വന നിയമ ഭേദഗതിയെ ഭയക്കുന്നവർ ആരുടെ താൽപ്പര്യ സംരക്ഷകർ ?


First Published : 2024-12-26, 02:05:19am - 1 മിനിറ്റ് വായന


ദേശീയ വന നിയമം(ഭേദഗതി)2023 നിലവിലുള്ള വന സുരക്ഷയെ പോലും അട്ടിമറിക്കുന്നതാണെന്നിരിക്കെ,1961ലെ സംസ്ഥാന വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പ് കൈകൊണ്ട സമീപനത്തെ ശക്തമായി എതിർക്കുകയാണ് കേരള കോൺഗ്രസ് ഉൾപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്കാർ.


1961 ലെ വനനിയമത്തിലെ സെക്ഷൻ 52 ,61,63,മുതലായ വകുപ്പുകളി ലൂടെ സംസ്ഥാന പരിസ്ഥിതി-വനം വിഭാഗം നടപ്പാക്കാൻ ശ്രമിക്കുന്ന നിർദ്ദേശങ്ങളോടാണ് കർഷകരുടെ പേരിൽ എതിർപ്പുകൾ ശക്തമാ ക്കുന്നത്. 


വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മലിനീകരണം ഇല്ലാതാ ക്കുക,ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടയുക,ഉള്‍വനങ്ങളില്‍ സായുധധാരികളായ സംഘടിത കുറ്റവാളികളെ നേരിടുന്നതിന് അറസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ അധികാരങ്ങള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് നിയമഭേദഗതി കൊണ്ടു വരുന്നതിനു പിന്നിലെ ലക്ഷ്യം. കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന പിഴ തുക കുറവായതു കൊണ്ട് കാലാനുസൃതമായി വര്‍ധിപ്പിക്കണം,മണലൂറ്റലും വിഷം കലര്‍ ത്തിയുള്ളതുമായ മീന്‍പിടുത്തം അവസാനിപ്പിക്കണം,ചന്ദന കൃഷി പ്രോത്സാഹിപ്പിക്കണം തുടങ്ങിയവയാണ് 1961ലെ വനനിയമത്തിനു ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍.


മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ കർഷകർക്കും സാധാരണ ക്കാർക്കും എതിരല്ല.അനധികൃതമായ വ്യവഹാരങ്ങൾ നിയന്ത്രിക്കാൻ ഉതകുന്ന ഭേദഗതികളെ ഉദ്യോഗസ്ഥരുടെ അധികാര കേന്ദ്രീകരണത്തി ൻ്റെ പേരിലല്ല ഇവർ എതിർക്കുന്നത്.വന സംരക്ഷണവും വന്യജീവി വിഷയവും മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം തകർക്കലായി പരിഗണിക്കുന്നവരാണ് ഇക്കൂട്ടർ.


പുതിയ നിർദ്ദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്താൽ മുറി വേൽക്കുന്നവർക്കും മരണപ്പെടുന്നവർക്കും കൂടുതൽ നഷ്ടപരിഹാരം നൽകുവാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ല എന്ന വിമർശനം ഗൗരവതര മാണ്.ആ വിഷയത്തിൽ വേണ്ട നിർദ്ദേശങ്ങൾ ഡിസംബർ 31 നു മുമ്പ് അവതരിപ്പിക്കാൻ കഴിയണം.കൃഷിക്ക് നൽകേണ്ടി വരുന്ന കഷ്ട നഷ്ടങ്ങൾക്ക് കൂടുതൽ തുക മാറ്റിവെക്കുകയും വേണം.


വനത്തിനുള്ളിലും നിയന്ത്രണങ്ങൾ ആവശ്യമുള്ള മറ്റിടങ്ങളിലും നിലവി ലുള്ള സംരക്ഷണ ശ്രമങ്ങൾ എങ്ങും എത്തുന്നില്ല എന്ന് 90% തണ ലുള്ള കേരളത്തിലെ കാടുകളുടെ വിസ്തൃതി പരിശോധിച്ചാൽ വ്യക്ത മാണ്.1633 ച. Km ൽ മാത്രമാണ് Dense Forest എന്ന് വിളിക്കാവുന്ന കാടുകൾ ഉള്ളത്.11500 ച.Km കാടുകൾ കേരളത്തിന് ഉണ്ട് എന്ന വിവരണത്തിനൊപ്പമാണ് ഇടതൂർന്ന വനങ്ങൾ നാമമാത്രമായി തുടരു ന്നത്.

പശ്ചിമഘട്ടത്തിൻ്റെ കരുത്ത് ചോർന്നു പോകുന്നതിൻ്റെ തിരിച്ചടികൾ 2018 മുതൽ വളരെ പ്രകടമാണ്.എന്നാൽ ദുരന്തങ്ങൾക്കു വിധേയരാ കുന്നവരുടെ കൂട്ടത്തിൽപെട്ടവരെയും കൂടെനിർത്തി വന സംരക്ഷണ നിയമങ്ങളെ ചോദ്യം ചെയ്യാൻ കൈയ്യേറ്റക്കാരും ഭൂമി കച്ചവടക്കാരും ഖനന ലോബികളും തോട്ടം മുതലാളിമാരും മത നേതൃത്വത്തെയും ഉപയോഗപ്പെടുത്തുകയാണ്.


1961ലെ സംസ്ഥാന വന നിയമ ഭേദഗതികളെ അടിമുടി എതിർക്കു വാൻ രംഗത്തുവന്നിട്ടുള്ള മത മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ പാർട്ടികളും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമരങ്ങളുമായി എന്നും മുന്നോട്ടു പോയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.ഗാഡ്ഗിൽ മുതൽ കസ്തൂരി രംഗൻ കമ്മീഷൻ വരെയും മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലെ വൻകിട കൈയ്യേറ്റവും ബഫർ സോൺ,ആന താര വിഷയങ്ങളിൽ എല്ലാം കർഷകരുടെ പേരിൽ കൈയ്യേറ്റക്കാർ,റിയൽ എസ്റ്റേറ്റ് സംഘങ്ങൾ,ഖനന ലോബികൾ രംഗത്തുവരാറുണ്ട്.


കാലാവസ്ഥ ദുരന്തങ്ങൾ ശക്തമായി തുടരുമ്പോഴും കർബൺ ബഹിർ ഗമനം പൂജ്യമാക്കി എടുക്കാൻ ലോകരാഷ്ട്രങ്ങൾ നടത്തുന്ന ശ്രമ ങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ട് എന്ന് ഉറപ്പു നൽകിയ സർക്കാർ തന്നെ ദേശീയ വന നിയമത്തെ(1980)നിശബ്ദമാക്കാനുള്ള നിയമ ഭേദഗതി നടപ്പിലാക്കുകയാണ് .ദേശീയമായി വനങ്ങൾ കോർപ്പറേറ്റുകൾക്കും തീരങ്ങൾ ടൂറിസം-തുറമുഖ ലോബികൾക്കും കൈമാറുമ്പോൾ അവശേഷിക്കുന്ന കാടുകളും ചതുപ്പുനിലങ്ങളും കണ്ടൽകാടുകളും എന്നന്നെക്കുമായി നാടിന് നഷ്ടപ്പെടുകയാണ്.


കേരളത്തിലെ അവശേഷിക്കുന്ന കാടുകൾ നിലനിർത്താൻ നടക്കുന്ന ശ്രമങ്ങളെ സർക്കാരിനെക്കാൾ വാശിയോടെ അട്ടിമറിക്കാൻ നിൽ ക്കുന്നവർക്ക് മത നേതൃത്വങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ യഥേഷ്ടം ലഭ്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം ലഘൂകരിക്കുവാനുള്ള സാർവ്വദേശീയ ധാരണയുടെ അടിസ്ഥാനത്തിൽ 2070-ഓടെ Net Zero Emission എന്ന ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുക,ഹരിത വാതക ങ്ങളുടെ പിടിച്ചുവെയ്ക്കൽ ശക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തെ മുൻനിർത്തി കേന്ദ്ര സർക്കാർ കൊണ്ടു വന്ന വനം സംരക്ഷണ ഭേദഗതി നിയമം നിലവിലുള്ള വനസംരക്ഷണ സാധ്യതയെ തന്നെ അട്ടിമറിക്കുന്നതാണ്.


കേരളത്തിലെ അവശേഷിക്കുന്ന കാടുകൾ നിലനിൽക്കരുത് എന്നാഗ്ര ഹിക്കുന്നവരുടെ വാദമുഖങ്ങൾക്ക് ഇന്നും നാട്ടിൽ നല്ല സ്വാധീനമുണ്ട് എന്നു തെളിയിക്കുന്നതാണ് പുതിയ വിവാദവും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment