കോവിഡിന്റെ പുതിയ വകഭേദം J N 1 തിരുവനന്തപുരത്ത് !




കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.


വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്ന ആശങ്കയും മുന്നോട്ട് വെക്കുന്നുണ്ട്.കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ JN.1ആദ്യമായി തിരിച്ചറിയുന്നത് സെപ്റ്റംബർ മാസം ആദ്യമാണ്.U.S ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് വകഭേദം കണ്ടെത്തി.


SARS-CoV-2 വൈറസുകളുടെ 0.1% താഴെയാണ് പുതിയ വക ഭേദം വരുന്നതെന്നും അതിനാൽ വലിയ ഭീഷണിയല്ല എന്നാണ് വിധക്തരുടെ അഭിപ്രായം. രോഗത്തിനെതിരെയുള്ള സംരക്ഷ ണത്തെ സംബന്ധിച്ചിടത്തോളം,JN.1സ്ട്രെയിനിന്റെ കാര്യ ത്തിൽ നിലവിലുള്ള വാക്സിനുകൾക്ക് കാര്യമായ പ്രയോജനം ഉണ്ടായേക്കില്ല.എന്നാല്‍ 2023-2024 ൽ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ BA.2.86 നും എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫല പ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വൈറസുകൾ കാലക്രമേണ നിരന്തരം പരിണമിക്കുകയും പുതിയ വകഭേദങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോവിഡ്-19 ഉള്ളിടത്തോളം കാലം നമുക്ക് പുതിയ വകഭേദ ങ്ങൾ ഉണ്ടാകും.കഴിഞ്ഞ ആഗസ്റ്റ് അവസാനം ലക്സംബർ ഗിൽ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപന മാണ് വകഭേദത്തിന് ഉണ്ടായിട്ടുള്ളത്.

ഡിസംബർ 8 തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ വകഭേ​​ദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.


കേരളത്തിൽ 1,324 കോവിഡ്-19 സജീവ കേസുകളുണ്ട്, ശനിയാഴ്ച രോഗം ബാധിച്ച് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്തെ ഉയർന്ന പരിശോധനാ നിരക്കാണ് ഇതിന് കാരണമെന്ന് അധികൃതർ പറഞ്ഞു.


എന്നാൽ ഇതിൽ എത്ര കേസുകൾ JN.1 മായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമല്ല.വൈറസിന്റെ വ്യത്യസ്‌ത വകഭേദങ്ങളുടെ ട്രാക്ക് സൂക്ഷിക്കാൻ ഒരു ചെറിയ എണ്ണം സാമ്പിളുകൾ മാത്രമേ സ്ഥിരമായി ജീനോം സീക്വൻസ് ചെയ്യാറുള്ളൂ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് -19 നിരീക്ഷിക്കുന്ന ലബോറട്ടറികളുടെ ശൃംഖലയായ INSACOG ന്റെ പതിവ് നിരീക്ഷണത്തിന്റെ ഭാഗമാ യാണ് ഇത് കണ്ടെത്തിയത്, അവർ പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ്, സിംഗപ്പൂർ വിമാനത്താവളത്തിൽ പരിശോ ധനയ്ക്ക് വിധേയരായ ഏതാനും ഇന്ത്യക്കാരിൽ ഈ വേരിയന്റ് കണ്ടെത്തിയിരുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment