മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ കുളങ്ങൾ നാശത്തിന്റെ വക്കിൽ !




വർഷങ്ങളായി അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തന ങ്ങളും നടത്താത്തതിനാൽ ഗ്രാമീണ കുളങ്ങൾ നാശത്തിന്റെ വക്കിൽ !

 


മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലുള്ള നിരവധി കുളങ്ങളാണ് നാശത്തിന്റെ വക്കിൽ ഉള്ളത്.കുളത്തിലെ ചളി വാരാതെയും മറ്റു ശുചീകരണപ്രവർത്തനങ്ങൾ നടത്താതെ യുമായിട്ട് വർഷങ്ങളായി.കുളി നടത്തിയാൽ  ചൊറിച്ചിൽ അനുഭവപ്പെടും.വൃത്തിയാക്കലിനായി ഫണ്ടുകൾ വകയിരു ത്തിയിട്ട് വർഷങ്ങളായി  എന്ന് നാട്ടുകാർ പറയുന്നു.

 

വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി മുതുകുളം മഠത്തിൽ താഴത്തെ കുളം നേരത്തെ തന്നെ വിവാദങ്ങൾ നിറഞ്ഞ താണ്.നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണം നടത്തിയവർക്കെതിരെയാണ് പരാതികൾ ഉയർ ന്നത്.നിർമ്മാണ സമയത്ത് തൊട്ടടുത്ത് വീടിന് വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു.ചതുപ്പുനിലത്തിൽ നിർമ്മിച്ച കുളം എന്ന ഖ്യാതിയും ഇതിനുണ്ട്.

 

കാർഷിക ആവശ്യങ്ങൾക്കാണ് ഈ കുളത്തിലെ വെള്ളം ഉപയോഗിക്കുന്നത് എന്ന് വാർഡ് മെമ്പർ പറയുമ്പോഴും നാട്ടുകാർക്ക് വെള്ളം കിട്ടാതെ നിൽക്കുന്ന പ്രദേശത്ത് ഇന്നും ഈ കുളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ കാടമുടി കിടക്കുകയാണ്.

 

വാഴക്കാട് പഞ്ചായത്തിലെ ഏകതടാകമായ വാലില്ലാപ്പുഴ തടാകത്തിന്റെ അവസ്ഥയും മോശമാണ്.നീരൊഴുക്കി നിലച്ചിട്ട് കാലങ്ങൾ ഏറെയായി .പരാതി ഉയർന്ന അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും എംഎൽഎയും സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷ യിലാണ് വാലില്ലാപ്പുഴ നിവാസികൾ .

 

വാഴക്കാട് പഞ്ചായത്തിലെ മറ്റൊരു കുളമായ ചെറുവായൂർ ചിടി കല്ലിങ്ങൽ  കുളം അൻപതിലേറെ വരുന്ന കോളനി നിവാസികളുടെ ആശ്രയ കേന്ദ്രമാണ്.ഈ കുളം അവർക്ക് കുളിക്കാനും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാനും ഉള്ള ഏക ആശ്രയ കേന്ദ്രമാണ് .ഈ കുളത്തിലും ചെളി നിറഞ്ഞു കുളിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.കുളത്തി നരികിലൂടെ ഒഴുകി വരുന്ന തോടിന് ആശ്രയിച്ചാണ് കുളിയും അലക്കലും എല്ലാം .വേനൽക്കാലം ആകുന്നതോടെ ഈ തോട്ടിലെ വെള്ളം ഇല്ലാതാകും അന്ന് എന്തു ചെയ്യും എന്ന ആശങ്കയിലാണ് ഇവിടത്തുകാർ .


പഞ്ചായത്ത് അധീനതയിലുള്ള കുളങ്ങൾക്കും തടാകത്തിനും അടുത്തകാലത്തായി  പരിപാലനത്തിനായി യാതൊരുവിധ ഫണ്ടുകളും അനുവദിച്ചിട്ടില്ല എന്നാണ് വസ്തുത.അൻപതിൽ പരം വരുന്ന ചീടിപൊറ്റ കോളനി നിവാസികളെ കൂടാതെ ചോലക്കൽ ,എളാംകുഴി എന്നീ പ്രദേശ ങ്ങളിലെ ജനങ്ങളും ആശ്രയിക്കുന്നത് ഈ കുളത്തിനെയാണ്.മുൻകാലങ്ങളിൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ഇന്ന് തീർത്തും ഉപയോഗശൂന്യമായ നിലയിലാണ് ഈ കുളം .  ഈ കുളങ്ങളുടെ ശോചനീയാവസ്ഥയിൽ മാറ്റം ഉണ്ടാക്ക ണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

 

ചെറുവായൂർ തോട്ടിങ്ങിൽ കുളത്തിന്റെ അവസ്ഥയും ഒട്ടും പിറകിലല്ല .സുരക്ഷഭിത്തികൾ പൊളിഞ്ഞു അപകടാവസ്ഥ യിലാണ്.  ചെറുവായൂർ മണപ്പുറത്ത് താഴത്ത് കുളം . കുളം മറ്റു കുളങ്ങളെ അപേക്ഷിച്ച് ചെറിയ രീതിയിൽ എങ്കിലും ആളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും .ഇവിടെയും ശുചീക രണ പ്രവർത്തനങ്ങൾ നടത്തിയിട്ട് വർഷങ്ങളായി .

 

വേനൽക്കാലം വരുന്നതോടെ ജലക്ഷാമം അനുഭവിക്കുന്ന സമയങ്ങളിൽ  നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന  കുളങ്ങൾ ശോചനീയാവസ്ഥയിൽ ആയത് ആരുടെ പിടിപ്പു കേടു കൊണ്ടാണ് ?

 

 

 

റിപ്പോർട്ട് : അൻവർ ഷറീഫ്
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment