കടൽ ഖനനം : തീരത്തിന് അടുത്തു തന്നെ!

മത്സ്യസമ്പത്ത് കുറച്ചെങ്കിലും അവശേഷിക്കുന്ന ലോകത്തെ ഏക മത്സ്യ ഉറവിടം ബംഗാൾ-അറേബ്യൻ സമുദ്രമേഖലകൾ മാത്രമാണ്. അവിടത്തന്നെ പ്രാണവായു കുറവുള്ള "Dead Sea" പ്രദേശങ്ങൾ ആന്ധ്രയുടെ തീരങ്ങളിൽ കണ്ടെത്തിയതായി സമുദ്ര പഠനങ്ങൾ പറയുന്നു.അറബി കടലിലെ മത്സ്യസമ്പത്തിൻ്റെ കുറവ് കേരളത്തിൽ പ്രകടമാണ്.വിഴിഞ്ഞം പോലെയുള്ള പദ്ധതികൾ പരമ്പരാഗത മത്സ്യ ത്തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.സാഗർമാല പദ്ധതി പ്രശ്നങ്ങളെ രൂക്ഷമാക്കും.ഈ സാഹചര്യങ്ങളെ മറന്നു കൊണ്ടാണ് നീല സാമ്പത്തിക രംഗം(Blue Economy)എന്ന കടൽഖനന ശ്രമങ്ങൾ ശക്തമാക്കുന്നത്.അതിനു ചുക്കാൻ പിടിക്കുന്നത് ലോക ബാങ്കും യൂറോപ്യൻ രാജ്യങ്ങളും .
അറബിക്കടലിന്റെ അതിനിർണായക മത്സ്യപ്രജനന ഇടമാണ് കൊല്ലം തീരങ്ങൾ.അത്തരം സാഹചര്യം ഉരുത്തിരിയുവാൻ എത്രയൊ നൂറ്റാണ്ടുകൾ എടുത്തിട്ടുണ്ടാകും.തെക്കൻ കേരളത്തിലെ മത്സ്യസമ്പ ത്തിൻ്റെ ഉറവിടത്തിനുണ്ടാകുന്ന ക്ഷതങ്ങൾ വലിയ തിരിച്ചടിയാണ് വരുത്തുക.അതിനെ പ്രതികൂലമായി ബാധിക്കും വിധമാണ് മണൽ ഖനനത്തെ പറ്റിയുള്ള വിവരണങ്ങൾ സൂചിപ്പിക്കുന്നത്.
മണൽ ഖനനം നടക്കുന്നത് 50 കി.മീ.ന്അപ്പുറത്താണെന്ന കേന്ദ്ര ഖന മന്ത്രാലയം സെക്രട്ടറി വി.എല്‍.കാന്തറാവുവിന്റെ വാദം വസ്തുതാപരമല്ല.
ഖനനം സംബന്ധിച്ച് മന്ത്രാലയം കൊച്ചിയില്‍ സംഘടിപ്പിച്ച റോഡ്ഷോ യില്‍ അവതരിപ്പിച്ച കണക്കുകള്‍ മന്ത്രിയുടെ വാദത്തിന് എതിരാണ്.
അതില്‍ പറയുന്നത് ഇങ്ങനെയായിരുന്നു.....
കൊല്ലം ഒന്നാം ബ്ലോക്ക്:തീരത്തുനിന്നുള്ള ദൂരം-33 കി.മീ, വിസ്തീര്‍ണം -79 ച. കി.മീ, പ്രകൃതിവിഭവം 10 കോടി ടൺ, വെള്ളത്തിന്റെ ആഴം 53.3 മീറ്റര്‍ മുതല്‍ 62.5 വരെ.
രണ്ടാം ബ്ലോക്ക്: തീരത്തുനിന്നുള്ള ദൂരം-30 കി.മീ,വിസ്തീര്‍ണം-78 ച. കി.മീ,പ്രകൃതിവിഭവം-10 കോടി ടൺ,ആഴം-48.4 മീറ്റര്‍ മുതല്‍ 61.4 മീറ്റര്‍
മൂന്നാം ബ്ലോക്ക്: തീരത്തുനിന്നുള്ള ദൂരം-27 കി.മീ,വിസ്തീര്‍ണം-85 ച. കി.മീ.പ്രകൃതിവിഭവം-10.15 കോടി ടണ്‍,ആഴം-49.3-59 മീറ്റർ വരെ. മീന്‍പിടിത്തം നടക്കുന്നത് 20-25 കി.മീ.ലാണെന്നാണ് മന്ത്രാലയം അറിയിച്ചത്.ഇതനുസരിച്ചു നോക്കിയാല്‍പ്പോലും മീന്‍പിടിത്ത മേഖല യുടെ തൊട്ടടുത്താണ് ഖനനം നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാകും.
മേഖലയില്‍ ആയിരത്തോളം ട്രോള്‍ബോട്ടുകള്‍ മീന്‍പിടിക്കുന്നു. കടലിന്റെ അടിത്തട്ട് അടുത്തറിയാന്‍ സീസ്മിക് തരംഗങ്ങള്‍ കടത്തി വിട്ടുള്ള പഠനം ഓരോ കിലോമീറ്ററിലും നടത്തുക,ധാതുലവണങ്ങളുടെ ശാസ്ത്രീയ അപഗ്രഥനം,പാരിസ്ഥിതികാഘാത പഠനം എന്നിവ ആവശ്യമാണ്.
ഖനനത്തിനു ടെന്‍ഡര്‍ എടുക്കുന്നവര്‍തന്നെയാകും പാരിസ്ഥിതി ആഘാത പഠനം നടത്തുകയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കു ന്നത്.വിഷയത്തെ നിസ്സാരവൽകരിക്കുന്നതിലുള്ള തെളിവാണ് ഈ സമീപനം.പഠനങ്ങള്‍ക്കുള്ള ഡേറ്റ തയ്യാറാക്കാന്‍ 40-50 ദിവസമാണ് രേഖയില്‍ പറയുന്നത്.ഫലത്തില്‍ അതിവേഗം പഠനം നടത്തി ഖനന ത്തിലേക്കു നീങ്ങാന്‍ കഴിയും എന്നു വ്യക്തമാണ്.
കേരളത്തിലെ പത്തര ലക്ഷം വരുന്ന മത്സ്യമേഖലയിലെ തൊഴിലാളി കൾ,അവരുമായി ബന്ധപ്പെട്ട മൂന്നിരട്ടി മനുഷ്യർ,ജനങ്ങളുടെ പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം തുടങ്ങി സർവ്വതല സ്പർശിയായി നാടിനെ പ്രതികൂ ലമായി ബാധിക്കുന്നതാണ് കടൽ ഖനന ശ്രമങ്ങൾ.സ്വകാര്യ സ്ഥാപന ങ്ങൾ ഈ രംഗത്ത് പ്രവർത്തിച്ചു തുടങ്ങുന്നതിലൂടെ കടലിൻ്റെ ആവാസവ്യവസ്ഥയിൽ മടങ്ങിവരാൻ കഴിയാത്ത തിരിച്ചടികളാകും ഉണ്ടാകുക.
മാറിയ കാലാവസ്ഥയുടെ സാഹചര്യത്തിൽ കടലാക്രമണങ്ങൾ കൂടുമ്പോൾ കടലിൽ നടത്താൻ പോകുന്ന ഖനനം വലിയ സാമൂഹിക ദുരന്തമാകും രാജ്യത്തിന് വരുത്തിവെയ്ക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment