വയനാട് വികസിക്കണം : ആ നാട്ടുകാർക്കായി ! ഭാഗം : 3
വയനാട് വികസിക്കണം : ആ നാട്ടുകാർക്കായി !
ഭാഗം : 3
8.17ലക്ഷം ആളുകൾ 1.91ലക്ഷം വീടുകളിലായി താമസിക്കു ന്ന വയനാടിൻ്റെ ജനസാന്ദ്രത(ഇടുക്കി കഴിഞ്ഞാൽ)സംസ്ഥാ നത്ത് ഏറ്റവും കുറവാണ്(384/Km).വിസ്തൃതിയുടെ കാര്യത്തി ൽ തിരുവനന്തപുരത്തിനടുത്ത് വരും ഈ ജില്ല.വയനാടിന്റെ നാലിരട്ടി ജനസാന്ദ്രതയുള്ള തിരുവനന്തപുരത്തെ തട്ടിച്ചു നോക്കിയാൽ,പ്രകൃതി ദുരന്തങ്ങൾ വയനാടിനെ പോലെയുള്ള മലനാടുകളിൽ കൂടുതലാണ്.അതിന് പാരിസ്ഥിതകവും മനു ഷ്യനിർമിതവുമായ കാരണങ്ങളുണ്ട്.ബഹുഭൂരിപക്ഷം പ്രദേശ ങ്ങൾ 30% ഡിഗ്രിയിലും ചരിവുള്ളതാണ്,നിബിഢ വനങ്ങൾ ഉണ്ടായിരുന്നു.ഇടുക്കിയും ഇതെ അവസ്ഥയിലൂടെ കടന്നു പോകുന്നു.
മഴയിലും വരൾച്ചയിലും കാർഷിക രംഗത്തും ജല ശ്രോതസ്സു കളുടെ വിഷയത്തിലും ഒക്കെ ഉണ്ടായ മാറ്റങ്ങൾ വിവിധ തര ത്തിലുള്ള ദുരന്തങ്ങളായി മാറുകയാണ്.കബിനി നദിയുടെ 25% നീർചാലുകൾ ഇല്ലാതായതും അതിലും കൂടുതൽ തോടു കൾ മഴ സമയത്തു മാത്രം ഒഴുകുന്നതും അനാരോഗ്യകരമായ പാരിസ്ഥിതിക അവസ്ഥയെ സൂചിപ്പിക്കുന്നു.ചാലിയാർ പുഴ യുടെ ഒഴുക്കിൻ്റെ വേഗത വർദ്ധിച്ചതും ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.പ്രകൃതി ക്ഷോഭങ്ങൾ കൂടുതലായി ബാധി ക്കുക തീരങ്ങളെയും മലനിരകളെയുമാണ്.ഹെയ്ത്തിയിലും ഫിലിപ്പെൻസ്,പപ്പ ഗുനിയ, ബ്രസീൽ എന്നിവടങ്ങളിലൊക്കെ മലയിടിച്ചിലുകൾ രൂക്ഷമായതിന് തീവ്ര മഴയ്ക്ക് മോശമല്ലാ ത്ത പങ്കുണ്ട്.
ടൂറിസവും വയനാടും:
യൂറോപ്പിൽ നിന്ന് ആഫ്രിക്കൻ ,ലാറ്റിൻ അമേരിക്കൻ ഏഷ്യൻ രാജ്യങ്ങളിലെയ്ക്കുള്ള പരമ്പരാഗത വിനോദ സഞ്ചാരിക ളുടെ വരവ് വർധിച്ചു വരുന്നുണ്ട്.അതിൽ തന്നെ പച്ചപുതച്ച മലനിരകളുള്ള ഉഷ്ണ മേഖയിൽ സഞ്ചാരികൾ 12 മാസവും എത്താൻ ശ്രമിക്കുന്നു.മരുഭൂമി പ്രദേശങ്ങളിൽ നിന്ന് മഴക്കാ ലവും സീസണാണ്.തീർത്ഥാടനവും അഭ്യന്തര ടൂറിസ്റ്റുകളും വർധിക്കുകയാണ്.അവരൊക്കെ പ്രകൃതി ദുരന്തങ്ങൾ കുറവു ള്ള നാടുകളെയാകും പരമാവധി പരിഗണിക്കാറുള്ളത്.
പ്രകൃതി സൗന്ദര്യത്തെ മുൻനിർത്തിയുള്ള വിനോദ സഞ്ചാര ത്തിൽ മുഖ്യ ആകർഷണം അതാതു നാടിൻ്റെ പരമ്പരാഗത പ്രത്യേകതകളാണ്.ഘടനകളെ മാറ്റിമറിച്ചുള്ള നിർമാണവും മറ്റും(മെട്രോ ടൂറിസം)യഥാർത്ഥ യാത്രികരെ തൃപ്തിപ്പെടു ത്തില്ല.ഇവിടെ സുരക്ഷിതവും സ്വാഭാവികവുമായ അന്തരീക്ഷ മാണ് പ്രധാനം.വിയറ്റ്നാം,ലാവോസ്,തായ്ലൻ്റ് തുടങ്ങിയ നാടുകളിൽ വൻകിട കെട്ടിടങ്ങളെക്കാൾ Hamlet Tourism ത്തിന് പരിഗണ നൽകി വരുന്നു.പരമാവധി നിർമാണങ്ങൾ (വീടുകളും റോഡുകളും )ഒഴിവാക്കി,പ്രാദേശിക ഭക്ഷണവും പരമ്പരാഗത വാഹനങ്ങളും ഉപയോഗിച്ചാണ് പ്രാദേശിക വിനോദ സഞ്ചാരത്തെ ശ്രദ്ധേയമാക്കുന്നത്.അപ്പോഴും വിനോദ സഞ്ചാരത്തിന് സാമ്പത്തിക രംഗത്തെ എത്രമാത്രം സുരക്ഷിതമാക്കാൻ കഴിയുമെന്ന് ശ്രീലങ്കൻ സംഭവങ്ങൾ തെളിയിച്ചു.
സംസ്ഥനതല വരുമാനത്തിൽ സേവന രംഗത്തിന് 72% പങ്കാളി ത്തമുള്ള വയനാട്ടിൽ കാർഷിക മേഖലയുടെ പങ്ക് 19% മാത്ര മാണ്.തിരുവനന്തപുരം,എറണാകുളം ജില്ലകൾക്കു സമാന മായി സേവന മേഖലയുടെ വർധിച്ച സ്വാധീനത്തിന് വയനാ ട്ടിലും റിയൽ എസ്റ്റേറ്റ് കാരണമായി.രാജ്യത്തെ പിന്നോക്ക ജില്ലകളിൽ പെട്ട സാധാരണക്കാരല്ല ഭൂമി കൈമാറ്റവും നിർമാണങ്ങളും നടത്തുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം 3.46 ലക്ഷം വിദേശ ടൂറിസ്റ്റുക ൾ കേരളത്തിലെത്തി,അതിൽ വയനാട്ടിലെയ്ക്ക് 1967 പേർ, എന്ന് പ്ലാനിംഗ് ബോർഡ് പറയുന്നു ,ഇവിടെ അഭ്യന്തര സന്ദർശ കർ 15 ലക്ഷമായിരുന്നു.സംസ്ഥാനത്താകെ എത്തിയ1.88 കോടി അഭ്യന്തര ടൂറിസ്റ്റുകളിൽ 9% താഴെ ആളുകളും അര ശതമാനം വിദേശ സന്ദർശകരും മാത്രമാണ് വയനാടിനെ ടൂറിസം ഇടമായി പരിഗണിച്ചുള്ളത്.എങ്കിൽ പോലും വയനാ ടിന് താങ്ങാവുന്നതിലും എത്രയൊ വലുതാണ് ടൂറിസത്തിൻ്റെ പേരിൽ നടത്തിയ നിർമാണങ്ങൾ.അതിനൊപ്പമാണ് സർക്കാർ ഭൂമി കൈയ്യേറ്റവും വൻകിട തോട്ടങ്ങളുടെ നിയമ ലംഘനവും.
സർക്കാർ പറയും പോലെയുള്ള ടൂറിസ്റ്റുകളുടെ വരവ് വയനാ ട്ടിൽ ഇല്ലെങ്കിലും നിർമാണങ്ങളും വസ്തു കൈ മാറ്റവും തകൃ തിയിലാണ്.വൈത്തിരി അതിനുള്ള ഉദാഹരണവും.വീടുകളും കെട്ടിടങ്ങളും റോഡുകളും കൊണ്ട് 87% പ്രദേശവും നിറച്ചിരി ക്കുന്ന വൈത്തിരി താലൂക്കിലാണ് പുത്തുമലയും മുണ്ടെ ക്കൈയും പുഞ്ചിരി മട്ടവുമൊക്കെ.
പ്രകൃതിയെ അടുത്തറിയാവുന്ന Responsible Nature Tourism , അതും ഹരിത വാതക രഹിത വിനോദ സഞ്ചാരം ഇവിടെ സാധ്യമാണ്.അതിൻ്റെ ആദ്യപടിയാണ് വാഹക ശേഷി പഠനം. എത്ര വിനോദ സഞ്ചാരികൾ, എത്ര വാഹനങ്ങൾക്ക്,എത്ര നിർമാണങ്ങൾക്ക് ഒരു നാട് പ്രാപ്തമാണ് എന്നു മനസ്സിലാ ക്കുന്ന Carrying Capacity പഠനം വളരെ പ്രധാനമാണ്.
വാഹനങ്ങളും യാത്രയും:
തിരുവനന്തപുരം ജില്ലയോളം വലിപ്പമുള്ള വയനാട്ടിൽ ആകെ വാഹനങ്ങളുടെ എണ്ണം 2.72ലക്ഷം.തിരുവനന്തപുരം ജില്ലയി ലാകട്ടെ 20.31 ലക്ഷമാണ് അവയുടെ എണ്ണം.എന്നാൽ വാഹന ങ്ങളുടെ സാനിധ്യം വയനാടിനെ വീർപ്പുമുട്ടിയ്ക്കുന്നു.
നിലവിലെ റോഡുകൾ മെച്ചപ്പെടുത്തണം,എന്നാൽ ആദ്യം എടുക്കേണ്ട തീരുമാനം , പൊതു വാഹനങ്ങളുടെ എണ്ണവും സൗകര്യവും വർധിപ്പിക്കലാണ്.സന്ദർശകർക്ക് വൃത്തിയും സുരക്ഷിതവുമായ പൊതു വാഹനങ്ങൾ ഉണ്ടാകണം.ഭാര വാഹനങ്ങൾക്ക് പ്രത്യേക സമയവും മറ്റു സൗകര്യങ്ങളും. അതിനു പകരം വയനാട്ടിലെ ഏറ്റവും പരിസ്ഥിതി പ്രധാനമായ വെള്ളരിമലയിൽ തീർക്കുന്ന ഇരട്ട തുരങ്ക പാത സർക്കാരിൻ്റെ യാത്രാ പ്രശ്നത്തിലും വികസനത്തിലുമുള്ള തല തിരിഞ്ഞ നിലപാടിനു തേളിവാണ്.
രാജ്യത്തെ പിന്നോക്ക ഇടമായി അടയാളപ്പെടുത്തിയ കേരള ത്തിൽ നിന്നുള്ള ഏക ജില്ലയാണ് വയനാട്. ഈ ജില്ലയിലെ ജനസംഖ്യയിൽ 17.5% ആദിമവാസികളുടെ ജീവിത നിലവാരം അതിൽ നിന്ന് വ്യക്തമാണ്.അവരെ കാഴ്ച്ച വസ്തുവും അപൂ ർവ്വ ഇനവും( Zooification,Exoticism)എന്ന തരത്തിൽ പരിഗണി ക്കുന്ന രീതി പൊതു സമൂഹവും മാറ്റേണ്ടതുണ്ട്.
വയനാട് വികസിക്കണം വയനാട്ടുകാർക്കായി,പരിസ്ഥിതിയെ തകർക്കാതെ.പഴയകാലത്തെ നൂൽമഴയും വയൽ ഉത്സവ വും മടങ്ങി വരണമെങ്കിൽ പ്രകൃതിയെ മുഖ്യമായി പരിഗണി ക്കുന്ന സുസ്ഥിര വികസന സമീപനങ്ങൾ നമുക്കുണ്ടാകണം.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment