പശ്ചിമഘട്ടത്തിൻ്റെ വാഹക ശേഷി പഠിക്കാൻ ഹൈക്കോടതി നിർദ്ദേശം.
First Published : 2024-09-07, 04:00:52pm -
1 മിനിറ്റ് വായന

സംസ്ഥനത്തെ പശ്ചിമഘട്ട മേഖലയിലെ നിർമാണങ്ങളെ പറ്റി ഗൗരവതരമായ പഠനങ്ങൾ നടത്തേണ്ടതുണ്ട് എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു.മലപ്രാദേശങ്ങളുടെ വാഹക ശേഷി(Carrying Capacity)അന്വേഷിക്കണം എന്ന് Suo motu കേസ്സിൽ കോടതി പറയുന്നു.3 ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണം.
പ്രകൃതിയുടെ പ്രാധാന്യം,പശ്ചാത്തല സൗകര്യം,എത്തിച്ചേരുന്ന ടൂറിസ്റ്റുകൾ,മനുഷ്യ-മൃഗസംഘർഷം എന്നിവ പരിശോധിക്ക ണം.കോടതി നിയമിച്ച അമിക്വസ് ക്വുറി ഗൗരവതരമായ ചില അഭിപ്രായങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സമിതികൾ വിഷയത്തിൽ ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് നൽകണം.
വയനാട്ടിൽ 17 ഇടങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത വളരെ കൂടുതലാണ്.അവിടങ്ങളിൽ ഒരിടത്തും മഴമാപിനികൾ ഇല്ല. വയനാട് എന്ന പോലെ മറ്റ് മലയോര ഗ്രാമങ്ങളും വലിയ തോതിലുള്ള തിരിച്ചടിയിലാണ് .
ആനക്കാംപൊയിൽ-കല്ലാടി-മേപ്പാടി തുരങ്കം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് പരിശോധിക്കണം എന്നു കൂടി ഹൈക്കോടതി ഓർമ്മിപ്പിച്ചു.
വയനാട്ടിൽ 2018 ൽ മാത്രം 1132 ഉരുൾപൊട്ടലുകൾ/മണ്ണിടി ച്ചിൽ ഉണ്ടായി.1984 മുതൽ ഇത്തരം സംഭവങ്ങൾ വർധിച്ചു.
ജില്ലയിലെ ഉരുൾപൊട്ടൽ കേന്ദ്രങ്ങൾ (Epicenter)
വെള്ളരിമല വില്ലേജിലെ മുണ്ടെക്കൈ,പുത്തുമല ,
വെള്ളരിമല
തൃക്കൈപേട്ട വില്ലേജിൽ കല്ലുമലയും കാടുകളും
കോട്ടപ്പടി വില്ലേജിലെ ചെമ്പ്രമല,കുറ്റിമുണ്ട് തോട്ടം,കാടുകൾ.
കുന്നത്തിടവക വില്ലേജിലെ ഈഗിൾ തോട്ടം, ലക്കഡി
പൊഴുതന വില്ലേജിലെ വണ്ണാത്തിപ്പാറ കാടുകൾ
കൽപ്പറ്റ മുട്ടേൽ മലയും അനുബന്ധ കാടുകളും
ദുരന്തങ്ങൾ ആവർത്തിച്ച മേപ്പാടി ഉൾപ്പെടുന്ന വൈത്തിരി താലൂക്കിൻ്റെ ഇന്നത്തെ ഭൂ അവസ്ഥ തന്നെയാണ് പ്രതിസന്ധി യ്ക്ക് കാരണം.താലൂക്കിൽ കാടുകൾ 3% മാത്രം,10% തൊട്ടങ്ങ ൾ,വീടുകൾ 41%,റോഡുകൾ 29%.കച്ചവട സ്ഥാപനങ്ങൾ 17%, അങ്ങനെ പോകുന്നു ഭൂമിയുടെ ഉപയോഗം. ചുരുക്കത്തിൽ 13% പ്രദേശത്തു മാത്രമാണ് തണലുകൾ ഉള്ളത്.
മേപ്പാടി പഞ്ചായത്തിൽ 2016 മുതൽ 2022 വരെ 2151 കെട്ടിട ങ്ങൾ ഔദ്യോഗികമായി അനുവാദം വാങ്ങി പണിയിച്ചു.ഓരോ വർഷവും ശരാശരി 350 കെട്ടിടങ്ങൾ വീതം.1250 കുടുംബ ങ്ങൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ പ്രതിവർഷം 350 ലധികം പുതിയ കെട്ടിടങ്ങൾ പണിയുക അസ്വാഭാവികമാണ്.
വയനാട്ടിൽ ആകെ 2021-22 ൽ മാത്രം 12171കെട്ടിടങ്ങൾ പണിതു.നീലഗിരി ജൈവ മണ്ഡലത്തിൻ്റെ ഭാഗമായ വയനാട് പല തരത്തിൽ തിരിച്ചടിയിലാണ്.വൻ ദുരന്തങ്ങൾ ആവർത്തി ക്കുമ്പോൾ തന്നെ പുതിയ നിർമാണങ്ങളുമായി സർക്കാർ മുന്നേറുകയാണ്.
മൂന്നാറിലെ അനധികൃത കെട്ടിട നിർമാണവും റോഡുകളും വൻ തോട്ട മുതലാളിമാരും നടത്തുന്ന ഇടപെടൽ നിയന്ത്രി ക്കാൻ സർക്കാർ തയ്യാറല്ല.കൊച്ചി-ധനുഷ്കോടി റോഡു നിർമാണവും ഗ്യാപ് റോഡിനായി നടത്തിയ അട്ടിമറികൾ കുപ്ര സിദ്ധമാണ്.ചൊക്രമലയിൽ സംഭവിച്ച ഭൂമി വീതം വെയ്ക്കൽ (റിയൽ എസ്റ്റേറ്റ്)നാട്ടുകാരെ സമരരംഗത്ത് എത്തിച്ചിട്ടുണ്ട്.
മൂന്നാറിലെ ടൂറിസത്തിൻ്റെ പേരിലെ കൈയ്യേറ്റങ്ങൾ തുടരുന്നു.
കാസർഗോട് പരപ്പ മുതൽ തിരുവനന്തപുരം അമ്പൂരി , വെള്ളറട വരെ പശ്ചിമഘട്ടം ശോഷിച്ചു കൊണ്ടിരിക്കെ അതിൻ്റെ സുരക്ഷയെ പരിഗണിക്കാൻ സർക്കാർ തയ്യാറല്ല എന്ന് വയനാട്ടിലെ തുരങ്ക പാത വിഷയം ഓർമ്മിപ്പിക്കുകയാ ണ്.
പശ്ചിമ ഘട്ട മലനിരകളുടെ വാഹക ശേഷിയെ പറ്റിയുള്ള അന്യേഷണം നേരാംവഴിയ്ക്കു നടന്നാൽ,ആ റിപ്പോർട്ടിൽ നിന്ന് നമ്മുടെ സഹ്യപർവ്വത നിര എത്തിച്ചേർന്ന തകർച്ചയുടെ ആഴം ബോധ്യപ്പെടും.കൈയ്യേറ്റക്കാരെ പുറത്താക്കാൻ കഴി ഞ്ഞെക്കാം. മലനിരകൾ സംരക്ഷിക്കാം.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment