മെയ് 30 : എൻഡോസൾഫാൻ പീഢിതരുടെ അവകാശ പ്രഖ്യാപന ദിനം. പിന്തുണക്കുക




2023 മെയ് 30

 

എൻഡോസൾഫാൻ ദുരിതരുടെ അവകാശ പ്രഖ്യാപന ദിനം.

 

എല്ലാ ദുരിത ബാധിതർക്കും നീതി ഉറപ്പാക്കുക.

 

എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനാ യി 2017 ഏപ്രിൽ അഞ്ചു മുതൽ ഒമ്പതു വരെ 5 ദിവസങ്ങളി ലായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തുകയുണ്ടായി.

 

2016 ജനുവരിയിൽ വി.എസ് അച്ചുതാനന്ദൻ ചെയർമാനാ യിരുന്ന സമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേ റ്റിനു മുമ്പിൽ അമ്മമാർ  നടത്തിയ ഐതിഹാസിക സമരത്തെ തുടർന്നായിരുന്നു ക്യാമ്പ് നടന്നത്.

 

പ്രസ്തുത ക്യാമ്പിൽ നിന്നും 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡപ്യൂട്ടീ കലക്ടർ പറയുകയുണ്ടായി.പത്രങ്ങളിൽ വാർത്തയും വന്നു.

എന്നാൽ സെൽ യോഗത്തിൽ ഡപ്യൂട്ടി കലക്ടർക്ക് അവതരിപ്പിക്കുന്നതിൽ തടസ്സമുണ്ടായി.

 

 പിന്നീടത് 287 ആയി ചുരുക്കി.

ഈയൊരു സന്ദർഭത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലടക്കം വൻ പ്രതിഷേധങ്ങൾ നടത്തിയതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേർത്തു.

 

അപ്പോഴും ഭൂരിപക്ഷം കുട്ടികളും പുറത്തു തന്നെയായിരുന്നു.

 

2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റ് മുമ്പിൽ അമ്മമാർ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനക ളൊന്നും കൂട്ടാതെ പട്ടികയിൽ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ റെക്കാർഡു പരിശോധിച്ച്  അർഹത പ്പെട്ടവരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ തീരുമാനമായത്.അതിന്റെ അടിസ്ഥാന ത്തിൽ പതിനെട്ടു വയസിൽ താഴെയുള്ള 511 കുട്ടികളെ ലിസ്റ്റിൽ പെടുത്തി.അവർക്ക് ചികിത്സയും സഹായങ്ങളും ലഭിച്ചു വരുന്നു.

 

ബാക്കി വന്ന 1031 പേരുടെ കാര്യത്തിൽ  നടപടികൾ ഉണ്ടായില്ല.ആദ്യ കാലങ്ങളിൽ ചിലർക്കെല്ലാം സൗജന്യ ചികിത്സ നൽകിയിരുന്നുവെങ്കിലും പിന്നീടതും നിർത്തി.

 

രണ്ടും മൂന്നും ദുരിത ബാധിതരുള്ള കുടുംബങ്ങൾ ഇക്കൂട്ട ത്തിലുണ്ട്.ഇവരുടെ വീടുകളിൽ കയറിച്ചെന്നാൽ യാഥാർത്ഥ്യം ബോദ്ധ്യമാകും.

 

കാരണമില്ലാതെ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാ വശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങി കൊണ്ടിരിക്കയാണ്.

 

വാക്കു പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്.

2019 ൽ എടുത്ത തീരുമാനമാണ് തീർപ്പാവാതെ കിടക്കുന്നത്.

അന്ന് തീരുമാനമെടുത്ത ശ്രീ. പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി കസേരയിലുള്ളത്.

 

തങ്ങളുടെതല്ലാത്ത തെറ്റു കൊണ്ട്  ഭരണകൂട ഭീകരത അടിച്ചേൽപ്പിച്ച ദുരിതങ്ങൾ പേറി നടക്കുന്ന അര ജീവിത ങ്ങളായ മനുഷ്യരെ ചേർത്തു പിടിക്കണം.

 

ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കൂടെ നിൽക്കാനെങ്കിലും സാധിക്കണം.

 

മുഖ്യമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവർക്ക് ഇവർ കത്തു കളയച്ച് ശ്രദ്ധയിപെടുത്തി.

 

പരിഹരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.

 

2023 മെയ് 30

 അവകാശ പ്രഖ്യാപന ദിനത്തോടെ പോരട്ടത്തിന് തുടക്കം കുറിക്കുകയാണ്.

 

അവസാനത്തെ ഇരക്കും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരണമെന്നത് പ്രാഥമിക ജനാധിപത്യ ബോദ്ധ്യം സൂക്ഷിക്കുന്ന ഏവരുടെയും ഉത്തരവാദിത്വമാണെന്ന് കരുതട്ടെ .

 

പാതി ജന്മങ്ങളുടെ കൂടെ നിങ്ങളുമുണ്ടാവണം.

 

എന്ന്

 

അമ്പലത്തറ കുഞ്ഞികൃഷ്ണൻ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment