ഗാസ : സിയോണിസ്റ്റ്കൾ തകർക്കുന്ന കടൽ തീരം !




8 Km വീതിയിലും 45 km നീളത്തിലുള്ള ഗാസ മുനമ്പ് മെഡിറ്ററേനിയൻ കടലിനെ നെഗേവ് മരുഭൂമിയിൽ(The Negev)നിന്ന് വേർതിരിക്കുന്നു.365 ച.km ൽ 23.75 ലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന ഗാസ,പുറം ലോകവുമായി ബന്ധപ്പെടുന്നത് 7 വാതിലുക ളിലൂടെയാണ്.അതിൽ ഒന്നൊഴികെ എല്ലാം(റഫയെ ഈജിപ്റ്റ്)ഇസ്രയേൽ പട്ടാളം നിയന്ത്രിക്കുന്നു.തങ്ങളുടെ രാജ്യം കവർന്നെടുത്തവരുടെ ദാഷിണ്യത്തിൽ മാത്രം സ്വന്തം നാട്ടിൽ യാത്ര ചെയ്യേണ്ടി വരുന്നവരെ(അവരിൽ ക്രിസ്ത്യാനികളുമുണ്ട്) തുറന്ന ജയിലിലെ അന്തേവാസികൾ എന്നു വിളിക്കണം.

 

1967 മുതൽ ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത സിയോണി സ്റ്റു ഭരണം പാലസ്തീനി കളെ പുറത്താക്കുക മാത്രമല്ല,ആ ഭൂമിയുടെ സ്വഭാവം തന്നെ അടിമുടി മാറ്റാൻ ആരം ഭിച്ചു.ഒപ്പം പുറത്തു നിന്നും സിയോണിസ്റ്റ് വിശ്വാസികളെ അവിടെ കുടിയിരുത്തി തുടങ്ങി.

 

കാൽ കോടി ആളുകൾ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്ന ഒരു സ്ഥലത്തിന്റെ 18% ഇടം (65 ച.km)9000 സിയോണിസ്റ്റുകൾക്ക് മാറ്റി വെച്ചു.ഒരു ച.km ൽ 138 ഇസ്രയേലികൾ ഗാസയിൽ താമ സിക്കുമ്പോൾ , സ്വന്തം നാട്ടുകാരായ 6507 ആളുകളാണ് അതെ ചുറ്റളവിൽ കഴിഞ്ഞു കൂടി വരുന്നത്(4700% അധികമാ ളുകൾ).ഗാസ സിറ്റി എടുത്താൽ 13000 മനുഷ്യർ/ച.km ൽ പുഴുക്കളെ പോലെ കഴിയേണ്ടി വരുന്നു.

 

ഗാസ പിടിച്ചെടുത്ത ഇസ്രയേൽ ആ നാടിന്റെ തനിമയെ തന്നെ തകർക്കാൻ തീരുമാ നിക്കുകയായിരുന്നു.യൂറോപ്പിലെ "യൂ" മരങ്ങൾ തകർത്ത ക്രിസ്തീയസഭാ പ്രവർ ത്തനം ഇവിടെ ഓർക്കുക.

 

ഗാസയുടെ പ്രധാന കൃഷി നാരങ്ങയാണ്.മത്സ്യ ബന്ധനം മുഖ്യ തൊഴിലുകളിൽ ഒന്നായിരുന്നു.നാട്ടു മരങ്ങളായ ഓക്ക്, കരോബ്സ്,ഹത്തോൺ തോട്ടങ്ങൾ പോലുള്ളവ പിഴുതു മാറ്റാൻ സിയോണിസ്റ്റുകൾ ശ്രദ്ധിച്ചു.പകരം യൂറോപ്യൻ പൈൻ മരങ്ങൾ സ്ഥാപിക്കുകയും ചെയ്തു. കാർഷിക വിളകളായ ഒലിവ്,ഓറഞ്ച്,അത്തിപ്പഴം,ബദാം കൃഷി തോട്ട ങ്ങൾ തകർത്തു.പൈൻ മരങ്ങൾ തന്ത്രപരമായി തിരഞ്ഞെ ടുത്തത് ഭൂപ്രകൃതിയെ പരമാവധി അന്യവും യൂറോപ്യനാ ക്കാനും പാലസ്തീനിയൻ പൈതൃക ത്തിന്റെ ഭൗതിക അടയാ ളങ്ങളെ ഇല്ലാതാക്കാനായിരുന്നു. അവയുടെ ഉണങ്ങിയ ചില്ലകളും മറ്റും തീപിടിക്കാൻ സാധ്യത വർധിപ്പിച്ചു.ഈ മാറ്റം ജൈവ വൈവിധ്യം കുറയ്ക്കുകയും പ്രാദേശിക പരിസ്ഥിതി യെ ദോഷകരമായി ബാധിക്കു കയും ചെയ്തു.

 

ഗാസയിലെ ജനങ്ങളുടെ മത്സ്യബന്ധന രംഗം 1967 മുതൽ വലിയ തോതിൽ തകർ ന്നത് ഇസ്രയേലിന്റെ സുരക്ഷാ പദ്ധതി യുടെ പേരിലാണ്.90% പാലസ്തീനികളും ഇസ്രയേലിലെ കൂലിപ്പണിക്കാരായി മാറേണ്ടിവന്നു.

മലിനീകരണനിരക്കു കൂടുതലുള്ള  ഇസ്രായേലി കമ്പനികൾ ഗാസയിലെക്കു മാറുന്നതിന് ഇസ്രായേലി സർക്കാർ നികുതി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. 1987-ൽ,ഇസ്രായേലി കീട നാശിനി,വളം നിർമ്മാതാക്കളായ ഗെഷൂരി,വെസ്റ്റ് ബാങ്കിലെ തുൽക്കറിനടുത്തുള്ള പ്രദേശത്തേക്ക് മാറ്റിയത് ഒറ്റപ്പെട്ട സംഭ മായിരുന്നില്ല.

 

ഗാസയുടെ കിഴക്കൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം കാർഷിക,പാർപ്പിട ഭൂമികൾ ബുൾഡോസിംഗ് ചെയ്ത സംഭവ ങ്ങളുണ്ട്.കളനാശിനികളുടെ അപ്രഖ്യാപിത Air Spraying ൽ 3 കളനാശിനികളുടെ സംയോജനം ഉണ്ടായിരുന്നു. Glyfosite,Oxygel, Dyrone മിശ്രിതം അർബുദത്തിന് കാരണ മാകാവുന്നതാണ്.അതിർത്തി വേലിയിലെ കൃഷിയോഗ്യമായ ഭൂമി മുഴുവനും അങ്ങനെ  നശിപ്പിച്ചു.

 

ആസൂത്രിതമായി നശിപ്പിച്ച ഗാസയുമായുള്ള വേലിയിൽ 300 മീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന "ബഫർ സോൺ"ഇസ്രായേൽ നടപ്പിലാക്കി.ഇത് ഗാസയിലെ ഭൂരിഭാഗം കൃഷിഭൂമികളും പാലസ്തീൻ കർഷകർക്ക് അപ്രാപ്യമാക്കി.തങ്ങളുടെ ഭൂമി യിലേക്ക് പ്രവേശിക്കാൻ കഴിയുന്നവർ,പലപ്പോഴും മറ്റ് ഗുരു തരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പാലസ്തീൻ പ്രദേശത്തേക്ക് നൂറുകണക്കിന് മീറ്റർ ആഴത്തിലുള്ള വിള കളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ഗസാനിലെ കർഷ കർക്ക് ഉപജീവന മാർഗം നഷ്ടപ്പെടുത്തുകയും ചെയ്തു. പാലസ്തീൻ കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്,2014 മുതൽ ഗാസയിലെ ഏകദേശം14,000 ദൂനാം കൃഷി ഭൂമി സ്പ്രേയിംഗ് മൂലം നശിച്ചു.ചീര,ചോളം,ഗോതമ്പ്,കടല,ബാർലി തുടങ്ങിയ കൃഷി ഇല്ലാതെയായി.

 

2014-ൽ ഇസ്രായേൽ കോടതികൾ പാലസ്തീൻ കർഷകർക്ക് വിള നഷ്ടപരിഹാരം നിഷേധിച്ചു.വേലിയുടെ മറുവശത്ത്, ഇസ്രായേലി കർഷകർക്ക് സൈനികരുടെ കളനാശിനി തളിക്കുന്നതിലെ കേടുപാടുകൾക്ക് ഏകദേശം 16,000 ഡോളർ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചു.

 

റോക്കറ്റ് റൗണ്ടുകൾ,വൈറ്റ് ഫോസ്ഫറസ്,Dense Inert Metal (DIME),Diplete Urinium എന്നിവ ഉപയോഗിക്കുന്ന നിയമ വിരുദ് ആയുധങ്ങൾ ഇസ്രായേൽ ഉപയോഗിക്കുകയാണ്.

 

ഗാസയിലും ബാങ്കിലും ഉള്ള ഇസ്രായേലി കോളനികളിൽ നിന്ന് പ്രതിദിനം 145,000 ടൺ ഗാർഹിക മാലിന്യങ്ങൾ ഉത്പാദി പ്പിക്കുന്നു. 2016ൽ മാത്രം ഏകദേശം 8.3 കോടി ക്യു.മീറ്റർ മലിനജലം വെസ്റ്റ് ബാങ്കിലുടനീളം പമ്പ് ചെയ്യപ്പെട്ടു.

 

തദ്ദേശവാസികളുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും ലോകമെ മ്പാടുമുള്ള നിരവധി ആവാസ വ്യവസ്ഥകളും തകർക്കുവാൻ കോളനി ഭരണം മടിച്ചില്ല.പാലസ്തീൻ സമാന സാഹചര്യത്തി ലൂടെ കടന്നു പോകുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment