Frog man of India ക്ക് ഡോ.ഖമറുദ്ദീൻ ഫൗണ്ടേഷന്റെ ആദരവ്




തവളയടക്കമുള്ള ഉഭയജീവികളെ പഠിക്കുകയും അവ നമ്മുടെ ആവാസ വ്യവസ്ഥയിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുവെന്നും അക്കാദമിക്ക് തലത്തിൽനിന്നിറങ്ങി സാധാരണക്കാരു അറിവ് പങ്കുവയ്ക്കുന്ന,കേരള ശ്രീപ്രൊഫ. S.D.ബിജുവിനെ(Frogman of India)ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ & റിസർച്ച് സെന്ററും ഡോ.ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനും സംയുക്തമായി ആദരിച്ചു.

 

 

ഈ തവള ഇല്ലായിരുന്നെങ്കിൽ ഞാൻ ആരുമല്ലാത്ത ആളായി രിക്കും, ഡൽഹി യൂണിവേഴ്സിറ്റിയിലെ തന്റെ ലബോറട്ടറിയി ൽ ഇരുന്നു കൊണ്ട് S.D ബിജു പറഞ്ഞ കാര്യം BBC 2016 ൽ റിപ്പോർട്ട് ചെയ്തു.

 

ഒരു നൂറ്റാണ്ടിലേറെ മുമ്പ് അപ്രത്യക്ഷമായി എന്നു കരുതിയ  അസാധാരണ മരത്തവളയെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തി.

 

2003 ൽ ഉഭയജീവികളുടെ പുതിയ കുടുംബമായ പർപ്പിൾ തവളയെ തിരിച്ചറിഞ്ഞു.പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന  വിചിത്രമായ പന്നിമൂക്കുള്ള തവള അത്ഭുത പ്രതിഭാസമാണ്. ഭൂമിയെ കുഴിച്ച് 20 അടി(6 മീറ്റർ)വരെ ആഴത്തിൽ ജീവിക്കാൻ കോരിക പോലുള്ള അവയവങ്ങൾ ഉപയോഗിക്കുന്നു. നാഷണൽ ജിയോഗ്രാഫിക് ഇതിനെ "തവളയും ധൂമ്ര വസ്ത്ര വും മൂർച്ചയുള്ളതും മൂക്ക് പോലെയുള്ള പന്നിയും ഭൂമിയിലെ ഏതൊരു തവളയും പോലെയല്ല" തവള എന്നാണ് വിശേഷിപ്പി ച്ചത്.

 

 

Drബിജുവിനെ ആദരിക്കുന്ന ചടങ്ങിൽ JNTBG & RI ഡയറക്ടർ Dr.B സാബുലാൽ സ്വാഗതവും Dr.അനുരാഗ് ധ്യാനി നന്ദിയും പ്രകാശിപ്പിച്ചു.Dr. കമറുദ്ദീൻ ഫൗണ്ടേഷന് വേണ്ടി സലീം പള്ളി വിള ആശംസകൾ നേർന്നു.തുടർന്നു നടന്ന സംവാദം ഗവേഷ ണ വിദ്യാർത്ഥികളടക്കമുള്ള സദസ്സിന് വിജ്ഞാന പ്രദമായി.

 

 ഡോ. ഖമറുദീൻ ഫൗണ്ടേഷനു വേണ്ടി പ്രൊഫ. S.D.ബിജുവിന് ആദരം JNRTB & RI  ഡയറക്ടർ നൽകി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment