കാലാവസ്ഥാ തിരിച്ചടിയുടെ ലോക ഹോട്ട് സ്പാേട്ടുകളിൽ ഇന്ത്യ ആദ്യ പട്ടികയിൽ തന്നെ !




ഹരിത വാതക ബഹിർഗമനം ശക്തമായതിലൂടെ കാലാ വസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു.ലോകത്തെ ചൂട് വർധന 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ ഒതുങ്ങിയാൽ,ഉഷ്ണ തരംഗങ്ങൾ , വരൾച്ച,തീവ്രമഴ,ശക്തമായ കാറ്റ് എന്നിവ ഏതാണ്ട് 20 രാജ്യങ്ങളിൽ ശാശ്വതമായി മാറും.

 

താപനം 2 ഡിഗ്രി സെൽഷ്യസിനു മുകളിൽ പാേയാൽ 37 രാജ്യ ങ്ങളിൽ ഈ പ്രത്യാഘാതങ്ങൾ ശാശ്വതമാകും.വ്യാവസായിക കാലത്തെ അപേക്ഷിച്ച് 3 ഡിഗ്രി സെൽഷ്യസ് കൂടിയാൽ 85 രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജേണൽ എർത്ത് സിസ്റ്റം ഡൈനാമിക്സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ വിവരിക്കുന്നു.

 

ഒന്നിലധികം തീവ്ര സംഭവങ്ങൾ ഒന്നിച്ചാകുമ്പോൾ(കാറ്റും മഴയും,ഉരുൾ പൊട്ടൽ -മഴ മുതലായ)തിരിച്ചടികൾ 10 ഇരട്ടി യായാലും അത്ഭുതപ്പെടേണ്ട .

 

 

ഉഷ്ണ തരംഗവും വരൾച്ചയുമായിരുന്നു ആദ്യത്തെ ഇരട്ട പ്രഹരം.കാട്ടുതീ,വിളകൾ,പ്രകൃതിദത്ത സസ്യങ്ങൾ,വൈദ്യുത നിലയങ്ങൾ,മത്സ്യബന്ധനം എന്നിവയെ അതു ബാധിക്കും . രണ്ടാമത്തെ ഇരട്ട പ്രഹരം തീവ്രമായ കാറ്റും മഴയും.അവ ഒന്നിച്ചെത്തിയാൽ കൊടുങ്കാറ്റ്  വീടുകളുടെ തകർച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും.

 

 

അമസോൺ നാടുകൾ,ദക്ഷിണാഫ്രിക്ക,ഇന്ത്യ,തെക്കു കിഴക്കൻ ഏഷ്യ എന്നീ രാജ്യങ്ങൾ താപനില വർദ്ധനവിന്റെ ഹോട്ട്‌ സ്‌പോട്ടായി പ്രവചിക്കപ്പെടുന്നു.തീവ്ര സംഭവങ്ങളാൽ ഏറ്റവും ദുർബലമായ പ്രദേശങ്ങളായി മാറുകയാണ് ഈ നാടുകൾ .

 

 

പ്രത്യാഘാതം രൂക്ഷമാകുന്ന രാജ്യങ്ങൾ പരിശോധിച്ചാൽ അവയൊക്കെ കുറഞ്ഞ വരുമാനമുള്ള , വികസനത്തിന്റെ ട്രാക്കിൽ നിൽക്കുന്ന,ഇടങ്ങളാണ്.ആ രാജ്യങ്ങൾ വൻ തോതി ലുള്ള ആളോഹരി ഹരിതപാതുക സൂചിക കാട്ടുന്നവരല്ല. പക്ഷെ തിരിച്ചടി അധികമായി നേരിടുന്നവരായി ആ നാട്ടുകാർ മാറേണ്ടിവരും എന്നാണ് വാർത്തയിൽ നിന്നും മനസ്സിലാകുക. അങ്ങനെ ഉണ്ടാകുന്ന തിരിച്ചടികൾ ജീവനും വീടുകൾ,റോഡു കൾ ,പൊതു സ്ഥലങ്ങൾ എന്നിവയ്ക്കു സംഭവിക്കുന്നു.

 

 

അന്തരീക്ഷ ഊഷ്മാവിലെ വർധന കൃഷിയെയും പാൽ ഉൽപ്പാ ദനത്തെയും തൊഴിലാളികളുടെ ക്ഷമതയെയും പ്രതികൂലമാ ക്കും.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെയ്ക്കുള്ള രോഗബാധ വർധിപ്പിച്ചു.അതിലും നമ്മുടെ നാടിന്റെ സാനിധ്യം ശക്ത മാണ്.

 

 

അന്തരീക്ഷ ഊഷ്മാവിലെ ഓരോ ചെറിയ മാറ്റവും തീ കാറ്റാ യി, കൊടും മഴയായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുമ്പോൾ പ്രധാന ദുരന്തങ്ങൾ ഇന്ത്യ(കേരളവും)ഏറ്റുവാങ്ങേണ്ടി വരു മെന്ന വാർത്ത നമ്മുടെ വികസന സങ്കല്പങ്ങളെ തിരുത്തുവാ ൻ നിർബന്ധിതമാക്കേണ്ടതാണ്. അതിനെ അറിയില്ല എന്നു നടിക്കുകയാണ് സർക്കാർ പ്രതിനിധികൾ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment