ഗാന്ധിജിയെ സ്മരിക്കുമ്പോൾ




പ്രകൃതിക്കു മുകളിൽ മനുഷ്യർ നടത്തുന്ന കടന്നു കയറ്റത്തെ മനുഷ്യ കുലത്തിന്റെ പൊതു കുഴപ്പമായി സാമാന്യവൽക്ക രിക്കാനുള്ള ശ്രമങ്ങൾക്കിടയിലെക്ക് ഗാന്ധിസത്തെ ചുരുക്കി എടുക്കാനാണ് പലരും ആഗ്രഹിക്കുന്നത്.

 

ഗാന്ധിജിയുടെ പരിസരങ്ങളോടുള്ള വീക്ഷണത്തിന്റെ അടിസ്ഥാനം എല്ലാ മനുഷ്യരും പ്രകൃതിവിഭവങ്ങളുടെ കൊള്ള ക്കാർ ആണെന്നല്ല.ഉപഭോഗത്തിനോടുള്ള ആർത്തിയാണ് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്ന് അദ്ദേഹം വ്യക്ത മാക്കി.ഒപ്പം ഭരണകൂടം സാധാരണക്കാർക്കായി മാറി തീരണ മെന്നു പറയുമ്പോൾ അതിസമ്പന്നരുടെ അത്യാർത്തിയും ആർഭാടവും സാമൂഹിക വിരുധ പ്രവർത്തനമായി അദ്ദേഹം കണ്ടു.ഈ നിലപാടുകളെ പരിഗണിക്കാൻ രാജ്യങ്ങളും വിശിഷ്യാ ഇന്ത്യയും തയ്യാറല്ല.അവർ വിഭവ ചൂഷണം ശക്തമാ ക്കുന്നത് ലാഭത്തെ മുൻ നിർത്തിയാണ്.അതാകട്ടെ സമ്പന്ന രുടെ സുരക്ഷയെ പരിഗണിച്ചും .

 

ഗാന്ധിജിയുടെ വികസന സങ്കല്പങ്ങൾക്ക് അടിത്തറ പാകിയ Dr. കുമരപ്പയുടെ സാമ്പത്തിക നിലപാടുകൾ ഇന്നു കൂടുതൽ പ്രസക്തമാണ്.വേട്ട നടത്തിയും(Predatory)ചൂഷണം ചെയ്തും (Parasite)മുന്നേറേണ്ട കാലം കടന്നു പോയിരിക്കുന്നു.

സാമൂഹിക ജീവിയായ മനുഷ്യർ സഹകരണത്തോടെയും സഹായത്തോടെയും മാത്രമെ സുസ്ഥിരമായി വളരുവാൻ കഴിയൂ.അതിന് കഴിയാത്ത മനുഷ്യ കൂട്ടങ്ങൾ ജീവികൾക്കെ ല്ലാം ദുരന്തമായി മാറും.

 

Mass Production അല്ല വേണ്ടത് , Production by Mass എന്നു പറയുമ്പോൾ മാർക്കറ്റിനെ പരമാവധി പരിഗണിക്കാത്ത വികസനമാണ് നാടിനു വേണ്ടതെന്ന് ഗാന്ധിയൻ ദർശനം പഠിപ്പിക്കുന്നു.അതിരുകളില്ലാത്ത വളർച്ച(GDP)എന്ന ധാരണ തന്നെ ബഹു ഭൂരിപക്ഷം ജനങ്ങളെ വരിഞ്ഞു മുറുക്കി , കൊള്ള നടത്താനുള്ള അവസരം മാത്രമാണ് എന്ന് അംഗീകരി ക്കാൻ ഗാന്ധിയന്മാരും കമ്യൂണിസ്റ്റുകളും ഇന്നു തയ്യാറല്ല.

 

കേരളം പോലെ പ്രകൃതി സമ്പത്തു കൊണ്ട് ശക്തമായ നാട്ടിൽ റിയൽ എസ്റ്റേറ്റ് - ക്വാറി - കരാർ സംഘങ്ങളുടെ സ്വാധീനം വർധിക്കുകയാണ്.

 

അദാനിയും വേദാന്തയും പെട്രോളിയം കമ്പനികളും കാർ നിർമാണക്കാരും ദേശീയ തലത്തിൽ പിടിമുറുക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയുടെ ചൂലടിക്കൽ യജ്ഞം ഗാന്ധി സത്തെ കേവലം ചപ്പുവാരൽ തന്ത്രമായി ചുരുക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment