വിഴിഞ്ഞം കണ്ടെയ്നർ ടെർമിനൽ : മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർടികൾക്കും ഒരെ സ്വരം


First Published : 2025-05-05, 12:09:07pm - 1 മിനിറ്റ് വായന


കരൺ അദാനിയുടെ പൂർണ്ണ നിയന്ത്രണത്തിൽ വിഴിഞ്ഞത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇൻ്റർനാഷണൽ ട്രാൻസ് ഷിപ്പ് ടെർമിനലിനെ പിന്തുണയ്ക്കുവാൻ മാധ്യമങ്ങൾ മത്സരി ക്കുന്നു.രാഷ്ട്രീയ പാർട്ടികൾ ഓരോരുത്തരും പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള തന്ത്രത്തിലാണ്.പദ്ധതിയെ എതിർത്തു വന്ന സംഘടനകളെ നിശബ്ദരാക്കും വിധം രണ്ടു വർഷം വൈകി ഉദ്ഘാടനം നടത്തപ്പെടുന്ന തുറമുഖത്തിൻ്റെ ആരാധകരായി നാട്ടുകാരെ മാറ്റി എടുത്തു എന്ന് തോന്നും വിധമാണ് പ്രതികരണങ്ങൾ.


പദ്ധതിയെ തുടക്കം മുതൽ എതിർത്തിരുന്നവർ ഉയർത്തിയ ആകുലതകൾ ഇന്നും പ്രസക്തമാണ്.

1. പദ്ധതി 33370  പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഇടങ്ങൾ നഷ്ടപ്പെടുത്തും.
2. ppp പദ്ധതിയായ ഇത്,സമാന പദ്ധതികളെക്കാൾ കുറ ഞ്ഞത് 10 വർഷം(40 വർഷം) എങ്കിലും അധികമായി  അദാനിക്കു കൈവശം വെയ്ക്കാം.അതുവഴി അദാനിക്ക് 22000 കോടിയുടെ അധിക വരുമാനം ലഭിക്കും.


3. പദ്ധതി നടത്തിപ്പ് ചുമതല അദാനിയ്ക്ക് നീട്ടി കൊടുക്കു വാൻ അവസരം ഉണ്ട്(90 വർഷങ്ങൾ വരെ).

4. 20 വർഷത്തിനപ്പുറം തുറമുഖത്തിൽ നിന്നുള്ള ലാഭ വിഹിതം 1% മുതൽ 3% വരെ മാത്രം കേരളത്തിന്.

5. പദ്ധതി കേരള സർക്കാരിന് സ്വന്തമാക്കുവാൻ 12000 കോടി രൂപ 31% മാത്രം മുതൽ മുടക്കുന്ന അദാനിക്കു നൽകണം.

6. പദ്ധതിയുടെ നഷ്ടം നികത്താൻ അനുവദിക്കപ്പെട്ട Viability gap fund 1670 കോടി രൂപ.നല്ല ഒരു തുക സംസ്ഥാനം നൽകിക്കഴിഞ്ഞു.അതിലെ 50% തുക കേന്ദ്ര സർക്കാർ വായ്പയായി നൽകും. പലിശ കൊടുക്കണം.

7. കപ്പലുകളുടെ വരവും ചരക്കു കൈമാറ്റവും പൊലിപ്പിച്ചു കാണിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നു.

8. പുലിമുട്ട് നിർമ്മാണം(1350 ഓളം കോടി രൂപ),റെയിൽ പാതയും തുരങ്കവും റിംഗ് റോഡുകൾ, മത്സ്യബന്ധന തുറമുഖം  എല്ലാം സർക്കാർ ചെലവിലാണ് .

ലോക ഷിപ്പിംഗ് രംഗത്തെ തിരിച്ചടികളെ മറന്നുകൊണ്ടാണ് മാധ്യമങ്ങൾ പദ്ധതിയെ പാടിപുകഴ്ത്തുന്നത്.വല്ലാർപാടം വന്നപ്പോൾ അതിനെ പുകഴ്ത്തിയവർ,14 വർഷങ്ങൾക്കി പ്പുറം വിഴിഞ്ഞത്തെ പറ്റിയാണ് വാചാലരാകുന്നത്.


വിഴിഞ്ഞം തീരങ്ങൾ പ്രാദേശിക മത്സ്യബന്ധന തൊഴിലാളി കൾക്ക് കൈമോശം വരുമ്പോൾ,പ്രാദേശിക കച്ചവടവത്തെ യും അത് പ്രതികൂലമാക്കും.


പദ്ധതി അറബിക്കടലിന്റെ അടിതട്ടിൽ ഉണ്ടാക്കുന്ന ആഘാത ങ്ങൾ വളരെ വലുതാണ്.മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ (Reef കൾ)കൂടുതലായി തകരുവാൻ നിർമാണ സമയത്തെ പ്രവർത്തനങ്ങൾ കാരണമായിക്കഴിഞ്ഞു.


വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ തുടക്കത്തിൽ 10 ലക്ഷം കണ്ടെയ്നറും 10 വർഷം കൊണ്ട് 50 ലക്ഷം കണ്ടെയ്നറും എന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല.


ആൻഡമാൻ നിക്കോബാറിൽ 70000 കോടി ചെലവാക്കിയു ള്ള ടെർമിനലുകളുടെ നിർമാണം സ്വാഭാവികമായി വിഴിഞ്ഞ തിന് ഭീഷണിയാണ്.ശ്രീലങ്കയുടെ ഹംബൻടോട്ടാ തുറമുഖം ഇന്ത്യൻ തുറമുഖങ്ങളക്കാൾ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന ചരിത്രമുണ്ട്.അത് Belt and Road initiative ൻ്റെ ഭാഗവുമാണ് .

തുറമുഖം വന്നാൽ വികസനമാകും എന്ന ധാരണയിൽ പ്രവർ ത്തിക്കുന്നവർ യഥാർത്ഥത്തിൽ നാടിൻ്റെ പ്രശ്നങ്ങളെ പരിഗണിക്കുന്നില്ല.

കച്ചവടക്കാരൻ എന്ന തരത്തിൽ തന്നെ ഏറെ ദുരൂഹതകൾ നിറഞ്ഞ അദാനിയുടെ സാന്നിധ്യവും അയാളുടെ നിയന്ത്രണ ത്തിലെക്ക് തിരുവനന്തപുരം അന്തർദേശീയ എയർ പോർട്ട് എത്തിയുമെല്ലാം കേരളത്തിന് വലിയ കുതിപ്പുണ്ടാക്കും എന്ന് CPI m പറയുമ്പോൾ, അതിലെ രാഷ്ട്രീയ പൊരുത്തകേട് തന്നെ അസ്വാഭാവികമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment