ചീറ്റ പുനരധിവാസ പദ്ധതിയിലെ തിരിച്ചടികൾ തുടരുന്നു !
വെള്ളിയാഴ്ച മധ്യപ്രദേശിലെ Kuno National Park ൽ(KNP) ഒരു ആൺ ചീറ്റ കൂടി മരണപ്പെട്ടു.ഈ ആഴ്ചയിലെ രണ്ടാമത്തേത്, ഈ വർഷത്തെ മൊത്തം മരണങ്ങൾ എട്ടായി.അന്യം നിന്ന ചീറ്റകളെ 900 കോടി രൂപ മുടക്കി ഇന്ത്യൻ കാടുകളിൽ മടക്കി കൊണ്ടുവരുന്ന പദ്ധതി പാളുകയാണ്.
മധ്യപ്രദേശ് വന്യജീവി അധികൃതർ പറയുന്നതനുസരിച്ച്,പാൽ പൂർ ഈസ്റ്റ് സോണിലെ മസാവാനി ബീറ്റിൽ രാവിലെ 6.30 ഓടെ അലസമായ അവസ്ഥയിലാണ് ചീറ്റയെ നിരീക്ഷണ സംഘം കണ്ടത്.കഴുത്തിൽ ഈച്ചയെ കണ്ട സംഘം അടുത്തെ ത്താൻ ശ്രമിച്ചപ്പോൾ ചീറ്റ ഓടിപ്പോയി.
ഒരു വർഷം മുമ്പ് , സെപ്റ്റംബറിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പ്രൊജക്ടറ്റ് ചീറ്റ യ്ക്ക് തുടക്കം കുറിക്കുന്നത് .നമീബിയയിൽ നിന്നും ദക്ഷിണാ ഫ്രിക്കയിൽ നിന്നും 20 മൃഗങ്ങളെ കൊണ്ടു വന്നിരുന്നു.മാര്‍ച്ച് 27ന് സാക്ഷ എന്ന പെണ്‍ചീറ്റക്കാണ് വൃക്ക രോഗം മൂലം ആദ്യം ജീവന്‍ നഷ്ടപ്പെടുന്നത്.ഏപ്രില്‍ 23 ന് ഉദയ് എന്ന ചീറ്റ ഹൃദയ രോഗം മൂലവും ജീവൻ പോയി.മെയ് 9 ന് ദക്ഷ എന്ന പെണ്‍ ചീറ്റയ്ക്ക് ഇണ ചേരല്‍ ശ്രമത്തിനിടെയാണ് ജീവന്‍ നഷ്ടപ്പെട്ടത്.കാലവസ്ഥാ വ്യതിയാനവും നിര്‍ജ്ജലീകരണ വും കാരണം രണ്ട് ചീറ്റക്കുട്ടികള്‍ മെയ് 25 നും മരണപ്പെട്ടു.
പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ,പ്രോജക്ട് ചീറ്റയു ടെ നോഡൽ ഇൻ-ചാർജ്,സമീപകാല മരണത്തെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.
1952 ലാണ് ഇന്ത്യയിൽ അവസാനമായി ചീറ്റയെ കണ്ടത്. 2010-ൽ കേന്ദ്ര സർക്കാർ ചീറ്റയെ ഇന്ത്യയിൽ പുനരവതരി പ്പിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഏറ്റവും വേഗതയേറിയ മൃഗങ്ങളുടെ ഭവനം മധ്യപ്രദേശിലെ കുനോ പാൽപൂർ,ഗുജറാത്തിലെ വെലവാദർ നാഷണൽ പാർക്ക്,രാജസ്ഥാനിലെ താൽ ചാപ്പർ വന്യജീവി സങ്കേതം എന്നിവയാകാമെന്ന് സമിതി ശുപാർശ ചെയ്തു.ഗുജറാത്തി ൽ നിന്നുള്ള ഏഷ്യൻ സിംഹങ്ങളെ പാർപ്പിക്കാൻ മധ്യപ്രദേശ് ഒരുക്കിയ സ്ഥലം കൂടിയായിരുന്നു കുനോ പാൽ പൂർ .
ആവാസവ്യവസ്ഥകളൊന്നും ചീറ്റകൾക്ക് ആതിഥ്യമരുളാൻ പര്യാപ്തമല്ലെന്ന് വന്യജീവി പ്രവർത്തകർ നേരത്തെ അഭിപ്രാ യപ്പെട്ടിരുന്നു ടാൻസാനിയയിലെ Cerengaty ദേശീയോദ്യാന ത്തിന് 14,750 ച. km വിസ്തീർണ്ണമുണ്ട്. ദക്ഷിണാഫ്രിക്കയിലെ Cruger ദേശീയോദ്യാനം19,485 ച.Km ൽ വ്യാപിച്ചുകിടക്കുന്നു വെന്ന് 2018-ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നിർദിഷ്ട ഇന്ത്യൻ വന്യജീവി ആവാസ വ്യവസ്ഥകൾക്ക് 1,000 ച.Km കൂടുതൽ വിസ്തീർണ്ണമില്ല.അധിക ചൂട്,ഉറുമ്പുകളുടെ കുറവ്,പുൽമേടുകൾ ശുഷ്കമായതൊക്കെ ചീറ്റയുടെ മരണ ത്തിന് കാരണമാണ്.രാജസ്ഥാൻ വനങ്ങളിൽ ചിലത് ചീറ്റകൾ ക്ക് കുറെ കൂടി മെച്ചപ്പെട്ട ചുറ്റുപാടുകൾ ഒരുക്കാൻ കഴിയു മായിരുന്നു എങ്കിലും അവയെ മധ്യപ്രദേശത്തിൽ എത്തിച്ചത് രാഷ്ട്രീയ ലക്ഷ്യത്തിനാണ്.
കൊട്ടിഘോഷിച്ച് നടപ്പാക്കാൻ ശ്രമിച്ച ചീറ്റ പദ്ധതി തിരിച്ചടി നേരിടുന്നു.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment