രാജ്യത്തെ ആദ്യ ചക്ക പാർലമെൻ്റിലെക്ക് സ്വാഗതം !


First Published : 2025-07-03, 03:14:35pm - 1 മിനിറ്റ് വായന


രാജ്യത്തെ ആദ്യ ചക്ക പാർലമെൻ്റിലെക്ക് സ്വാഗതം !


തൃശൂർ മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലെ, 50 വർഷത്തിലേറെ പ്രായമുള്ളതും പ്ലാവുകളുടെ ലോകത്തെ   അപൂർവ്വമായ ഒരേ ഒരു ജൈവ വൈവിധ്യവും,നൂറിലധികം മാവിനങ്ങളും,163 ജാതിയിനങ്ങളും,200 ലധികം സ്വദേശിയും വിദേശിയുമായുള്ള ഫലവൃക്ഷങ്ങളുമുള്ള,കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ 43 ഏക്കർ തോട്ടം;മരങ്ങൾ വെട്ടി, പുൽകൃഷിക്ക് വേണ്ടി വെറ്റിനറി സർവകാലശാലക്ക് കൈ മാറാൻ ശ്രമിക്കുന്നു.ഈ പച്ച തുരുത്ത് സംരക്ഷിക്കാനുള്ള വിവിധ ജനകീയ പരിപാടികളിൽ ഒന്നാണ് നാളെ നടക്കുന്ന ചക്ക പാർലമെൻ്റ്.


കേരള വെറ്റിനറി സർവ്വകലാശാലയുടെ രൂപീകരണ സമയ ത്ത് കാർഷിക സർവ്വകലാശാലയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കുറെ ഭൂമിയും അനുബന്ധ സംവിധാനങ്ങളും വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാൻ തീരുമാനിച്ചി രുന്നു.അതിൽ പെട്ട ചിരസ്ഥിതി വിളകൾക്ക് ഉപയോഗപ്പെ ടുത്തി വരുന്ന ഭൂമി,കാർഷിക സർവ്വകലാശാല നിലനിർ ത്താൻ തീരുമാനിച്ചു.ഈ തീരുമാനത്തിൻ്റെ ഭാഗമായതും ജൈവ വൈവിധ്യ കലവറയായി തുടരുന്നതുമായ മാതൃകാ ജൈവ തോട്ടം സംരക്ഷിക്കുക വിവിധ കാരണങ്ങളാൽ പ്രധാനമാണ്.അപൂർവ്വമായതും പകരം വെയ്ക്കാൻ കഴിയാത്തതുമായ ഈ ജൈവ കലവറ സംരക്ഷിക്കേണ്ടത് എല്ലാ അർത്ഥത്തിലും പ്രധാനമാണ്.

 

 


ഈ മാതൃകാ തോട്ടം ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കാ നായുള്ള അവസാന അവസരമാണ്,അന്താരാഷ്ട്ര ചക്ക ദിനമായ ജൂലൈ 4 ന് നടക്കുന്ന,ഇന്ത്യയിലെ ആദ്യ ചക്ക പാർലമെന്റ്. 


തൃശൂർ ജില്ലയിലെ 3 MP മാർ,13 MLA മാർ,ജില്ലാ പഞ്ചായത്തി ലെയും 16 ബ്ലോക്ക് പഞ്ചായത്തുകളിലെയും 86 ഗ്രാമ പഞ്ചാ യത്തുകളിലെയും ചക്കയെ സ്നേഹിക്കുന്ന അംഗങ്ങൾ എന്നിവരെയും പാർലമെന്റിൽ പങ്കെടുക്കാൻ ക്ഷണി ച്ചിട്ടുണ്ട്.

ഈ അവസരത്തിൽ,നമ്മൾ ഓരോരുത്തരും സമയം കണ്ടെത്തി പങ്കെടുക്കണം.

പങ്കെടുക്കുന്ന വ്യക്തികൾ അവരുടെ പേരും നമ്പറും
 9447010397 ലേക്ക് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ചക്കക്കൂട്ടത്തിനു വേണ്ടി,

Suneesh CD  94470 10397     Anil Jose   87140 98430

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment