കാക്കാടും പൊയിലിലിലെ വാട്ടർ തീം പാർക്ക് അടച്ചുപൂട്ടണം . ഗ്രീൻ കേരള മൂവ്മെന്റ്




കാക്കടുംപൊയിലിലെ വാട്ടർ തീം പാർക്ക് അടച്ചുപൂട്ടണം.
      ഗ്രീൻ കേരള മൂവ്മെന്റ്.

കേവലം ഒരു സർക്കാർ ഉത്തരവിന്റെ മാത്രം ബലത്തിൽ  പ്രവർത്തിക്കുന്നതും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയോ
ഫയർ & സേഫ്റ്റി സർവീസസിന്റെയോ ബന്ധപ്പെട്ട് ഇതര ഏജൻസികളുടേയോ അനുമതി പത്രങ്ങൾ ഇല്ലാതെ പ്രവർ ത്തനം പുനരാരംഭിച്ച പിവിആർ നാച്യുറൽ പാർക്ക് ഉടൻ പ്രാബല്യത്തോടെ അടച്ച് പൂട്ടണമെന്ന് ഗ്രീൻ കേരള മൂവ്മെന്റ് ആവശ്യപ്പെട്ടു.

മലയോര മേഖലയുടെയും പശ്ചിമഘട്ടത്തിന്റെ തന്നെയും ഉന്മൂലനത്തിന് ഇടയാക്കുന്ന ഭൂപതിവ്  നിയമ ഭേദഗതി ഉപേക്ഷിക്കണമെന്നും ഗ്രീൻ കേരള മൂവ്മെന്റ് ആവശ്യപ്പെട്ടു.


കേരളത്തിലെ ആനുകാലിക പാരിസ്ഥിതീക പ്രതിസന്ധികൾ എന്ന വിഷയത്തിൽ കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ സംവാദം സംഘടിപ്പിച്ചു.ഗ്രീൻ കേരള മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി വി രാജൻ മോഡറേറ്റർ ആയി.മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ പി എ പൗരൻ ഉദ്ഘാടനം ചെയ്തു. ഇ. പി. അനിൽ വിഷയം അവതരിപ്പിച്ചു.വർഗീസ് വട്ടേക്കാ ട്ടിൽ,എൻ.സുബ്രമണ്യൻ,വിജയരാഘവൻ ചേലിയ,രവി  പാലൂർ,സി കെ മനോജ്‌,പി കൃഷ്ണദാസ്,സലിം കുമാർ,പി ടി ഹരിദാസ്,കെ എ ഷുക്കൂർ,എൻ സി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.


ടി വി രാജൻ
ഗ്രീൻ കേരള മൂവ്മെന്റ്
കോഴിക്കോട്
9497307319
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment