കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ തിരിച്ചടി നേരിടുന്നവർ മൂന്നാം ലോക രാജ്യക്കാർ !




കാലാവസ്ഥയിലെ മാറ്റങ്ങൾ എല്ലാ നാടിനും തിരിച്ചടിയാണ്. അത് വ്യത്യസ്ഥമായ രംഗങ്ങളിൽ പ്രതിഫലിക്കുന്നു.

 

ഏറ്റവും കുറവ് കാർബൺ ബഹിർഗമനമുള്ള രാജ്യങ്ങളിൽ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള ഉയർന്ന താപനില G20 രാജ്യങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നോ നാലോ ഇരട്ടി കൂടുതൽ ദിവസങ്ങൾ അനുഭവിച്ചതായി പുതുതായി പ്രസിദ്ധീ കരിച്ച റിപ്പോർട്ട് പറയുന്നു.

സർക്കാരിതര സംഘടനയായ Climate Central റിപ്പോർട്ട് പറയു ന്നത്,380 കോടി ആളുകൾ -ലോക ജനസംഖ്യയുടെ പകുതി യോളം ആളുകൾ -മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ജൂൺ മുതൽ ഓഗസ്റ്റ് വരെ കുറഞ്ഞത് 30 ദിവസമെങ്കിലും ചൂടേറിയ താപനില അനുഭവപ്പെട്ടു എന്നാണ്.

 

സെപ്തംബർ 6 ന്,UN World Metreology Organisation Europe  Center for Medium Range Weather പ്രവചനങ്ങളും കഴിഞ്ഞ മൂന്ന് മാസങ്ങൾ എക്കാലത്തെയും ഏറ്റവും ചൂടേറിയതാ ണെന്ന് പറഞ്ഞു.

 

 

കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ലോകമെമ്പാടും അസമമായി വിതരണം ചെയ്യപ്പെട്ടു,G 20 രാജ്യങ്ങളിലെ താമ സക്കാർ ഈ കാലയളവിൽ ശരാശരി 17 ദിവസത്തെ കൂടിയ താപനില അനുഭവപ്പെട്ടു.ഇവിടെ G20 യിലെ മിക്ക രാജ്യവും സമ്പന്നരാജ്യങ്ങളിൽ പെടും.

 

അതിനിടെ,ഐക്യരാഷ്ട്ര സഭയുടെ കണക്കിൽ വികസ്വര രാജ്യങ്ങളിലെ ആളുകൾ 47 ദിവസവും ചെറുദ്വീപിലെ ജനങ്ങ ൾ 65 ദിവസം ബുദ്ധിമുട്ടി.ഇവിടുത്തെ താമസക്കാർ കാലാവ സ്ഥാ വ്യതിയാന സൂചികയിൽ മൂന്നോ അതിലധികമോ ദിവസ ങ്ങളിൽ തിരിച്ചടി നേരിട്ടു.

 

കാലാവസ്ഥാ കേന്ദ്രത്തിന്റെ Climate Shift Index System,അല്ലെ ങ്കിൽ CSI,ലോകമെമ്പാടുമുള്ള ദൈനംദിന താപനിലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാദേശിക സ്വാധീനം കണ ക്കാക്കുന്നു. ഇതിന് 11 ലെവലുകൾ ഉണ്ട് - അഞ്ച് പോസിറ്റീവ്, അഞ്ച് നെഗറ്റീവ്, മാറ്റമൊന്നുമില്ലാത്ത ഒന്ന്.ഒരു പോസിറ്റീവ് CSI ലെവൽ അർത്ഥമാക്കുന്നത് മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കപ്പെട്ടതോ പ്രവചിച്ചതോ ആയ താപനിലയെ കൂടുതൽ സാധ്യതയുള്ളതാക്കുന്നു എന്നാണ്.

 

ഇന്ത്യയിൽ,11ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള എല്ലാ ദിവസങ്ങളിലും കുറഞ്ഞത് പകുതി സമയമെങ്കിലും CSI ലെവൽ 3-ൽ താപനില അനുഭവപ്പെട്ടു. കേരളം,പുതുച്ചേരി,ആൻഡമാൻ നിക്കോബാർ,മേഘാലയ, ഗോവ,കർണാടക,മിസോറാം,മണിപ്പൂർ,ത്രിപുര,നാഗാ ലാൻഡ്,തമിഴ്‌നാട് എന്നിവയായിരുന്നു അവ.

 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആഗോളതാപനത്തിന്റെ സ്വാധീനത്തിൽ നിന്ന് ഭൂമിയിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ സയൻസ് വൈസ് പ്രസിഡന്റ്  പറഞ്ഞു.

 

കാലാവസ്ഥയിലെ തിരിച്ചടിയുടെ വലിയ ആഘാതം സാമ്പത്തി കമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ , അതിന്റെ കാരണക്കാരായ വ്യവസായ പ്രമുഖ നാട്ടുകാർ ഭേദപ്പെട്ട തരത്തിൽ സുരക്ഷിതരാണ് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment