. - (നാട്ടുഭക്ഷണം - അടുക്കളപ്പാട്ട്, പ്രകൃതി ഭക്ഷണം , കാർബൺ ന്യൂട്രൽ ഭക്ഷണം, - Raw food, ഫ്രൂട്ടേറിയൻ, ട്രൈബൽ ഫുഡ്, വേഗൻ ഫുഡ് ....)

 

വിദ്യാഭ്യാസം (ബദൽ അറിവുറവിടങ്ങൾ, ഗുരുകുലങ്ങൾ, കൈവേല ഇടങ്ങൾ, കുടിപ്പള്ളിക്കൂടങ്ങൾ പ്രകൃതി - ഹെറിറ്റേജ് - ക്ലൈമറ്റ് സ്കൂൾ ......),

 

ഹെറിറ്റേജ് (ലോക്കൽ ഇൻ ടാഞ്ചി ബിൾ+ ടാൻ ഞ്ചിബിൾ ക ൾച്ചറൽ ഹെറിറ്റേജ് and നാച്ച്വറൽ ഹെറിറ്റേജ് ),

 

പാർപ്പിടം (പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന പ്രകൃതി സൗഹൃദ വീടുകൾ, നിർമ്മിതികൾ,സങ്കല്പങ്ങൾ, ആശയങ്ങൾ )

 

തൊഴിൽ (ഗ്രാമീണ സാങ്കേതിക വിദ്യകൾ , കൈവേലകൾ)

 

 മൂല്യ വർദ്ധിത ഉല്പന്നങ്ങൾ, നാട്ടു ചന്തകൾ, ആടലോടകം ( മില്ലറ്റ്)അടുക്കളകൾ,

 

കൃഷി, സൂക്ഷ്മ തല വ്യവസായങ്ങൾ )

                              എന്നിവയെ അടിസ്ഥാനമാക്കി ഒരു വർഷം നീണ്ടു നില്ക്കുന്ന ( 52 ആഴ്ചകളിലായി ) ഓൺലൈൻ + ഓഫ് ലൈൻ കോഴ്സ് നടത്തുന്നു. പ്രക്ടിക്കൽ ,കേസ് സ്റ്റഡീസ് , കോഴ്സ് റിപ്പോർട്ട്, അസൈൻമെന്റ്,ഡോക്യുമെന്റേഷൻ, പ്രബന്ധ മത്സരം എന്നിവ കോഴ്സിന്റെ ഭാഗമായി ഉണ്ടാകും.

 

 

 കോഴ്സിന്റെ ഉദ്ഘാടനം ജൈവ വൈവിദ്ധ്യ ദിനമായ മെയ് 22 ന് രാത്രി 7.30 ന് നടക്കുന്നതാണ്.

 

ആദ്യ ക്ലാസ്സ് മെയ് 28 ഞായർ രാത്രി 7.30 ന് നടക്കും. (ഒരു മണിക്കൂർ ക്ലാസ് + 30 മിനിട്ട് ചർച്ച ) -

 

9 മണിക്ക് ക്ലാസ്സ് സമാപിയ്ക്കും. ആകെ 100 മണിക്കൂർ (80+20 ) ക്ലാസ്സ് ഉണ്ടായിരിക്കുo.

 

 മികച്ച റിപ്പോർട്ടിന് സമ്മാനം നൽകുന്നതാണ്.

 

 മികച്ച 3 പ്രബന്ധങ്ങൾക്ക് 10,000 5,000, 3,000 രൂപ ക്രമത്തിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.

 

പ്രബന്ധങ്ങൾ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

 

കോഴ്സ് ഫീ 5,000 രൂപ.

 

 മെയ് 28 ന് മുമ്പായി മുഴുവൻ തുകയും 9447021246 നമ്പറിൽ Gpay ചെയ്യേണ്ടതാണ്.

 

ഫീസ് അടയ്ക്കാത്തവരെ കോഴ്സിൽ പരിഗണിക്കുന്നതല്ല.

 

കോഴ്സ് ഡയറക്ടർ

വി.കെ.ശ്രീധരൻ

 

ഡയറക്ടർ

ടി.ആർ. പ്രേംകുമാർ

 

ചെയർമാൻ

ഡോ.എം.പി.മത്തായി.

 

ടെക്നിക്കൽ

കോർസിനേറ്റർ . അരുൺ വി.പി.

 

ചാനൽ പാർട്ട്ണർ

ഇ.പി. അനിൽ

ഗ്രീൻ റിപ്പോർട്ടർ.

 

അനുബന്ധം - 1.

 

ഓൺലൈൻ -ഓഫ് ലൈൻ + പ്രാക്ടിക്കൽ ക്ലാസ്സുകളുടെ ഷെഡ്യൂൾ.

1.കൃഷി - 20 മണിക്കൂർ - 13 ക്ലാസ്സ്

2. ആരോഗ്യം - 20 മണിക്കൂർ - 13 ക്ലാസ്സ്

3. ഭക്ഷണം - 20 മണിക്കൂർ - 13 ക്ലാസ്സ്

4-8.വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ, ഹെറിറ്റേജ്, ലോക്കൽ ഈസ് ഔവർ ഫ്യൂച്ചർ - 8 മണിക്കൂർ വീതം - 5 ക്ലാസ്സുകൾ വീതം.

 

ആകെ 100 മണിക്കൂർ - 64 +4=68 ക്ലാസ്സുകൾ

ഓരോ വിഭാഗത്തിലും പ്രാവീണ്യമുള്ളവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതാണ്. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പഠിതാക്കളെ ഫാക്കൽട്ടികൾ ആക്കുന്ന ഇടമാണ് നാട്ടറിവു പഠനകളരി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment