ആസ്‌ത്രേലിയയിൽ ഉയർന്നു കേൾക്കുന്ന Say No to Adani മുദ്രാവാക്യം കേരളത്തിനും ബാധകമാണ്




Stop Adani എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ആസ്ട്രേലിയയിലെ Queenland ആവർത്തിച്ച് സാക്ഷിയാണ്. കാലാവസ്ഥ മാറി മറിയുന്നു എന്ന് എന്തുകൊണ്ട് നേതാക്കള്‍  മനസ്സിലാക്കുന്നില്ല എന്ന് അവിടുത്തെ ജനങ്ങൾ  ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഖനനം നടത്തുന്ന ആസ്ട്രേലിയ പാരിസ്ഥിതികമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്. 


ദ്വീപ് രാജ്യത്തെ  Queenlands ലുള്ള  ഗാലീ ബേസിനിൽ ഇംഗ്ലണ്ട് രാജ്യത്തിന്റെ വിസ്തൃതിയിലും വലിപ്പത്തിൽ  കല്‍ക്കരി ഖനനം നടന്നു വരുന്നു. അവിടെ തന്നെയാണ്   പ്രതിവര്‍ഷം 6 കോടി ടന്‍ കല്‍ക്കരി  ഖനനം (cum  റെയിൽ ) ചെയ്യുവാനുള്ള പദ്ധതിയുമായി ശ്രീ നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട അദാനി 10 വർഷങ്ങൾക്കു  മുൻപ്   രംഗത്ത് വരുന്നത്  .ആദ്യം 1650 കോടി ഡോളര്‍ (1.15 ലക്ഷം കോടി രൂപ) പദ്ധതി പ്രതിഷേധത്തെ തുടര്‍ന്ന്‍ 200 കോടി ഡോളറാക്കി ചുരുക്കേണ്ടിവന്നു.


കുറെ വര്‍ഷങ്ങളായി ആസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ പരിസ്ഥിതി പ്രധാന വിഷയമായി ചര്‍ച്ചചെയ്തു വരുന്നു.അമേരിക്കയുടെ നയങ്ങളെ  പിന്തുണച്ചു കൊണ്ട് ക്യോട്ടോ(1997) സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന ആസ്ട്രേലിയന്‍ നേതാക്കള്‍  ഖനി മാഫിയാകളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. പില്‍കാലത്ത് ബ്രിട്ടന്‍ ക്യോട്ടോ സമ്മേളനത്തിന്‍റെ ഭാഗമായി carbon emission traidingല്‍ ചേർന്നു അപ്പോഴും ആസ്ട്രേലിയ ഒഴിഞ്ഞുമാറി.


2007 ലെ ആസ്റ്റ്രേലിയന്‍ തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ വ്യതിയാനം പ്രധാന വിഷയമായി ഉയർന്നിരുന്നു. 2007 ല്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ്‌ ക്യോട്ടോ ഉടമ്പടിയില്‍ ഒപ്പിട്ടു. എന്നാല്‍ തീരുമാനങ്ങള്‍ നടപ്പാക്കാതെ പാര്‍ലമെന്റില്‍ അട്ടിമറികള്‍ നടന്നു. ടോണി ആബട്ട് പ്രധാനമന്ത്രിയായി കൊണ്ട് പരിസ്ഥിതി നിയന്ത്രണങ്ങളെ തള്ളിപറയുവാന്‍ അധികാരങ്ങൾ ഉപയോഗിച്ചു. ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ ഓര്‍മ്മിപ്പിക്കും  വിധം അദാനിക്കായി കരാറുകള്‍ ഉണ്ടാക്കിയ ശ്രീ. ആബട്ടിന് രണ്ടു വർഷങ്ങൾക്കു മുൻപ് അധികാരം ഒഴിയേണ്ടിവന്നു.


Queenisland  നടുത്ത് സ്ഥിതി ചെയ്യുന്ന Great Barrier reef 3.4 ലക്ഷം ച.കി.മീ.ലായി 2300കി.മീ വിസ്താരത്തില്‍ സ്ഥിതി ചെയ്യുന്ന ഇത്തരം പുറ്റുകളാണ് കടലിന്‍റെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നത്‌. Queenlandല്‍ നടന്ന 7 ലക്ഷം ഹെക്റ്റര്‍ വന നശീകരണം പുറ്റുകളെ പ്രതികൂലമായി ബാധിച്ചു. പ്രകൃതി സമ്പന്നമായിരുന്ന Queen land ന്‍റെ 80% സ്ഥലങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. ഇത്തരം സാഹചര്യങ്ങളെ  മനസ്സിലാക്കി കൊണ്ട് ദ്വീപിന്‍റെ അധ്യക്ഷ അദാനിയുടെ  പദ്ധതിക്ക് പണം നല്‍കി സഹായിക്കരുത് എന്ന് ദേശീയ സർക്കാരിനോട് ആവശ്യപെടുകയുണ്ടായി.


കടലില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ചൂട് വര്‍ദ്ധന coral bleaching ന് ഇടയാക്കുന്നു. (പുറ്റുകളില്‍ നിന്നും ആല്‍ഗെ നഷ്ടപെട്ട് വെളുത്ത നിറത്തില്‍ എത്തി നശിച്ചു പോകുന്ന അവസ്ഥ ) ഇത്തരം പ്രതിസന്ധികളിലൂടെ ലോകത്തെ ആകെയുള്ള പുറ്റുകളുടെ വലിപ്പവും ശേഷിയും കുറഞ്ഞു വരുന്നു. 


അതേസമയം, ആസ്റ്റ്രേലിയയില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് ഇടം നല്‍കിയ പദ്ധതിക്ക് SBI ലോണ്‍ നല്‍കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അദാനിക്കു കൊടുത്ത ഉറപ്പ് ഇന്ത്യൻ സര്‍ക്കാര്‍ പിന്തുടരുന്ന പരിസ്ഥിതിവിരുദ്ധ കോര്‍പ്പറേറ്റ് സൗഹൃദ താല്‍പ്പര്യത്തിന്റെ ഭാഗമാണ്. ആസ്ട്രേലിയയിൽ വൻ പ്രതിഷേധം നേരിടുന്ന പദ്ധതിക്കായി  7000 കോടി രൂപ ലോണ്‍ നല്‍കുവാന്‍ BJP സര്‍ക്കാര്‍ എടുത്ത തീരുമാനം വിചിത്രമാണ്..   


കണ്ടല തുറമുഖം സർക്കാർ  വിലകുറച്ച് അദാനിക്ക് കൈമാറിയ ശേഷം കമ്പനി നടത്തിയ കൈയേറ്റങ്ങള്‍ കുപ്രസിദ്ധമായിരുന്നു. 75 ഹെക്റ്റര്‍ കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിച്ചു. നിര്‍മ്മാണങ്ങള്‍ ഒക്കെ നിയമങ്ങളെ കാറ്റില്‍ പറത്തി നടത്തിവരുന്നതിനാല്‍ കടല്‍ തീരങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറയുന്നു. പരിസ്ഥിതി നശീകരണം നടത്തിയ കമ്പനി 200 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് പരിസ്ഥിതി നാശത്തെ പറ്റി പഠിച്ച കമ്മീഷന്‍ ആവശ്യപെട്ടു.

 
കേരളത്തിന്‍റെ സ്വപന പദ്ധതിയായി പറഞ്ഞു വരുന്ന വിഴിഞ്ഞം പ്രോജക്റ്റ്  തുടക്കം മുതല്‍ പ്രദേശത്തുണ്ടാക്കുന്ന പ്രതിസന്ധികളിൽ  പ്രധാനമായും 10000 മത്സ്യ  തൊഴിലാളികളുടെ തൊഴി ഇടങ്ങളുടെ നാശം ദിനംപ്രതി കൂട്ടുകയാണ്.  വിഴിഞ്ഞത്ത് പണിയുന്ന 3.1 കി.മീ. പുലിമുട്ട്‌ അര കിലോമീറ്റര്‍ പണി കഴിഞ്ഞപ്പോള്‍ തന്നെ കോവളത്തിന് തെക്ക് വന്‍ തോതില്‍  കരകൾ നഷ്ടപ്പെടുത്തി . കടലിന്‍റെ അടിത്തട്ടിനെ ഇളക്കി മറിക്കുന്ന നിര്‍മ്മാണങ്ങള്‍ ആവാസ വ്യവസ്ഥയെ പ്രതിസാന്ധിയിലാക്കി കൊണ്ടിരിക്കുന്നു. വിഴിഞ്ഞം കടലില്‍ സ്ഥിതി ചെയ്യുന്ന 30 ലധികം പവിഴ പുറ്റുകളില്‍ പകുതിയും നശിച്ചു കഴിഞ്ഞു. ലക്ഷദ്വീപ്-വിഴിഞ്ഞം-ലങ്കന്‍ തീരങ്ങൾക്ക് അടുത്തു സ്ഥിതി ചെയ്യുന്ന (മാന്നാർ കടലിടുക്ക് ) 150 km നീളത്തിലും അത്രയും വീതിയിലും സ്ഥിതി ചെയ്യുന്ന ആവാസ വ്യവസ്ഥയുടെ തകർച്ച കടലിന്റെ ജൈവസമ്പത്തിനെ തകിടം മറിക്കും.


പദ്ധതിക്കായി ആവശ്യം വരുന്ന 1 കോടി ടന്‍ പാറ പശ്ചിമഘട്ടത്തില്‍ നിന്നും  പൊട്ടിചെടുക്കുന്നതോടെ അവശേഷിക്കുന്ന  മലനിരകള്‍കൂടി കഥാവേശയാകുകയാണ്. എന്തു സഹായത്തിനും കേരള സർക്കാരും സർവ്വ രാഷട്രീയക്കാരും ഒറ്റകെട്ടായി അദാനിക്കൊപ്പമുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുപ്രസിദ്ധ ട്രാക്ക് റിക്കാര്‍ഡുമായി നിര്‍മ്മാണ രംഗത്തും മറ്റും നില ഉറപ്പിച്ചിട്ടുള്ള അദാനി ഗ്രൂപ്പിനിതിരെ ആസ്ത്രേലിയയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ പ്രകൃതി ദുരന്തം കൊണ്ട് നട്ടെല്ല് തേഞ്ഞ കേരളത്തിനും പാഠമാകുവാന്‍ ഇനിഎങ്കിലും വൈകരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment